സോഫിയ ലോറൻ

ഇറ്റലിയന്‍ ചലച്ചിത്ര അഭിനേത്രി
(Sophia Loren എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സോഫിയ വില്ലാനി സികോളോൺ (ജനനം സെപ്റ്റംബർ 20, 1934), അരങ്ങിൽ സോഫിയ ലോറൻ എന്നറിയപ്പെടുന്ന ഒരു ഇറ്റാലിയൻ അഭിനേത്രിയും ഗായികയുമാണ്. ഒരു സൗന്ദര്യമത്സരത്തിൽ പങ്കെടുത്തിനുശേഷം അഭിനയകലയിൽ പ്രോത്സാഹനം ലഭിച്ച സോഫിയ ലോറൻ, 1950 ൽ തന്റെ പതിനാറാമത്തെ വയസിലാണ് സിനിമാജീവിതം ആരംഭിച്ചത്. 1956 ൽ പാരമൗണ്ടിനൊപ്പം അവരുടെ അഞ്ചു ചിത്രങ്ങളുടെ കരാർ ലഭിച്ച് തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിക്കുന്നതുവരെ ദശാബ്ദത്തിന്റെ ആരംഭത്തിൽ സിനിമകളിലെ പല അപ്രധാനമായ ചെറു വേഷങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ഈ സമയത്തെ ശ്രദ്ധേയമായ ചലച്ചിത്ര വേഷങ്ങളിൽ 'ദ പ്രൈഡ് ആന്റ് ദ പാഷൻ', 'ഹൌസ്ബോട്ട്', 'ഇറ്റ് സ്റ്റാർട്ടഡ് ഇൻ നേപ്പിൾസ്' എന്നിവ ഉൾപ്പെടുന്നു.

സോഫിയ ലോറൻ

സോഫിയ ലോറൻ ദ മില്ലേർസ് ബ്യൂട്ടിഫുൾ വൈഫ് എന്ന ചിത്രത്തിൽ (1954)
ജനനം
Sofia Villani Scicolone

(1934-09-20) 20 സെപ്റ്റംബർ 1934  (90 വയസ്സ്)
ദേശീയതItalian
മറ്റ് പേരുകൾSofia Scicolone
Sofia Lazzaro
തൊഴിൽBeauty queen, actress, singer
സജീവ കാലം1949–present
ജീവിതപങ്കാളി(കൾ)
(m. 1957; ann. 1962)

(m. 1966; died 2007)
കുട്ടികൾCarlo Ponti, Jr.
Edoardo Ponti
ബന്ധുക്കൾAnna Maria Villani Scicolone (sister)
Alessandra Mussolini (niece)
Sasha Alexander (daughter-in-law)

വിറ്റോറിയോ ഡി സിക്കായുടെ 'ടു വിമൻ' എന്ന ചിത്രത്തിലെ അവരുടെ മികച്ച പ്രകടനംവരെ ഒരു അഭിനേത്രിയായുള്ള സോഫിയയുടെ കഴിവുകൾ തിരിച്ചറിയപ്പെട്ടിരുന്നില്ല. ലോറന്റെ മികച്ച പ്രകടനം അവരെ 1962 ൽ ഏറ്റവും മികച്ച നടിക്കുള്ള അക്കാദമി അവാർഡിന് അർഹയാക്കി. ഒരു വിദേശ ഭാഷാ ചിത്രത്തിലെ അഭിനയത്തിന് ഓസ്കാർ നേടുന്ന ആദ്യ അഭിനേത്രിയായിരുന്നു അവർ. 'ടു വിമൻ', 'യെസ്റ്റർഡേ, ടുഡേ ആന്റ് ടുമോറോ', 'മാര്യേജ് ഇറ്റാലിയൻ സ്റ്റൈൽ' (ഇതിലെ അഭിനയത്തിന് രണ്ടാമത്തെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ചിരുന്നു), 'സൺഫ്ലവർ', 'ദ വോയേജ്', 'എ സ്പെഷ്യൽ ഡേ' എന്നിവയിലെ അഭിനയത്തിലൂടെ മികച്ച അഭിനേത്രിക്കുള്ള ആറ് ഡേവിഡ് ഡി ഡൊണാറ്റെല്ലോ അവാർഡുകൾ നേടിയതിന്റെ സർവ്വകാലറെക്കോർഡ് അവർ നിലനിർത്തി. 1970 കളുടെ ആരംഭത്തിൽ ഒരു കുടുംബ ജീവിതം ആരംഭിച്ചതിന് ശേഷം, സോഫിയാ ലോറൻ വല്ലപ്പോഴും മാത്രമേ സിനിമകളിൽ പ്രത്യക്ഷപ്പെട്ടരുന്നുള്ളു. പിന്നീടുള്ള വർഷങ്ങളിൽ 'ഗ്രംപിയർ ഓൾഡ് മെൻ' (1995), 'നയൻ' (2009) തുടങ്ങിയ അമേരിക്കൻ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു.


