സൾഫ്യൂരിക് അമ്ലം
ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സൾഫ്യൂരിക് അമ്ലം (ഗന്ധകാമ്ലം). ഇതിൻറെ രാസസമവാക്യം H2SO4 ആണ്. ഏതു ഗാഢതയിൽ വെച്ചും വെള്ളവുമായി ലയിക്കും. ഈ പ്രവർത്തനം ഒരു താപമോചക പ്രവർത്തനമാണ്. വളരെയേറെ ഉപയോഗങ്ങൾ ഉള്ള ഒന്നാണ് സൾഫ്യൂരിക് അമ്ലം. രാസ വ്യവസായത്തിൽ ഏറ്റവും അധികം ഉല്പാദിപ്പിക്കപ്പെടുന്ന പദാർത്ഥങ്ങളിലൊന്നാണിത്. 2001-ൽ ലോകമെമ്പാടുമായി 16.5 കോടി ടൺ സൾഫ്യൂരിക് അമ്ലം ഉൽപാദിക്കപ്പെട്ടു. രാസവസ്തുക്കളുടെ രാജാവ്, ഓയിൽ ഓഫ് വിട്രിയോൾ എന്നീ പേരുകളിൽ ഈ അമ്ലം അറിയപ്പെടുന്നു.
| |||
Names | |||
---|---|---|---|
IUPAC name
Sulfuric acid
| |||
Other names
Oil of vitriol
| |||
Identifiers | |||
3D model (JSmol)
|
|||
ChEBI | |||
ChEMBL | |||
ChemSpider | |||
ECHA InfoCard | 100.028.763 | ||
EC Number |
| ||
E number | E513 (acidity regulators, ...) | ||
Gmelin Reference | 2122 | ||
KEGG | |||
PubChem CID
|
|||
RTECS number |
| ||
UNII | |||
UN number | 1830 | ||
CompTox Dashboard (EPA)
|
|||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | Clear, colorless liquid | ||
Odor | odorless | ||
സാന്ദ്രത | 1.84 g/cm3, liquid | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
miscible, exothermic | |||
ബാഷ്പമർദ്ദം | 0.001 mmHg (20 °C)[1] | ||
അമ്ലത്വം (pKa) | −3, 1.99 | ||
വിസ്കോസിറ്റി | 26.7 cP (20 °C) | ||
Thermochemistry | |||
Std enthalpy of formation ΔfH |
−814 kJ·mol−1[2] | ||
Standard molar entropy S |
157 J·mol−1·K−1[2] | ||
Hazards | |||
Safety data sheet | External MSDS | ||
GHS pictograms | |||
GHS Signal word | Danger | ||
H314 | |||
P260, P264, P280, P301+330+331, P303+361+353, P363, P304+340, P305+351+338, P310, P321, P310, P405, P501 | |||
Flash point | {{{value}}} | ||
Threshold limit value (TLV)
|
15 mg/m3 (IDLH), 1 mg/m3 (TWA), 2 mg/m3 (STEL) | ||
Lethal dose or concentration (LD, LC): | |||
LD50 (median dose)
|
2140 mg/kg (rat, oral)[3] | ||
LC50 (median concentration)
|
50 mg/m3 (guinea pig, 8 hr) 510 mg/m3 (rat, 2 hr) 320 mg/m3 (mouse, 2 hr) 18 mg/m3 (guinea pig)[3] | ||
LCLo (lowest published)
|
87 mg/m3 (guinea pig, 2.75 hr)[3] | ||
NIOSH (US health exposure limits): | |||
PEL (Permissible)
|
TWA 1 mg/m3[1] | ||
REL (Recommended)
|
TWA 1 mg/m3[1] | ||
IDLH (Immediate danger)
|
15 mg/m3[1] | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
രാസഗുണങ്ങൾ
തിരുത്തുകനിർജലീകാരി
തിരുത്തുകപദാർത്ഥങ്ങളിൽ രാസപരമായി സംയോജിച്ചിരിക്കുന്ന ഹൈഡ്രജനെയും,ഓക്സിജനെയും ജലത്തിന്റെ അതേ അംശബന്ധത്തിൽ ( 2: 1) ആഗിരണം ചെയ്യാൻ സൾഫ്യൂരിക്ക് ആസിഡിന് കഴിയുന്നു. അതിനാൽ സൾഫ്യൂരിക്ക് ആസിഡ് നിർജലീകരിയാണ്.
ഉദാഹരണം
തിരുത്തുക- ഗാഢ H2SO4 പഞ്ചസാരയെയും, ഗ്ലൂകോസിനേയും കരിയാക്കി മാറ്റുന്നു.
- രാസസമവാക്യം
- C12H22O11 + H2SO4 → 12C + 11H2O + H2SO4 (പഞ്ചസാര)
- C6H12O6 + H2SO4 → 6C + 6H2O + H2SO4 (ഗ്ലൂകോസ്)
- കോപ്പർ സൾഫേറ്റ് ക്രിസ്റ്റലുകളെ(നീല) നിർജല കോപ്പർ സൾഫേറ്റ് ആക്കിമാറ്റുന്നു.
