വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്

തൃശ്ശൂര്‍ ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(Vallathol Nagar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ ബ്ലോക്കിലാണ് 19.87 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ സമാധിയും അദ്ദേഹം സ്ഥാപിച്ച കേരള കലാമണ്ഡലവും സ്ഥിതി ചെയ്യുന്ന ചെറുതുരുത്തി, വെട്ടിക്കാട്ടിരി ഗ്രാമങ്ങൾ ഉൾക്കൊള്ളുന്ന പഞ്ചായത്തിന്റെ പേരാണ്‌ വള്ളത്തോൾ നഗർ. മഹാകവിയുടെ സ്‌മരണാർഥം ചെറുതുരുത്തി പഞ്ചായത്തിന്റെ പേര്‌ വള്ളത്തോൾ നഗർ എന്നു മാറ്റുകയായിരുന്നു. തൃശൂർ ജില്ലയുടെ അതിർത്തി പ്രദേശമാണ്‌ വള്ളത്തോൾ നഗർ. നിളയുടെ തീരത്താണ്‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. നിളക്കു കുറുകെയുള്ള കൊച്ചി പാലം കടന്നാൽ, പാലക്കാട്‌ ജില്ലയായി. ഷൊർണൂരാണ്‌ തൊട്ടടുത്ത നഗരം.

വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°43′55″N 76°16′12″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതൃശ്ശൂർ ജില്ല
വാർഡുകൾപുതുശ്ശേരി, പുതുശ്ശേരി മനപ്പടി, പള്ളം, മ്യൂസിയം, ചെറുതുരുത്തി ടൌൺ, കലാമണ്ഡലം, വെട്ടിക്കാട്ടിരി, മേച്ചേരി, കുളമ്പ്, നെടുമ്പുര, പന്നിയടി, താഴപ്ര, ചെറുതുരുത്തി സ്കൂൾ, പള്ളിക്കൽ സ്കൂൾ, ചേയിക്കൽ, യത്തീംഖാന
ജനസംഖ്യ
ജനസംഖ്യ26,133 (2011) Edit this on Wikidata
പുരുഷന്മാർ• 12,466 (2011) Edit this on Wikidata
സ്ത്രീകൾ• 13,667 (2011) Edit this on Wikidata
സാക്ഷരത നിരക്ക്84.78 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221886
LSG• G080402
SEC• G08022
Map


Vallathol Nagar Railway Station

വെട്ടിക്കാട്ടിരിയിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്‌റ്റേഷന്റെ പേരും വള്ളത്തോൾ നഗർ എന്നാണ്‌. കേരള കലാമണ്ഡലം റെയിൽവേ സ്‌റ്റേഷനിൽനിന്നും നോക്കിയാൽ കാണുന്ന അകലത്തിലാണ്‌ നിലകൊള്ളുന്നത്‌. 75 വർഷം പിന്നിട്ട കലാമണ്ഡലം ഇപ്പോൾ, കൽപ്പിത സർവകലാശാലയാണ്‌.

ഗ്രാമങ്ങൾ

തിരുത്തുക

ചെറുതുരുത്തി, പൈങ്കുളം, അത്തിക്കപ്പറമ്പ്‌, വെട്ടിക്കാട്ടിരി, താഴപ്ര, നെടുമ്പുര, പള്ളിക്കര, പുതുശ്ശേരി എന്നീ ഗ്രാമങ്ങളാണ്‌ വള്ളത്തോൾ നഗർ പഞ്ചായത്തിലുള്ളത്‌.

സ്ഥാപനങ്ങൾ

തിരുത്തുക

കേന്ദ്ര സർക്കാറിനു കീഴിലുള്ള പഞ്ചകർമ ആയുർവേദ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌ പഞ്ചായത്തിലെ ചെറുതുരുത്തിയിലാണ്‌. ജ്യോതി എഞ്ചിനീയറിംഗ്‌ കോളജ്‌, നൂറുൽ ഹുദാ ഓർഫനേജ്‌ എന്നീ സ്ഥാപനങ്ങൾ ജില്ലക്കു പുറത്ത്‌ പ്രസിദ്ധമായ സ്ഥാപനങ്ങളാണ്‌. ചെറുതുരുത്തി ഹയർ സെക്കൻഡറി സ്‌കൂളാണ്‌ പഞ്ചായത്തിലെ ഏക പൊതു സർക്കാർ ഹൈസ്‌കൂൾ

ആരാധാനാലയങ്ങൾ

തിരുത്തുക

ചെറുതുരുത്തി കോഴിമാം പറമ്പ്‌ ക്ഷേത്രം, വെട്ടിക്കാട്ടിരി കേന്ദ്ര ജുമുഅ മസ്‌്‌ജിദ്‌ ,ചെറുതുരുത്തി ജുമാമസ്ജിദ് എന്നിവ പഞ്ചായത്ത്‌ കേന്ദ്രീകൃതമായ പ്രധാന ആരാധനാലയങ്ങളാണ്‌. . പ്രാഥമിക ആരോഗ്യകേന്ദ്രം, ആയുർവേദ ഡിസ്‌പെൻസറി, പി ഡബ്ലിയു ഡി റസ്റ്റ്‌ ഹൗസ്‌, പോലീസ്‌റ്റേഷൻ, വില്ലേജ്‌ ഓഫീസ്‌ എന്നീ സ്ഥാപനങ്ങളും പ്രധാന സർക്കാർ പൊതു കാര്യാലയങ്ങളാണ്‌.

അതിരുകൾ

തിരുത്തുക
  • കിഴക്ക് - പാഞ്ഞാൾ പഞ്ചായത്ത്
  • പടിഞ്ഞാറ് - ദേശമംഗലം, വരവൂർ പഞ്ചായത്തുകൾ
  • തെക്ക്‌ - മുള്ളൂർക്കര പഞ്ചായത്ത്
  • വടക്ക് - ഷൊർണ്ണൂർ മുനിസിപ്പാലിറ്റി

വാർഡുകൾ

തിരുത്തുക
  1. പള്ളം
  2. പുതുശ്ശേരി മനപ്പടി
  3. മ്യുസിയം
  4. ചെറുതുരുത്തി ടൌൺ
  5. മേച്ചേരി
  6. കുളമ്പ്
  7. കലാമണ്ഡലം
  8. വെട്ടിക്കാട്ടിരി
  9. താഴപ്ര
  10. നെടുമ്പുര
  11. പന്നിയടി
  12. പള്ളിക്കൽ സ്കൂൾ
  13. ചെറുതുരുത്തി സ്കൂൾ
  14. യത്തീംഖാന
  15. ചെയിക്കൽ
  16. പുതുശ്ശേരി

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തൃശ്ശൂർ
ബ്ലോക്ക് പഴയന്നൂർ
വിസ്തീര്ണ്ണം 19.87 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 21,099
പുരുഷന്മാർ 10,105
സ്ത്രീകൾ 10,994
ജനസാന്ദ്രത 1062
സ്ത്രീ : പുരുഷ അനുപാതം 1088
സാക്ഷരത 84.78%