അക്കാദമി പുരസ്കാരം കൂടാതെ, ഗ്രാമി പുരസ്കാരം, അഞ്ച് പ്രത്യേക ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ, ഒരു BAFTA അവാർഡ്, ഒരു ലൌറൽ അവാർഡ്, വെനീസ് ഫിലിം ഫെസ്റ്റിവൽ മികച്ച നടിക്കുള്ള വോൾപി കപ്പ്, കാൻസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടിക്കുള്ള അവാർഡ്, 1991 ൽ ഹോണറി അക്കാഡമി അവാർഡ് എന്നിവ സോഫിയ ലോറനു ലഭിച്ചിരുന്നു. 1995 ൽ, ആജീവനാന്ത നേട്ടങ്ങൾക്കുള്ള ഗോൾഡൻ ഗ്ലോബ് സെസിൽ ബി. ഡെമില്ലെ അവാർഡ് കരസ്ഥമാക്കി. 1999 ൽ, അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ 'AFI's 100 ഈയേർസ്... 100 സ്റ്റാർസ്' എന്നു പേരുള്ള സർവ്വേയിൽ ഏറ്റവും മുന്നിട്ടുനിന്ന 25 വനിതാ ചലച്ചിത്ര ഇതിഹാസങ്ങളുടെ പട്ടികയിൽ ലോറനെ 21 ആം അംഗമായി ഉൾപ്പെടുത്തിയിരുന്നു. ആ പട്ടികയിലെ ഇപ്പോൾ ജീവിക്കുന്ന എക അഭിനേത്രി സോഫിയ ലോറൻ ആണ്.[1]

മുൻകാല ജീവിതം

തിരുത്തുക

1934 സെപ്റ്റംബർ 20-ന് ഇറ്റലിയുടെ റോമിലുള്ള ക്ലിനിക റെജിന മാർഗെരിറ്റയിൽ,[2] റോമിൽഡ വില്ലാനി (1910-1991), പ്രഭുകുടുംബ പരമ്പരയിലുള്ളയാളും ഒരു നിർമ്മാണ എൻജിനീയറുമായിരുന്ന റിക്കാർഡോ സ്കികോളോണിന്റേയും മകളായി ജനിച്ചു (സോഫിയ ലൊറൻ തന്റെ ആത്മകഥയിൽ എഴുതിയത്, 'ദ മാർക്വെസ് ഓഫ് ലികാറ്റാ സ്കികോളാൺ മുറില്ലോ' എന്നു സ്വയം വിളിക്കപ്പെടാൻ തനിക്ക് അർഹതയുണ്ടെന്നാണ്).