- രാസസമവാക്യം
- CuSO4.5H2O + 5H2SO4 → CuSO4 + 5H2SO4.5H2O
ശോഷകാരകം
തിരുത്തുകഒരു പദാർത്ഥത്തോട് ഒപ്പമുള്ള ജലത്തെ ആഗിരണം ചെയ്യുന്ന പദാർത്ഥങ്ങളാണ് ശോഷകാരകങ്ങൾ
ഉദാഹരണം
തിരുത്തുക- HCl വാതകം, SO2 വാതകം, Cl2 എന്നിവയെ ഈർപ്പരഹിതമാക്കുന്നു.
ആസിഡ് ഗുണം
തിരുത്തുകH2SO4 ഒരു ദ്വിബേസിക ആസിഡാണ്. ഇത് രണ്ട് തരത്തിലുള്ള ലവണങ്ങൾ തരുന്നു; ആസിഡ് ലവണവും, ന്യൂട്രൽ ലവണവും.
H2SO4ന്റെ അയോണിക ഘട്ടങ്ങൾ | NaOH പോലുള്ള ആൽക്കലികളുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ലവണം | ലവണത്തിന്റെ സ്വഭാവം |
---|---|---|
H2SO4 → H+ + HSO4- (ബൈസൾഫേറ്റ് അയോൺ) |
NaHSO4 (സോഡിയം ബൈസൾഫേറ്റ്) |
ആസിഡ് ലവണം |
H2SO4 → H+ + HSO42- സൾഫേറ്റ് അയോൺ |
Na2SO4 (സോഡിയം സൾഫേറ്റ്) |
ന്യൂട്രൽ ലവണം |
ഓക്സീകരണ ഗുണം
തിരുത്തുകഅലോഹങ്ങളുമായുള്ള പ്രവർത്തനമാണിത്.
- ഗാഢ സൾഫ്യൂറിക് ആസിഡ് ശക്തിയേറിയൊരു ഓക്സീകാരിയാണ്.
- ഗാഢ സൾഫ്യൂറിക് ആസിഡ് കാർബൺ, സൾഫർ തുടങ്ങിയ അലോഹങ്ങളെ ഓക്സീകരിക്കുന്നു.
- ഉദാഹരണം
H2SO4 കാർബണിനെ ഓക്സീകരിച്ച് CO2ഉം, സൾഫറിനെ ഓക്സീകരിച്ച് SO2ഉം ആക്കുന്നു.
- C + 2H2SO4 → 2H2O + 2SO2 + CO2
- S + 2H2SO4 → 3SO2 + 2H2O
ലോഹങ്ങളുമായുള്ള പ്രവർത്തനം
തിരുത്തുകMg, Zn, Al തുടങ്ങിയ ലോഹങ്ങളുമായി പ്രവർത്തിച്ച് H2SO4 ഹൈഡ്രജനെ സ്വതന്ത്രമാക്കുന്നു.
- ഉദാഹരണം
- Mg + H2SO4 → MgSO4 + H2
ലവണങ്ങളുമായുള്ള പ്രവർത്തനം
തിരുത്തുകH2SO4 ലവണങ്ങളുമായി പ്രവർത്തിച്ച് സൾഫേറ്റ് ലവണങ്ങളും, ആസിഡുകളും തരുന്നു.
- ഉദാഹരണം
- 2NaCl + H2SO4 → Na2SO4 + 2HCl
(സോഡിയം സൾഫേറ്റ്)
- 2NaCl + H2SO4 → Na2SO4 + 2HCl
ഉപയോഗിക്കുന്ന മേഖലകൾ
തിരുത്തുകഅയിർ ശുദ്ധീകരണം, രാസവള നിർമ്മാണം, എണ്ണ ശുദ്ധീകരണം, പാഴ്ജല ശുദ്ധീകരണം, രാസ നിർമ്മാണം, പെയിന്റ് നിർമ്മാണം, ഡിറ്റർജന്റുകളൂടെ ഉത്പാദനം, ഫൈബറുകളുടെ നിർമ്മാണം തുടങ്ങിയവയാണ് പ്രധാന ഉപയോഗങ്ങൾ. സൾഫ്യൂരിക്കാസിഡിന്റെ ഉപയോഗങ്ങളാൽ ഇത് രാസ വസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്നു
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 1.3 "NIOSH Pocket Guide to Chemical Hazards #0577". National Institute for Occupational Safety and Health (NIOSH).
- ↑ 2.0 2.1 Zumdahl, Steven S. (2009). Chemical Principles 6th Ed. Houghton Mifflin Company. p. A23. ISBN 0-618-94690-X.
- ↑ 3.0 3.1 3.2 "Sulfuric acid". Immediately Dangerous to Life and Health. National Institute for Occupational Safety and Health (NIOSH).
A New Certificate Chemistry by A Holderness and J Lambert, Heinemann 1976.
- Institut National de Recherche et de Sécurité. (1997). "Acide sulfurique". Fiche toxicologique n°30, Paris: INRS, 5 pp.
- Handbook of Chemistry and Physics, 71st edition, CRC Press, Ann Arbor, Michigan, 1990.
- Agamanolis DP. Metabolic and toxic disorders. In: Prayson R, editor. Neuropathology: a volume in the foundations in diagnostic pathology series. Philadelphia: Elsevier/Churchill Livingstone, 2005; 413-315.