തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം

(Thirumittakode Anchumoorthi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പാലക്കാട് ജില്ലയിൽ ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. പരമശിവന്നൊപ്പം തന്നെ മഹാവിഷ്ണുവിനും തുല്യപ്രാധാന്യമുള്ള ഒരു ക്ഷേത്രമാണിത്. അഞ്ചു പ്രതിഷ്ഠാമൂർത്തികൾ - ഒരു ശിവനും നാല് വിഷ്ണുവും - ഇവിടെ കുടികൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെടുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്വാർമാർ പാടിപ്പുകഴ്ത്തിയ 108 തിരുപ്പതികളിൽ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. വൈഷ്ണവ വിശ്വാസപ്രകാരം ഇവിടുത്തെ പ്രധാന മഹാവിഷ്ണു പ്രതിഷ്ഠ ശ്രീ ഉയ്യവന്ത പെരുമാളാണ്.

തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം
അഞ്ചുമൂർത്തി ക്ഷേത്രം
അഞ്ചുമൂർത്തി ക്ഷേത്രം
തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം is located in Kerala
തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം
തിരുമിറ്റകോട് അഞ്ചുമൂർത്തി ക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°51′20″N 75°58′50″E / 10.85556°N 75.98056°E / 10.85556; 75.98056
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പാലക്കാട്
പ്രദേശം:പട്ടാമ്പി
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മഹാവിഷ്ണു, പരമശിവൻ
പ്രധാന ഉത്സവങ്ങൾ:അഷ്ടമിരോഹിണി, വിഷു, ശിവരാത്രി
അഞ്ചുമൂർത്തീക്ഷേത്രം-ശിവനട

ഐതിഹ്യം

തിരുത്തുക

അംബരീഷമഹാരാജാവിന് മുക്തികിട്ടിയത് ഇവിടെവെച്ചാണ് എന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ വനവാസകാലത്ത് പാണ്ഡവർ ഇവിടെ ഭാരതപ്പുഴയുടെ തീരത്ത് താമസിക്കുകയും ഇവർ ഒരോരുത്തരും ശ്രീകൃഷ്ണപരമാത്മാവിനെ നിത്യവും പൂജിക്കാനായി ഭാരതപ്പുഴയുടെ തീരത്ത് പ്രതിഷ്ഠ നടത്തുകയും ചെയ്തു. നകുല-സഹദേവന്മാർ ചേർന്ന് ഒരു പ്രതിഷ്ഠയും മറ്റു മൂന്നുപേർ ഒരോ പ്രതിഷ്ഠയും നടത്തി എന്നാണ് ഐതിഹ്യം.

കാശി ദർശനം കഴിഞ്ഞ് മടങ്ങിയ ബ്രാഹ്മണനുമുന്നിൽ ദർശനം നൽകി ശിവഭഗവാനും ഈ പുണ്യതീരത്ത് കുടികൊണ്ടു എന്നാണ് മറ്റൊരു ഐതിഹ്യം. അല്ല പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നും കരുതുന്നു. അങ്ങനെ പാണ്ഡവർ പ്രതിഷ്ഠിച്ച നാലു വിഷ്ണുപ്രതിഷ്ഠകളും പരശുരാമ പ്രതിഷ്ഠിതമായ ശിവലിംഗപ്രതിഷ്ഠയും ചേർന്ന് അഞ്ചുപ്രതിഷ്ഠാമൂർത്തികൾ ഇവിടെ കുടികൊള്ളുന്നു. അങ്ങനെ അഞ്ചുമൂർത്തികൾ കുടുകൊള്ളുന്നതിനാൽ തിരുമിറ്റകോട് അഞ്ചുമൂർത്തീക്ഷേത്രം എന്ന് അറിയപ്പെട്ടു പോന്നു.

ചരിത്രം

തിരുത്തുക

ക്ഷേത്ര രൂപകല്പന

തിരുത്തുക
 
ഭീമൻ പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം

ഭാരതപ്പുഴയുടെ പടിഞ്ഞാറേ തീരത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ശിവന്നും മഹാവിഷ്ണുവിനും നാലമ്പലങ്ങളുണ്ട്. രണ്ടു നാലമ്പലങ്ങൾക്കും ചേർന്ന് ഒരു ഭിത്തിയാണ്. ക്ഷേത്രനിർമ്മാണം നടത്തിയതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടില്ല. എങ്കിലും രണ്ടാം ചേരരാജക്കന്മാരുടെ കാലത്താണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത് എന്നു കരുതിപ്പോരുന്നു.

പൂജകളും, വിശേഷങ്ങളും

തിരുത്തുക

ശിവരാത്രി അഷ്ടമിരോഹിണി വിഷു

ദിവ്യദേശം

തിരുത്തുക

വൈഷ്ണവ വിശ്വാസപ്രകാരം ഇവിടെ ശ്രീ ഉയ്യവന്തപെരുമാൾ കുടികൊള്ളുന്നു. ഇവിടുത്തെ പുണുതീർത്ഥം (പുഷ്കരണി) ഭാരതപ്പുഴയിലെ ചക്രതീർത്ഥം എന്നറിയപ്പെടുന്ന സ്ഥലമാണ്. വിമാനം തതുവ കാഞ്ചന വിമാനമാണ്.

 
നകുല-സഹദേവന്മാർ പ്രതിഷ്ഠിച്ച വിഷ്ണുക്ഷേത്രം

ഉപദേവന്മാർ

തിരുത്തുക
  • ഗണപതി
  • ദക്ഷിണാമൂർത്തി
  • അയ്യപ്പൻ
  • നാഗദൈവങ്ങൾ
  • ഭഗവതി
  • നവഗ്രഹങ്ങൾ
  • ചണ്ഡികേശ്വരൻ
  • നന്തികേശ്വരൻ
  • സിംഹോദരൻ
  • സുബ്രഹ്മണ്യൻ
  • വേദവ്യാസൻ

ക്ഷേത്രത്തിൽ എത്തിചേരാൻ

തിരുത്തുക

പാലക്കാട് പട്ടാമ്പിക്കടുത്താണ് കുന്നംകുളം റോഡിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“