വിവാഹേതര ബന്ധത്തിൽ പിറന്ന നിയമാനുസൃതമല്ലാത്ത കുട്ടിയായ വില്ലാനിയെ വിവാഹം കഴിക്കുവാൻ സോഫിയയുടെ പിതാവ് റിക്കാർഡോ സ്കികോലോൺ വിസമ്മതിക്കുകയും[3] പിയാനോ അദ്ധ്യാപികയായ വില്ലാനിയേയും ഉത്കർഷേഛുവായ സോഫിയയേയും സാമ്പത്തിക പിന്തുണയില്ലാതെ ഉപേക്ഷിച്ചുപോകുകയും ചെയ്തു. സോഫിയ തന്റെ പിതാവിനെ മൂന്നു പ്രാവശ്യം മാത്രമേ ദർശിച്ചിട്ടുള്ളു, അഞ്ചുവയസ്സുള്ളപ്പോഴും, പതിനേഴാം വയസിലും, പിന്നെ 1976 ൽ പിതാവിന്റെ മരണക്കിടക്കയിൽവച്ചു. താൻ അദ്ദേഹത്തിനു മാപ്പു കൊടുത്തുവെങ്കിലും അമ്മയെ ഉപേക്ഷിച്ചതിനെ മറന്നിട്ടില്ല എന്ന് അവർ എടുത്തു പറഞ്ഞിരുന്നു.[4][5] സോഫിയ ലോറന്റെ മാതാപിതാക്കൾക്ക് മരിയ എന്ന പേരിൽ 1938 ൽ ജനിച്ച ഒരു ഇളയ സഹോദരികൂടിയുണ്ട്. അതുപോലെ ഗ്യൂലിയോനോ, ഗ്യൂസെപ്പെ എന്നിങ്ങനെ പിതാവു വഴി രണ്ട് അർദ്ധ സഹോദരന്മാർകൂടിയുണ്ട്.[6] റോമിൽഡ വില്ലാനിയോടൊപ്പം സോഫിയയും മരിയയും ലോറന്റെ മുത്തശ്ശിയോടൊപ്പം നേപ്പിൾസിനു സമീപമുള്ള പൊസ്യോളിയിലാണ് ജീവിച്ചിരുന്നത്.[7]

രണ്ടാം ലോകമഹായുദ്ധകാലത്ത് പൊസ്യോളിയിലെ തുറമുഖവും ആയുധ പ്ലാന്റും സഖ്യകക്ഷികളുടെ പതിവ് ബോംബാക്രമണ ലക്ഷ്യങ്ങളായിരുന്നു. ഇത്തരമൊരു ആക്രമണത്തിൽ, ലോറൻ രക്ഷാകേന്ദ്രത്തിലെക്ക് ഓടുന്ന സയമത്ത് വെടിയുണ്ടയുടെ ചീൾ കുട്ടിയുടെ താടിയിൽ തുളഞ്ഞുകയറി മുറിവേറ്റിരുന്നു. അതിനുശേഷം കുടുംബം നേപ്പിൾസിൽ അകന്ന ബന്ധുക്കളുടെയടുത്തു മാറിത്താമസിച്ചു. യുദ്ധത്തിനു ശേഷം സോഫിയയും അവളുടെ കുടുംബവും പൊസ്യോളിയിൽ മടങ്ങിയെത്തി. സോഫിയയുടെ മുത്തശ്ശിയായ ലൂയിസ അവരുടെ സ്വീകരണമുറിയിൽ വീട്ടിലുണ്ടാക്കിയ ചെറിയിൽനിന്നുള്ള മദ്യം വിളമ്പുവാനായി ഒരു പബ് തുറന്നു. ഈ പബിൽ റോമിൽഡ വില്ലാനി പിയാനോ വായിക്കുകയും, മരിയ ഗാനമാലപിക്കുകയും സോഫിയ ലോറൺ മേശക്കരുകിൽ കാത്തുനിന്ന് പാത്രങ്ങൾ കഴുകുകയും ചെയ്തു. അമേരിക്കൻ മിലിട്ടറിയുടെ GI സേന തമ്പടിച്ചിരുന്നതിന്റെ പേരിൽ ഈ സ്ഥലം വളരെ പ്രശസ്തമായിരുന്നു.

പ്രദർശന പ്രകടനങ്ങൾ

തിരുത്തുക

പതിനാറാം വയസ്സിൽ ലോറൺ, സോഫിയ ലാസാറോ എന്ന പേരിൽ 1950 ലെ മിസ്സ് ഇറ്റാലിയ സൌന്ദര്യമത്സരത്തിൽ ഇടംനേടുകയും ലാസിയോ മേഖലയെ പ്രതിനിധീകരിച്ച മറ്റു നാല് മത്സരാർത്ഥികളിൽ ഒരാളെന്ന നിലയിൽ മത്സരാർത്ഥി # 2 ആയി പരിഗണിക്കപ്പെടുകയും ചെയ്തു. അവസാനപാദ മത്സരത്തിലെ മൂന്നുപേരിലൊരാളായി അവർ തിരഞ്ഞെടുക്കപ്പെടുകയും "മിസ് എലഗൻസ് 1950" എന്ന ശീർഷകം നേടുകയും ചെയ്തു. അതേ സമയം ലിലിയാന കാർഡിനേൽ "മിസ്സ് സിനിമ" എന്ന ശീർഷകവും അന്ന മരിയ ബഗ്ലിയാരി മിസ് ഇറ്റാലിയ കിരീടം നേടിയെടുക്കുകയും ചെയ്തു. 2010-ൽ, 71-ആം മിസ്സ് ഇറ്റാലിയ സൌന്ദര്യ മത്സരത്തിലെ ജഡ്ജ് എന്ന നിലയിൽ സോഫിയ ലോറെൻ തിരിച്ചെത്തിയിരുന്നു.

