വേളൂർ കൃഷ്ണൻകുട്ടി
ഇന്ത്യയിലെ ഒരു എഴുത്തുകാരന്
ഒരു മലയാള ഹാസ്യസാഹിത്യകാരനാണ് വേളൂർ കൃഷ്ണൻകുട്ടി. ഇദ്ദേഹം നൂറ്റമ്പതിലധികം ഹാസ്യകൃതികളുടെ കർത്താവാണു്.
ജീവിതരേഖ
തിരുത്തുകകോട്ടയത്തു് വേളൂരിൽ നടുവിലേക്കരവീട്ടിൽ ജനിച്ചു (ജനനം:1933[1] മരണം: ഓഗസ്റ്റ് 22, 2003 [2][3]). പിതാവിന്റെ പേര് എൻ. എൻ. കുഞ്ഞുണ്ണി, മാതാവ് പാർവ്വതിയമ്മ. ഭാര്യയുടെ പേര് ശാന്ത.
കൃതികൾ
തിരുത്തുക- ദൈവത്തെ തൊട്ടാൽ തൊട്ടോനെ തട്ടും
- വേല മനസ്സിലിരിക്കട്ടെ
- മാസപ്പടി മാതുപിള്ള (ചലച്ചിത്രമാക്കി)
- പഞ്ചവടിപ്പാലം (ചലച്ചിത്രമാക്കി)
- അമ്പിളി അമ്മാവൻ (ചലച്ചിത്രമാക്കി)
- ജർമ്മൻ കിസ്സ്
- വീണപൂവിലെ സാത്വികഹാസ്യം (പഠനഗ്രന്ഥം)
ഔദ്യോഗികപദവികൾ
തിരുത്തുക- കേരളദ്ധ്വനി, ദീപിക, ഈ നാട് എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായി 20 വർഷത്തോളം സേവിച്ചു.
- ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്നു.
- കൊച്ചിൻ യൂണിവേഴ്സിറ്റി സെനറ്റ് അംഗമായിരുന്നു.
- കേരളാ സ്റ്റേറ്റ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗമായിരുന്നു.
- കെ.എസ്.ആർ.ടി.സി. ഉപദേശകസമിതി അംഗമായിരുന്നു.
- ആകാശവാണി തിരുവനന്തപുരം നിലയത്തിലെ ഉപദേശകസമിതിയംഗമായിരുന്നു.
പുരസ്കാരങ്ങൾ
തിരുത്തുക- വേല മനസ്സിലിരിക്കട്ടെ എന്ന കൃതിയ്ക്കു് 1974-ൽ കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം[4].
- ഇ. വി. കൃഷ്ണപിള്ള മെമ്മോറിയൽ അവാർഡ് - 1984
- ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ദി സ്മാരകപുരസ്കാരം - 1995
- കെ. കരുണാകരൻ സപ്തതി സ്മാരക സേവാസംഘത്തിന്റെ അവാർഡ് - 1995
സാഹിത്യേതരപ്രവർത്തനങ്ങൾ
തിരുത്തുക- ദൂരദർശനിൽ ഇന്റർവ്യൂകളും ചിരിയരങ്ങുകളും നടത്തി.
- രാജവീഥി, ചുഴലി, ക്ലാരമ്മയുടെ ക്ലാ, അവൻതാൻ ഇവൻ എന്നീ ദൂർദർശൻ സീരിയലുകൾ.
- ആകാശവാണിയിൽ 30 വർഷത്തിലധികം ഹാസ്യപ്രഭാഷണം നടത്തി.
- രണ്ടു തവണ ജർമ്മനിയിലും ഓരോ തവണ അമേരിക്ക, അബുദാബി, ദുബായ്, ഷാർജ, റാസൽഖൈമ, അലയ്ൻ, അജ്മാൻ എന്നീ രാജ്യങ്ങളിൽ ചിരിയരങ്ങുകൾ നടത്തിയിട്ടുണ്ടു്.
- പതിനായിരത്തിലേറെ വേദികളിൽ പ്രസംഗിച്ചിട്ടുണ്ടു്.
പുറം കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ http://books.google.com/books?id=KnPoYxrRfc0C&pg=PA3851&lpg=PA3851&dq=Veloor+Krishnankutty&source=web&ots=Y5HCx6kEu_&sig=aZY3mrdAY0DRulKuFk_4J6eiRz8&hl=en&sa=X&oi=book_result&resnum=8&ct=result
- ↑ http://thatsmalayalam.oneindia.in/news/2003/08/23/ker-veloor.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2007-07-17. Retrieved 2008-07-14.
- ↑ http://timesofindia.indiatimes.com/articleshow/143150.cms