ആൽബുമിൻ
ലളിതമായ ഘടനയുള്ള ഒരു പ്രോട്ടീൻ ആണ് ആൽബുമിൻ.ലാറ്റിൻ ഭാഷയിലെ വെളുപ്പ് എന്ന് അർഥം വരുന്ന ആൽബസ് എന്നാ വാക്കിൽ നിന്നാണ് ആൽബുമിൻ എന്ന വാക്കിന്റെ ഉൽഭവം. വെള്ളത്തിലും, ഗാഡതയേറിയ ഉപ്പുലായനികളിലും ലയിക്കുന്നതും, ചൂടാക്കിയാൽ കട്ടപിടിക്കുന്നതുമായ എല്ലാ മാംസ്യങ്ങളെയും ആൽബുമിനോയിടുകൾ എന്ന് വിളിക്കുന്നു. മുട്ടയുടെ വെള്ളക്കരുവിൽ ആൽബുമിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്.മുട്ടയിലടങ്ങിയിരിക്കുന്ന ആൽബുമിനോയിടുകളെ ഒവാൽബുമീൻ എന്ന് വിളിക്കുന്നു.
Serum albumin family | |||||
---|---|---|---|---|---|
Structure of human serum albumin.Sugio S, Kashima A, Mochizuki S, Noda M, Kobayashi K (1999). "Crystal structure of human serum albumin at 2.5 A resolution". Protein Eng. 12 (6): 439–46. doi:10.1093/protein/12.6.439. PMID 10388840. {{cite journal}} : Unknown parameter |month= ignored (help)CS1 maint: multiple names: authors list (link)
| |||||
Identifiers | |||||
Symbol | Serum_albumin | ||||
Pfam | PF00273 | ||||
Pfam clan | CL0282 | ||||
InterPro | IPR014760 | ||||
SMART | SM00103 | ||||
PROSITE | PS51438 | ||||
SCOP | 1ao6 | ||||
|
രക്തത്തിലെ പ്ലാസ്മയിൽ ഏറ്റവും സുലഭമായി കാണപ്പെടുന്ന പ്രോട്ടീൻ ആൽബുമിൻ ആണ്. പ്ലാസ്മയിൽ ഇതിന്റെ ഗാഢത ലിറ്ററിൽ 3.5 മുതൽ 5 വരെ ഗ്രാമുകളാണ്.രക്തത്തിൽ ആൽബുമിൻ കുറയുന്ന അവസ്ഥയെ ഹൈപ്പോആൽബുമിനീമിയ എന്നും കൂടുന്ന അവസ്ഥയെ ഹൈപ്പർആൽബുമിനീമിയ എന്നും വിളിക്കുന്നു. കരൾ അസുഖങ്ങൾ,നെഫ്രോട്ടിക് സിൻഡ്രോം, പോഷകാഹാരക്കുറവ് എന്നിവയാണ് ഹൈപോആല്ബുമിനീമിയ ഉണ്ടാവാനുള്ള പ്രധാന കാരണങ്ങൾ.രക്തത്തിന്റെ കൊളോയ്ഡ് സമ്മർദം നിലനിർത്തുക എന്നതാണ് ആൽബുമിന്റെ പ്രധാന ധർമം.
എക്സ്-റേ ക്രിസ്ടല്ലോഗ്രാഫി എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആൽബുമിനോയിടുകളുടെ ത്രിമാന രാസഘടന പഠിക്കുന്നത്.