ചെറിയ ഞെരിഞ്ഞിൽ

ചെടിയുടെ ഇനം
(Tribulus terrestris എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഔഷധസസ്യമാണ് ചെറിയ ഞെരിഞ്ഞിൽ. ശാസ്ത്രനാമം Tribulus terrestris ഇതിൽ ബീറ്റാ കാർബോളിൻ അൽകലോയിഡുകളും ഫൈലോഎറിത്രിന് എന്ന രാസ സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട് അത് മനുഷ്യ ശരീരത്തിന് ഗുണകരമല്ല.[1][2]

മധുര ഞെരിഞ്ഞിൽ
Tribulus terrestris
ഇലകളും പുഷ്പവും
ഭദ്രം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
T. terrestris
Binomial name
Tribulus terrestris
Synonyms

ചെറിയ ഞെരിഞ്ഞിൽ, ഗോക്ഷുരഃ (സം.)

Tribulus terrestris

ഔഷധസസ്യമായ ഞെരിഞ്ഞിൽ രണ്ടു തരമുണ്ട്;

  • ചെറിയ ഞെരിഞ്ഞിൽ (മധുര ഞെരിഞ്ഞിൽ) ശാസ്ത്രനാമം Tribulus terrestris
  • വലിയ ഞെരിഞ്ഞിൽ (കാട്ടു ഞെരിഞ്ഞിൽ) ശാസ്ത്രനാമം Pedalium murex

രണ്ടിന്റെയും ഗുണങ്ങൾ സമാനമെന്ന് അഷ്ടാംഗഹൃദയം, കാട്ടു ഞെരിഞ്ഞിലിന് ഗുണം അധികമെന്ന് രാജനിഘണ്ടു.[3]

ചെറിയ ഞെരിഞ്ഞിൽ

തിരുത്തുക

ശാസ്ത്രനാമം Tribulus terrestris, മധുര ഞെരിഞ്ഞിൽ എന്നും പേരുള്ള ചെറിയ ഞെരിഞ്ഞിലിന്റെ കായ സാധാരണയായി ഉപയോഗിക്കുന്നു. ദക്ഷിണയൂറോപ്പ്, ദക്ഷിണ ഏഷ്യ, ആഫ്രിക്ക, ഉത്തര ഓസ്‌ട്രേലിയ എന്നിവിടങ്ങളിൽ സാധാരണയായി വളരുന്നു. Puncture Vine, Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ നാമങ്ങളിൽ അറിയുന്നു. ഞെരിഞ്ഞിൽ കായ മനുഷ്യ ശരീരത്തിലെ ലൈംഗിക ഹോർമോണുകളുടെ ഉത്പാദനം വർദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്.[4] ആയുർവേദ വിധി പ്രകാരം ചെടി മുഴുവനായും ഉപയോഗിക്കാം.[3]

രസാദി ഗുണങ്ങൾ

തിരുത്തുക
  • രസം:മധുരം
  • ഗുണം:ലഘു
  • വീര്യം:ശീതം
  • വിപാകം:മധുരം [5]

ഔഷധയോഗ്യ ഭാഗം

തിരുത്തുക

ഫലം, സമൂലം [5]

ഔഷധ ഗുണങ്ങൾ[3]

തിരുത്തുക

ഒറ്റയ്ക്കോ മറ്റൌഷധങ്ങളുമായി ചേർത്തോ താഴെ കാണിച്ചിരിക്കുന്ന അസുഖങ്ങളിൽ ഉപയോഗിക്കുന്നു. മൂത്രത്തിൽ കല്ലുണ്ടാകുന്ന രോഗത്തിന് ഞെരിഞ്ഞിലു കൊണ്ട് കഷായം വച്ച് അതിൽ നെയ്യും ചേർത്ത് യഥാവിധി കാച്ചി സേവിച്ചാൽ ഫലപ്രദമാണ്. മൂത്രക്കല്ല് കൊണ്ടുണ്ടാക്കുന്ന മൂത്രതടസ്സം നിമിത്തം മൂത്രനാളിയിൽ വേദനയുണ്ടായാൽ. ഒന്നര ഗ്ലാസ്സ് വെള്ളത്തിൽ 50 ഗ്രാം ഞെരിഞ്ഞിൽ ചതച്ചിട്ട് കഷായം വച്ച് അറുപത് മി.ലി വറ്റിച്ച് മുപ്പത് മി.ലി വീതം രാവിലെയും വൈകിട്ടും കുടിക്കുക. ഇപ്രകാരം പതിവായി കഴിച്ചാൽ മൂത്രക്കല്ല് പൂർണ്ണമായും അലിഞ്ഞ് പോകുന്നതാണ്.

 
ചെറിയ ഞെരിഞ്ഞിൽ

[3]

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; “ref” എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. https://www.ncbi.nlm.nih.gov/pmc/articles/PMC7522561/ .
  3. 3.0 3.1 3.2 3.3 അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
  4. Tribulus Terrestris - Supplements Archived 2007-09-27 at the Wayback Machine., accessed May 17, 2006
  5. 5.0 5.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ചെറിയ_ഞെരിഞ്ഞിൽ&oldid=3992847" എന്ന താളിൽനിന്ന് ശേഖരിച്ചത്