സിത്താർ
(Sitar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഉത്തരേന്ത്യയിൽ ഏറ്റവും പ്രചാരമേറിയ സംഗീതോപകരണമാണ് സിത്താർ. 700ഓളം വർഷത്തെ പാരമ്പര്യം ഇത് അവകാശപ്പെടുന്നു. നീണ്ട കഴുത്തും 20 ലോഹനിർമ്മിത ഫ്രെറ്റുകളും ആറോ ഏഴോ മുഖ്യതന്ത്രികളും ഇതിനുണ്ട്. 13ആർദ്രതന്ത്രികളും ഇതിൽ കാണാം. രാഗത്തിന്റെ സ്വരസ്ഥാനങ്ങൾക്കനുസരിച്ച് ഇവ ചിട്ടപ്പെടുത്തി വെച്ചിരിയ്ക്കും. ഫ്രെറ്റുകൾക്കിടയിലൂടെ മീട്ടുമ്പോഴാണ് ശ്രുതിവ്യത്യാസം സംഭവിയ്ക്കുന്നത്. മിർസാബ് എന്ന പ്രത്യേക രീതിയിൽ വളച്ച ഒരു കമ്പിയുപയോഗിച്ചാണ് സിത്താർ വാദിക്കുന്നത്. സിത്താറിന്റെ പ്രാഗ്‌രൂപം വീണയാണ്. സിത്താർ രൂപകല്പന ചെയ്തിരിയ്ക്കുന്നത് അമീർ ഖുസ്രു ആണെന്ന് കരുതപ്പെടുന്നു.
പ്രമുഖർ
തിരുത്തുക- ഉസ്താദ് വിലായത്ത് ഖാൻ
- ഉസ്താദ് അലാവുദ്ദീൻ ഖാൻ
- പണ്ഡിറ്റ് രവിശങ്കർ
- ഷഹീദ് പർവെസ്
- ഉസ്താദ് ഇംറാദ് ഖാൻ
- ഉസ്താദ് അബ്ദുൾ ഹാലിം സഫർ ഖാൻ
- ഉസ്താദ് റയിസ് ഖാൻ
- പണ്ഡിറ്റ് ദേബുചൗധരി
- അനുഷ്ക ശങ്കർ
- പണ്ഡിറ്റ് നിഖിൽ ബാനർജി
- പാർത്ഥ പ്രതിം റോയ്
- പണ്ഡിറ്റ് കുശാൽ ദാസ്
അവലംബം
തിരുത്തുക-
മിസ്രാബ്
-
മിസ്രാബ്
-
സിത്താറിന്റെ അടിഭാഗം