ഇടവം (നക്ഷത്രരാശി)

പന്ത്രണ്ട് സൗരരാശികളിൽ രണ്ടാമത്തേത്.
(Taurus (constellation) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഭാരതത്തിൽ കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ ഇടവം (Taurus). സൂര്യൻ, മലയാളമാസം ഇടവത്തിൽ ഈ രാശിയിലൂടെ സഞ്ചരിക്കുന്നതായി അനുഭവപ്പെടുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെ മാസങ്ങളിൽ ഭൂമദ്ധ്യരോ പ്രദേശത്ത് ഈ രാശി കാണാൻ കഴിയും. ക്രാബ് നീഹാരിക ഈ നക്ഷത്രരാശിയുടെ പശ്ചാത്തലത്തിലാണ്. ഹിയാഡെസ് (Hyades) എന്ന നക്ഷത്രക്കൂട്ടത്തേയും ഈ രാശിയിൽ കാണാം. ഏതാണ്ട് 150 പ്രകാശവർഷം അകലെയാണ് ഹിയാഡെസ്. M45 എന്ന നമ്പറുള്ള കാർത്തിക എന്ന നക്ഷത്രവൃന്ദവും ഇടവം രാശിയിലുണ്ട്.[1] ജ്യോതിഷ ശാസ്ത്ര പ്രകാരം വ്യാഴത്തിന്റെ മാറ്റം ഇടവം നക്ഷത്ര രാശിയിൽ ജനിച്ചവർക്ക് ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നതായി പറയപ്പെടുന്നു.[2]

കാളയുടെ ആകൃതി കണക്കാക്കുന്ന നക്ഷത്രരാശിയാണ്‌ ഇടവം ഇതിന്റെ തലഭാഗത്തുള്ള നക്ഷത്രങ്ങൾ ചേർന്ന് രോഹിണി ചാന്ദ്രഗണം ഉണ്ടാകുന്നു.
ഇടവം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഇടവം (വിവക്ഷകൾ) എന്ന താൾ കാണുക. ഇടവം (വിവക്ഷകൾ)
Taurus-ml.png

നക്ഷത്രങ്ങൾതിരുത്തുക

പേര് കാന്തിമാനം അകലം (പ്രകാശവർഷത്തിൽ)
ആൽഡെബറാൻ 0.85 മാഗ്നിറ്റ്യൂഡ് 69
അൽനാഥ് 1.65 മാഗ്നിറ്റ്യൂഡ് 130
അൽസിയോൺ 2.87 മാഗ്നിറ്റ്യൂഡ് 238
ഹിയാഡം പ്രമുസ് 3.63 മാഗ്നിറ്റ്യൂഡ് 160
അൽനെക 3.0 മാഗ്നിറ്റ്യൂഡ് 49


ജ്യോതിശാസ്ത്രം | രാശിചക്രത്തിലെ നക്ഷത്രരാശികൾ | ജ്യോതിഷം

മേടം ഇടവം മിഥുനം കർക്കടകം ചിങ്ങം കന്നി തുലാം വൃശ്ചികം ധനു മകരം കുംഭം മീനം
                       
  1. "1194 പുതുവർഷഫലം".
  2. "വ്യാഴമാറ്റം; ഇടവംരാശിക്കാർക്ക് എങ്ങനെ?".
"https://ml.wikipedia.org/w/index.php?title=ഇടവം_(നക്ഷത്രരാശി)&oldid=3071828" എന്ന താളിൽനിന്ന് ശേഖരിച്ചത്