സിനിമയിൽ

തിരുത്തുക

17 വയസ്സുള്ളപ്പോൾ, ലാസോറോ അഭിനയ പരശീലന ക്ലാസുകളിൽ സംബന്ധിക്കുകയും 1951 ൽ മെർവിൻ ലെറോയിയുടെ ക്വോ വാദിസ് (1951) എന്ന ചിത്രത്തിൽ ഒരു അപ്രധാന വേഷത്തിലേയ്ക്കു തെരഞ്ഞെടുക്കപ്പെടുകയും 17 ആം വയസുള്ളപ്പോൾ ഇതിൽ അഭിനയിക്കുകയും ചെയ്തു.[8][9] അതേ വർഷം, അവർ 'എറ ലൂയി ... സി! സീ !' എന്ന ഇറ്റാലിയൻ ചിത്രത്തിൽ ഒരു ഒഡാലിസ്ക്വെ ആയി വേഷമിടുകയും ചെയ്തിരുന്നു. ദശാബ്ദത്തിന്റെ ആരംഭത്തിൽ സോഫിയ ലോറൻ, ലാ ഫേവറിറ്റ (1952) ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ നിരവധി തുണ്ടു വേഷങ്ങളിലും അപ്രധാന വേഷങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.[10]

ഗോഫ്രെഡോ ലൊംബാർഡോ നിർദ്ദേശിച്ചതുപ്രകാരം കൂടുതൽ വിശാലമായ പ്രേക്ഷകരെ ആകർഷിക്കുവാനായി കാർലോ പോണ്ടി അവരുടെ പേരും പൊതു പ്രതിച്ഛായയും സ്വീഡിഷ് നടിയായിരുന്ന മാർത്ത ടോറന്റെ പേരുമായി ബന്ധമുള്ള സോഫിയ ലോറൻ എന്നാക്കി മാറ്റി. ഒരു താരമെന്ന നിലയിലുള്ള അവരുടെ ആദ്യ കഥാപാത്രം 1953 ൽ പുറത്തിറങ്ങിയ ഐഡയിലേതായിരുന്നു. ഇതിലെ അഭിനയം നിരൂപക പ്രശംസ നേടുകയും ചെയ്തു. ടു നൈറ്റ്സ് വിത്ത് ക്ലിയോപാട്ര (1953) എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതിനുശേഷമുള്ള അവരുടെ മുന്നേറ്റ ചിത്രം വിറ്റോറിയോ ഡി സിക്ക സംവിധാനം ചെയ്ത ദ ഗോൾഡ് ഓഫ് നേപ്പിൾസ് (1954) ആയിരുന്നു.

ടൂ ബാഡ് ഷിഈസ് ബാഡ് എന്ന ചിത്രവും 1954-ൽ പുറത്തിറങ്ങി. 1955 ൽ പുറത്തിറങ്ങിയ 'ല ബെല്ല മഗ്നാനിയ' (1955), മാർസെല്ലോ മാസ്ട്രോയിയാനിയുമായി സോഫിയ ഒന്നിച്ചഭിനയിച്ച പല ചിത്രങ്ങളിൽ ആദ്യത്തേതായിരുന്നു. അടുത്ത മൂന്നു വർഷങ്ങളിൽ, സ്കാൻഡൽ ഇൻ സൊറെന്റോ, ലക്കി ടു ബി എ വുമൻ, ബോയ് ഓൺ എ ഡോൾഫിൻ, ലെജന്റ് ഓഫ് ദ ലോസ്റ്റ്, ദി പ്രൈഡ് ആൻഡ് പാഷൻ എന്നിവ ഉൾപ്പെടെയുള്ള നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയരംഗം

