വനാഡ്സോർ
വനാഡ്സോർ (Armenian: Վանաձոր) ഒരു നഗര മുനിസിപ്പൽ സമൂഹവും അർമേനിയയിലെ മൂന്നാമത്തെ വലിയ നഗരവുമാണ്. ഈ നഗരം രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ലോറി പ്രവിശ്യയുടെ തലസ്ഥാനമായി പ്രവർത്തിക്കുന്നു. തലസ്ഥാനമായ യെറിവാനിൽ നിന്ന് ഏകദേശം 128 കിലോമീറ്റർ (80 മൈൽ) വടക്കായാണ് ഇത് സ്ഥിതി ചെയ്യുന്നത്. 1979 ലെ ഔദ്യോഗിക സെൻസസ് പ്രകാരം 148,876 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2011 ലെ സെൻസസ് പ്രകാരം 86,199 ആയി കുറഞ്ഞിരുന്നു. നിലവിൽ, 2016 ലെ ഔദ്യോഗിക കണക്ക് പ്രകാരം നഗരത്തിൽ ഏകദേശം 82,200 ജനസംഖ്യയുണ്ടായിരുന്നു. അർമേനിയൻ അപ്പസ്തോലിക് സഭയുടെ ഗൗഗാർക്ക് രൂപതയുടെ ആസ്ഥാനമാണ് വനാദ്സോർ.
വനാഡ്‌സോർ Վանաձոր | |
---|---|
നഗരം | |
From top down, left to right; Hayk Square • Diocese of Gougark • Lori Province administration • Fine Arts Museum • Church of the Holy Mother of God | |
Coordinates: 40°48′46″N 44°29′18″E / 40.81278°N 44.48833°E | |
Country | അർമേനിയ |
Marz | Lori |
Founded | 1828 |
• Mayor | Mamikon Aslanyan |
• ആകെ | 32 ച.കി.മീ.(12 ച മൈ) |
ഉയരം | 1,350 മീ(4,430 അടി) |
(2011 census) | |
• ആകെ | 86,199 |
• കണക്ക് (1 January 2019) | 78,400[1] |
• ജനസാന്ദ്രത | 2,700/ച.കി.മീ.(7,000/ച മൈ) |
Demonym(s) | Vanadzortsi |
സമയമേഖല | UTC+4 (AMT) |
Postal code | 2001-2024 |
ഏരിയ കോഡ് | (+374) 322 |
വാഹന റെജിസ്ട്രേഷൻ | 36 |
വെബ്സൈറ്റ് | Vanadzor official website |
Sources: Population[2] |
ചരിത്രം
തിരുത്തുകസമീപത്തെ ടാഗവോറാനിസ്റ്റ്, മാഷ്‌ടോട്ട്സ് കുന്നുകളിൽ കണ്ടെത്തിയ ശവകുടീരങ്ങളും മറ്റ് ചരിത്രപരമായ അവശിഷ്ടങ്ങളും അടിസ്ഥാനമാക്കി ആധുനിക വനാഡ്‌സോർ നിലനിൽക്കുന്ന പ്രദേശം വെങ്കലയുഗം മുതൽ ഒരു സ്ഥിരവാസകേന്ദ്രമായിരുന്നതായാണ് അനുമാനിക്കപ്പെടുന്നത്. പുരാതന അർമേനിയൻ രാജ്യങ്ങളുടെ കാലത്ത്, എഡി ഒന്നാം നൂറ്റാണ്ടിൽ അർമേനിയയിലെ അർറ്റാക്സിയാഡ് രാജവംശത്തിന്റെ ഭരണത്തിന്റെ അവസാന കാലംവരെ ഈ പ്രദേശം അർമേനിയ രാജ്യത്തിന്റെ (ഗ്രേറ്റർ അർമേനിയ) പതിമൂന്നാം പ്രവിശ്യയായ ഗുഗാർക്കിലെ താഷിർ കന്റോണിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു. പിന്നീട്, ഈ പ്രദേശം മറ്റ് അർമേനിയൻ രാജവംശങ്ങളായ അർസാസിഡ്, ബഗ്രാതുനിസ് രാജവംശങ്ങൾ ഭരിച്ചു. പത്താം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ, ഈ പ്രദേശം 12-ആം നൂറ്റാണ്ടിന്റെ ആരംഭം വരെ ലോറി രാജ്യത്തിന്റെ (താഷിർ-ദ്സോറാഗെറ്റ് രാജ്യം) ഭാഗമായി. സെൽജുക് തുർക്കികളുടെ അധിനിവേശത്തോടെ ഈ പ്രദേശം ഗ്രേറ്റ് സെൽജുക് സാമ്രാജ്യത്തിന്റെ ഭരണത്തിൻ കീഴിലായി. പതിമൂന്നാം നൂറ്റാണ്ടിൽ സെൽജുക്കുകൾ അടുത്തുള്ള കുന്നിൻ മുകളിലുള്ള വിശുദ്ധ മാതാവിന്റെ കറുത്ത കല്ലുള്ള അർമേനിയൻ പള്ളിയിൽ നിന്നുള്ള പേര് സ്വീകരിച്ചുകൊണ്ട് ഈ വാസസ്ഥലത്തെ ഘരാകിലിസ (തുർക്കി ഭാഷയിൽ കറുത്ത പള്ളി എന്ന് അർത്ഥമാക്കുന്നു) എന്ന് വിളിച്ചിരുന്നു.
