ചെമ്പഴകൻ
അത്യപൂർവ്വമായ ഒരു പൂമ്പാറ്റയാണ് ചെമ്പഴകൻ (Charaxes psaphon). വനാന്തരങ്ങളിൽ കഴിയാനിഷ്ടപ്പെടുന്ന ഈ ചിത്രശലഭം കേരളത്തിൽ സാധാരണമല്ല. ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ആണ് ഇവ കാണപ്പെടുന്നത്.[2][3][4][5]
ചെമ്പഴകൻ (Tawny Rajah) | |
---|---|
ആൺ, ആറളം | |
പെൺ, മഹാരാഷ്ട്ര | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. psaphon
|
Binomial name | |
Charaxes psaphon | |
Synonyms | |
|
ശരീര പ്രകൃതി
തിരുത്തുകആരെയും ആകര്ഷിക്കുന്ന ഭംഗിയുള്ള പൂമ്പാറ്റണ് ചെമ്പൻ തമ്പുരാൻ. ചിറകിനടിവശം തവിട്ടുനിറമാണ്. മുൻചിറകിൽ പകുതിയോളം വ്യാപിച്ച് കിടക്കുന്ന വീതിയേറിയ കറുത്തവരയുണ്ട്. ആണ് ശലഭത്തിന്റെ ചിറകുപുറത്ത് ഈ വര കാണില്ല.പിൻചിറകിൽ വാലുണ്ട്. പിൻചിറകിന്റെ താഴെ ഏതാനും കറുത്ത പൊട്ടുകളുമുണ്ടാവും. ആൺ ശലഭം പെൺശലഭത്തേക്കാൾ ചെറുതായിരിക്കും. പല നിറവ്യത്യാസത്തിലും ഈ പൂമ്പാറ്റയെ കാണാറുണ്ട്.
ജീവിതരീതി
തിരുത്തുകവളരെ വേഗത്തിൽ പറക്കുന്ന ഒരു പൂമ്പാറ്റയാണിത്. ഇവ പൂന്തേൻ കുടിയ്ക്കുന്നത് അപൂർവ്വമായേ കാണാറുള്ളൂ.മൃഗങ്ങളുടെ കാട്ടത്തിൽ ഇരുന്ന് പോഷകങ്ങൾ നുണയുന്ന ശീലമുണ്ട്. ആൺപൂമ്പാറ്റകൾക്ക് മറ്റു പൂമ്പാറ്റകളെ ആട്ടിയോടിക്കുന്ന സ്വഭാവമുണ്ട്. വിസർജ്യത്തിൽ നിന്നും അഴുകിയ മൃതശരീരത്തിൽ നിന്നും ചീഞ്ഞ പഴത്തിൽ നിന്നും പോഷകമുണ്ണുന്നതുകാണാം. മഴയ്ക്ക് മുമ്പും ശേഷവുമുള്ള സമയത്താണ് ഈ ശലഭം സജീവമാകുക. ആൺ ശലഭം മിക്കപ്പോഴും മരങ്ങളുടെ ഇലകൾക്കിടയിലൂടെ പറന്നു നടക്കുന്നത് കാണാം. പെൺശലഭങ്ങൾ അപൂര്വ്വമായേ പുറത്ത് കാണാറുള്ളൂ.
പ്രത്യുൽപാദനം
തിരുത്തുകപുളിയിലയിലാണ് ഈ ശലഭം മുട്ടയിടുന്നത്. കാനക്കൈത, മഞ്ചാടി എന്നിവയിലും മുട്ടയിടാറുണ്ട്. ഇലപ്പുറത്താണ് മുട്ടയിടുക. പുഴുക്കൾക്ക് ഇരുണ്ട നീലനിറമാണ്. ദേഹത്ത് മഞ്ഞ കരകൾ കാണാം. ശിരസിനു നീല കലർന്ന പച്ചനിറമാണ്.
അവലംബം
തിരുത്തുക- കേരളത്തിലെ പൂമ്പാറ്റകൾ - മാതൃഭൂമി ആഴ്ചപ്പതിപ്പ് (അബ്ദുള്ള പാലേരി)- പുസ്തകം 90, ലക്കം 45, പേജ് 94
- ↑ Westwood, 1847 The Cabinet of Oriental Entomology. 1-88, pl. 1-42.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 157. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Charaxes Ochsenheimer, 1816 Charaxes Rajahs". Tree of life - insecta - lepidoptera. Retrieved 2018-03-14.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, Charles Thomas (1907). Fauna of British India. Butterflies Vol. 2. pp. 214–215.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Moore, Frederic (1893–1896). Lepidoptera Indica. Vol. II. London: Lovell Reeve and Co. pp. 230–233.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുക