വെട്ടിക്കാട്ടിരി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം

തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ‍ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ്‌ വെട്ടിക്കാട്ടിരി. കേരള കലാമണ്ഡലം സർവകലാശാലയും വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനും വെട്ടിക്കാട്ടിരിയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌. തൃശ്ശൂർ-ഷൊർണ്ണൂർ സംസ്ഥാന പാതയോരത്താണ്‌ വെട്ടിക്കാട്ടിരി അങ്ങാടി. വള്ളത്തോൾ നഗർ റെയിൽവേ സ്‌റ്റേഷനും അങ്ങാടിയോടു തൊട്ടു സ്ഥിതി ചെയ്യുന്നു. മുസ്ലീം ദേവാലയമായ കേന്ദ്രജുമുഅ മസ്‌്‌ജിദ്‌ സ്ഥിതി ചെയ്യുന്നതും വെട്ടിക്കാട്ടിരി അങ്ങാടിയിലാണ്‌. കേരള കലാമണ്ഡലം വിദേശ വിദ്യാർത്ഥി ഹോസ്‌റ്റൽ പ്രവർത്തിക്കുന്നതും ഈ ഗ്രാമത്തിന്റെ ഹൃദയത്തിലാണ്‌.

"https://ml.wikipedia.org/w/index.php?title=വെട്ടിക്കാട്ടിരി&oldid=3345066" എന്ന താളിൽനിന്ന് ശേഖരിച്ചത്