തിരുത്തുക
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1950 ഐ ആം ദ കപ്പാറ്റാസ് സ്വേച്ഛാധിപതിയുടെ സെക്രട്ടറി
ബർബാബ്ലൂസ് സിക്സ് വൈവ്സ് തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി
ടോട്ടോടാർസന് ഒരു കാട്ടുപെൺകുട്ടി
Il വോട്ടോ പീഡിഗ്രോട്ട ഉത്സവത്തിലെ ഒരു സാധാരണക്കാരി
ഹാർട്ട്സ് അറ്റ് സീ എക്ട്ര അപ്രധാനം
1951 വൈറ്റ് ലെപ്രസി ബോർഡിംഗ് ഹൌസിലെ ഒരു പെൺകുട്ടി
ഓണർ ഓഫ് ദ വേപ്പർ ബല്ലാറിനെറ്റ
മിലാൻ ബില്ല്യണർ എക്സ്ട്ര അപ്രധാനം
മജീഷ്യൻ ഫോർ ഫോർസ് വധു
ക്വോ വാദിസ് ലിജിയയുടെ അടിമ അപ്രധാനം
എറ ലൂയി... സി! സി! (ഇറ്റ് വാസ് ഹിം!... യെസ്! യെസ്!) ഒഡാലിസ്ക്വെ സോഫിയ ലസാറോ
അന്ന നൈറ്റ് ക്ലബ്ബ് അസിസ്റ്റന്റ് അപ്രധാനം
1952 ആന്റ് അറൈവ്ഡ് ദ അക്കോർഡറ്റർ അമിക ഡി ഗ്വിലിയേറ്റ
ഐ ഡ്രീം ഓഫ് സോറോ കൊഞ്ചിത സോഫിയ സൈക്കോലോൺ
ലാ ഫേവറിറ്റ ലിയോണോറ
1953 ദ കണ്ട്രി ഓഫ് ദ കാമ്പനെല്ലി ബൺബൺ
പിൽഗ്രിം ഓഫ് ലവ് ഗ്യുലിയേറ്റ / ബെപ്പിന ഡെല്ലി കോല്ലി
വി ഫൈൻഡ് ഔർസെൽവ്സ് ഇൻ ദ ഗാലറി മരിസ
ടു നൈറ്റ്സ് വിത്ത് ക്ലിയോപാട്ര ക്ലിയോപാട്ര/നിസ്ക
ഗേൾസ് മാർക്ക്ഡ് ഡേഞ്ചർ എൽവിറ
ഗുഡ് ഫോക്സ് സൺഡേ ഐനെസ്
ഐഡ ഐഡ
വുമൺ ഓഫ് ദ റെഡ് സീ ബാർബറ ലാമ
1954 നിയാപോളിറ്റൻ കോറൊസൽ സിസിന
എ സ്ലൈസ് ഓഫ് ലൈഫ് ഗസ്സാര Segment "La macchina fotografica"
അൺ ജിയോർണോ ഇൻ പ്രെറ്റുറ അന്ന
ദ അനാട്ടമി ഓഫ് ലവ് ദ ഗേൾ
പോവർട്ടിി ആന്റ് നൊബിലിറ്റി ജെമ്മ
ദ ഗോൾഡ് ഓഫ് നേപ്പിൾസ് സോഫിയ Segment "Pizze a Credito"
ആറ്റില ഹൊണറിയ
റ്റൂ ബാഡ് ഷി ഈസ് ബാഡ് ലിന സ്ട്രോപ്പിയാനി
1955 ദ സൈൻ ഓഫ് വീനസ് ആഗ്നീസ് ടിറബാസ്സി
ദ മില്ലേർസ് ബ്യൂട്ടിഫുൾ വൈഫ് കാർമെല
ദ റിവർ ഗേൾ നിവ്സ് മൊൻഗോലിനി
സ്കാൻഡൽ ഇന് സൊറെന്റോ ഡോണ സോഫിയ
1956 ലക്കി ടു ബി എ വുമൺ അന്റോണീറ്റ ഫല്ലാരി
1957 ബോയ് ഓൺ എ ഡോൾഫിന് Phaedra
ദ പ്രൈഡ് ആന്റ് ദ പാഷൻ ജുവാന
ലെജന്റ് ഓഫ് ദ ലോസ്റ്റ് ഡിറ്റ
1958 ഡിസയർ അണ്ടർ ദ എൽമ്സ് അന്ന കാബട്ട്
ദ കീ സ്റ്റെല്ല
ബ്ലാക്ക് ഓർക്കിഡ് റോസ് ബിയാങ്കോ Volpi Cup-Venice Film Festival
ഹൌസ്ബോട്ട് സിൻസിയ സക്കാർഡി
1959 ദാറ്റ് കൈൻഡ് ഓഫ് വുമൺ കെയ്
1960 ഹെല്ലെർ ഇൻ പിങ്ക് ടൈറ്റ്സ് ആഞ്ചെലാ റോസ്സിനി
ഇറ്റ് സ്റ്റാർട്ടഡ് ഇൻ നേപ്പിൾസ് ലൂസിയ കുറിയോ Nominated — Golden Globe Award for Best Actress – Motion Picture Musical or Comedy