1801-ൽ ലോറി രാജ്യത്തിൻറെ മുഴുവൻ പ്രദേശവും ജോർജിയൻ ഭരണകൂടത്തോടൊപ്പം റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. പേർഷ്യയ്‌ക്കെതിരായി അതിർത്തിയിലെ റഷ്യൻ പ്രതിരോധ സേനയുടെ ഒരു തന്ത്രപ്രധാനമായ പ്രദേശമായിരുന്നു ലോറി. 1826-ൽ റുസ്സോ-പേർഷ്യൻ യുദ്ധത്തിൽ ഹസൻ ഖാൻ ഘരാകിലിസ വാസസ്ഥലം പൂർണ്ണമായും നശിപ്പിച്ചു. 1828-29 ലെ റുസ്സോ-ടർക്കിഷ് യുദ്ധത്തിൽ തങ്ങളുടെ സൈനികരെ വിന്യസിക്കുന്നതിനുള്ള ഒരു പ്രധാന കേന്ദ്രമെന്ന നിലയിൽ റഷ്യക്കാർ 1828-ൽ ഒരു പുതിയ നഗരം സ്ഥാപിച്ചു. അർമീനിയൻ എഴുത്തുകാരനായിരുന്ന ഖചതുർ അബോവിയന്റെ അഭിപ്രായത്തിൽ, 1820-കളുടെ അവസാനമായപ്പോഴേക്കും പ്രധാനമായും യെറിവാനിൽ നിന്നുള്ള കുടിയേറ്റക്കാർ ഉൾപ്പെടുന്ന ഘരാകിലിസയിലെ ജനസംഖ്യ 600-ൽ കൂടുതലായിരുന്നില്ല. 1849-ൽ ഇത് റഷ്യൻ സാമ്രാജ്യത്തിനുള്ളിലെ എരിവാൻ ഗവർണറേറ്റിന്റെ ഭാഗമായി. പുതിയ ഭരണപരമായ പദവിക്ക് കീഴിൽ, കാർസ്, അർദഹാൻ, പടിഞ്ഞാറൻ അർമേനിയൻ നഗരങ്ങളായ കരിൻ (എർസുറം), ഡാറോയ്ങ്ക് (ഡോഗ്ബെയാസറ്റ്) എന്നിവിടങ്ങളിൽ നിന്ന് നൂറുകണക്കിന് കുടിയേറ്റ അർമേനിയൻ കുടുംബങ്ങളാൽ ഘരാകിലിസ നിറഞ്ഞു.
1899-ൽ ടിബിലിസിയിലേക്ക് ഒരു റെയിൽവേപ്പാത തുറന്നതിലൂടെ നഗരത്തിന് ഗണ്യമായ വളർച്ചയുണ്ടായി.
ഭൂമിശാസ്ത്രം
തിരുത്തുകലോറി പ്രവിശ്യയുടെ തലസ്ഥാനമായ വനാഡ്സോർ, യെറിവാനിൽ നിന്ന് 128 കി.മീ (80 മൈൽ) വടക്കും ഗ്യൂമ്രിയിൽ നിന്ന് 64 കി.മീ (40 മൈൽ) കിഴക്കുഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1,350 മീറ്റർ (4,430 അടി) ഉയരത്തിൽ ടാൻഡ്‌സട്ട്, വനാഡ്‌സോർ നദികൾ പാമ്പാക് നദിയിൽ ചേരുന്ന സ്ഥലത്ത്, പാമ്പാക്ക് നദിയുടെ താഴ്‌വരയിലാണ് വനഡ്സോർ നഗരം സ്ഥിതി ചെയ്യുന്നത്. 2,500 മീറ്ററിലധികം (8,200 അടി) ഉയരമുള്ള ബാസും പാമ്പാക്ക് പർവതനിരകളാൽ നഗരം വലയം ചെയ്യപ്പെട്ടിരിക്കുന്നു. നഗരത്തിന്റെ തെക്കും കിഴക്കും പ്രദേശങ്ങൾ ഇടതൂർന്ന വനനിരകളാൽ നിബിഡമായിരിക്കുമ്പോൽ വടക്കും പടിഞ്ഞാറും ഭാഗങ്ങൾ കുറ്റിക്കാടുകളും ചെടികളും കൊണ്ട് ആവൃതമാണ്. തണുത്ത വേനൽക്കാലവും താരതമ്യേന സൗമ്യമായ ശൈത്യകാലവുമാണ് വനാഡ്സോർ നഗരത്തിലെ കാലാവസ്ഥയുടെ സവിശേഷതകൾ.