സൂര്യദാഹം
ദീപ ഫിലിംസിന്റെ ബാനറിൽ മോഹൻ സംവിധാനം ചെയ്ത് 1980ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണ് സൂര്യദാഹം.[1].പെരുമ്പടവം ശ്രീധരന്റെ അതേപേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമായിരുന്നു സൂര്യദാഹം. ശോഭ, സുകുമാരൻ, പ്രിയംവദന, വിധുബാല എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അക്കൊല്ലത്തെ മികച്ച കഥയ്ക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ഈ ചിത്രത്തിലൂടെ പെരുമ്പടവം ശ്രീധരനു ലഭിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് പ്രിയംവദന അക്കൊല്ലത്തെ മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്കാരവും നേടി.[2]
സൂര്യദാഹം | |
---|---|
സംവിധാനം | മോഹൻ[1] |
നിർമ്മാണം | തൃശൂർ രാജൻ, ഗോപാലകൃഷ്ണൻ[2] |
രചന | പെരുമ്പടവം ശ്രീധരൻ[1] |
തിരക്കഥ | മോഹൻ[1] |
അഭിനേതാക്കൾ | |
സംഗീതം | ജി. ദേവരാജൻ[1] |
ഗാനരചന | ബിച്ചു തിരുമല[3] |
ഛായാഗ്രഹണം | ഹേമചന്ദ്രൻ[1] |
ചിത്രസംയോജനം | ജി വെങ്കിട്ടരാമൻ[3] |
റിലീസിങ് തീയതി | 1980 [3] |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
കഥാസാരം
തിരുത്തുകപെരുമ്പടവം ശ്രീധരൻ രചിച്ച സൂര്യദാഹം എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചലച്ചിത്രം നിർമ്മിക്കപ്പെട്ടത്. സാമ്പത്തികമായി തകർന്ന, ഇടുങ്ങിയ ഒരു നായർ കുടുംബത്തിന്റെ കഥയാണ് ‘സൂര്യദാഹം.’ സഹോദരിമാരായ മൂന്നു പെൺകുട്ടികളാണ് കേന്ദ്രകഥാപാത്രങ്ങൾ. ദാരിദ്ര്യം നിസ്സഹായരരാക്കിയിരുന്നുവെങ്കിലും പരസ്പരം അസൂയാലുക്കളായിരുന്നു അവർ. ഒടുക്കം അനുജത്തി ചേട്ടത്തിക്ക് വിഷം കൊടുക്കുന്നതുവരെയെത്തുന്നു അവർക്കിടയിലെ അസൂയ.[2]
അഭിനേതാക്കൾ
തിരുത്തുകഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനേതാക്കൾ താഴെ പറയുന്നവരാണ്.[3]
അണിയറ പ്രവർത്തകർ
തിരുത്തുകഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകരുടെ പട്ടിക.[3]
നിർമ്മാണം | തൃശൂർ രാജൻ, ഗോപാലകൃഷ്ണൻ |
സംവിധാനം | മോഹൻ |
തിരക്കഥ | മോഹൻ |
സംഭാഷണം | പെരുമ്പടവം |
ഛായാഗ്രഹണം | ഹേമചന്ദ്രൻ |
ഗാനരചന | ബിച്ചു തിരുമല |
സംഗീതസംവിധാനം | ജി. ദേവരാജൻ |
ചിത്രസംയോജനം | ജി. വെങ്കിട്ടരാമൻ |
ഗായകർ | പി. സുശീല, പി. മാധുരി, ലതാ രാജു |
ഗാനങ്ങൾ
തിരുത്തുകഗാനം | ആലാപനം | രചന | സംഗീതം |
---|---|---|---|
ആയിരം മാരിവിൽ | പി. മാധുരി | ബിച്ചു തിരുമല | ജി. ദേവരാജൻ |
തേരോട്ടം | പി. സുശീല | ||
പങ്കജാക്ഷി ഉണ്ണിനീലി | ലതാ രാജു |