ദ മില്ല്യണറസ് എപ്പിഫാനിയ പാരെർഗ
എ ബ്രീത്ത് ഓഫ് സ്കാൻഡൽ പ്രിൻസസ് ഒളിമ്പിയ
ടു വിമൻ സെസിറ
1961 എൽ സിഡ് ക്സിമെന
Madame Sans-Gêne, a.k.a., "Madame" Catherine Hubscher, known as "Madame Sans-Gêne"
1962 Boccaccio '70 സോയെ Segment "La Riffa"
The Prisoners of Altona with Maximillian Schell, Robert Wagner, and Frederic March Filmed in Tirrenia, Italy
ഫൈവ് മൈൽസ് ടു മിഡ്നൈറ്റ് ലിസ മക്ലിൻ
1963 Yesterday, Today and Tomorrow Adelina Sbaratti/Anna Molteni/Mara David di Donatello for Best ActressNominated — Nastro d'Argento for Best Actress
1964 ദ ഫാൾ ഓഫ് ദ റോമൻ എമ്പയർ ലൂസില്ല
മാര്യേഡ് ഇറ്റാലിയൻ-സ്റ്റൈൽ Filumena Marturano
1965 ഓപ്പറേഷൻ ക്രോസ്‍ബോ നോറ
ലേഡി എൽ Lady Louise Lendale/Lady L
1966 ജൂഡിത് ജൂഡിത
അറബിസ്ക്വെ യാസ്മിൻ അസിർ
1967 എ കൌണ്ടെസ് ഫ്രം ഹോങ്കോങ് നടാഷ
മോർ ദാൻ എ മിറക്കിള് ഇസബെല്ല കാൻഡെലോറ Nominated — Nastro d'Argento for Best Actress
1968 ഗോസ്റ്റ്സ് – ഇറ്റാലിയൻ സ്റ്റൈൽ മരിയ ലോജക്കോണോ
1970 സൺഫ്ലവർ ജിയോവാന
1971 ലേഡി ലിബർട്ടി Maddalena Ciarrapico
ദ പ്രീസ്റ്റ്സ് വൈഫ് വലേറിയ ബില്ലി
1972 മാൻ ഓഫ് ലാ മാഞ്ച Aldonza/Dulcinea
1973 ദ സിൻ ഹെർമാന ജെർമാന
1974 ദ വോയേജ് അഡ്രിയാന ഡി മൌറോ
വെർഡിക്റ്റ് തെരേസ ലിയോണി
ബ്രീഫ് എൻകൌണ്ടർ അന്ന ജെസൺ TV movie (Hallmark hall of fame)
1975 Sex Pot la pupa del gangster / Get Rita Pupa known by several titles 'Sex Pot', 'La Pupa del Gangster' & 'Get Rita'
1976 ദ കസ്സാൻഡ്ര ക്രോസിംഗ് Jennifer Rispoli Chamberlain
1977 എ സ്പെഷൽ ഡേ Antoinette
1978 ബ്ലഡ് ഫ്യൂഡ് Titina Paterno
ബ്രാസ് ടാർജറ്റ് Mara/cameo role
ഏഞ്ചെല ഏഞ്ചെല കിൻകെയ്ഡ്
1979 ഫയർപവർ അഡേല ടാസ്ക
1980 സോഫിയ ലോറൻ: ഹെർ ഓൺ സ്റ്റോറി Herself/Romilda Villani (her mother)
1984 ഔറോറ അറോര ടെലിവിഷൻ സിനിമ
1986 കറേജ് മരിയാന്ന മിറാൾഡോ ടെലിവിഷൻ സിനിമ
1988 ദ ഫോർച്ചുണേറ്റ് പിൽഗ്രിം ലൂസിയ ടെലിവിഷൻ മിനി പരമ്പര
1989 റണ്ണിംഗ് എവേ സെസിറ ടെലിവിഷൻ മിനി പരമ്പര (remake of Two Women)
1990 സാറ്റർഡേ, സൺഡേ ആന്റ് മൺഡേ റോസ പ്രയറെ Premiered during the Chicago film festival
1994 പ്രെറ്റ്-എ-പോർട്ടർ ഇസബെല്ല ഡി ലാ ഫോണ്ടേൻ
1995 ഗ്രമ്പിയർ ഓൾഡ് മെൻ Maria Sophia Coletta Ragetti
1997 Soleil [fr] Maman Levy
2001 ഫ്രാൻസെസ്ക ഇ നൺസിയാറ്റ Francesca Montorsi TV miniseries
2002 ബിറ്റ്‍വീൻ സ്ട്രേഞ്ചേർസ് ഒലിവിയ
2004 ടൂ മച്ച് റൊമാൻസ്... ഇറ്റ്സ് ടൈം ഫോർ സ്റ്റഫ്സ് പെപ്പേർസ് മരിയ
ലൈവ്സ് ഓഫ് ദ സെയിന്റ്സ് തെരേസ ഇന്നസെന്റെ TV മിനിസീരീസ്
2009 നയൻ മമ്മ
2010 മൈ ഹൌസ് ഈസ് ഫുൾ ഓഫ് മിറേർസ് റോമിൽഡ വില്ലാനി TV മിനിസീരീസ്
2011 കാർസ് 2 Mama Topolino Voice (in non-English speaking countries)
2013/14 ലാ വോസെ ഉമാന One-woman film role Short film; presented at the 2014 Tribeca Film Festival
2016 സോഫിയ ലോറൻ : ലൈവ് ഫ്രം ദ TCM ക്ലാസിക് ഫിലിം ഫെസ്റ്റിവൽ Herself Documentary; taped at the 2015 TCM Classic Film Festival
  1. "AFI Recognizes the 50 Greatest American Screen Legends" (Press release). American Film Institute. 16 June 1999. Archived from the original on 13 January 2013. Retrieved 22 April 2016.
  2. EnciclopediaTreccani. "Sophia Loren profile". Treccani.it. Retrieved 15 March 2010.
  3. "YouTube". www.youtube.com.
  4. "Interviews of a Lifetime" (1991) – Barbara Walters with Sofia Loren.
  5. Carr, Jay (22 August 1993). "Sophia Loren Now Appearing in 'El Cid', she remains a very human icon". Boston Globe. Archived from the original on 2012-11-15. Retrieved 15 March 2010.
  6. "Sophia Loren Archives – Chronicles". Lorenarchives.com. Retrieved 10 December 2010.
  7. "Sophia Loren Has a Secret: How She's Managed To Survive". Parade. 18 January 1987.
  8. Celia M. Reilly. "Quo Vadis". Turner Classic Movies.
  9. Small, Pauline (2009). Sophia Loren: Moulding the Star. Intellect Books. p. 24. ISBN 978-1-84150-234-2. Retrieved 5 May 2017.
  10. La Favorita – 1952 – https://pics.filmaffinity.com/la_favorita-233461134-large.jpg
  11. "4th Moscow International Film Festival (1965)". MIFF. Archived from the original on 16 ജനുവരി 2013. Retrieved 8 ഡിസംബർ 2012.
"https://ml.wikipedia.org/w/index.php?title=സോഫിയ_ലോറൻ&oldid=3621638" എന്ന താളിൽനിന്ന് ശേഖരിച്ചത്