ബുൾബുൾ തരംഗ്
(Bulbul tarang എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലും പാകിസ്താനിലും കണ്ടു വരുന്ന ഒരു തന്ത്രി വാദ്യമാണ് ബുൾബുൾ തരംഗ്. മെലഡിക്കും ( melody) ഡ്രോണിനും (drone) വേണ്ടി, രണ്ടു കൂട്ടം കമ്പികളാണ് ഇതിലുള്ളത്. ഇതിന്റെ മെലഡി കീകൾ ഒരു പിയാനോയേ, അല്ലെങ്കിൽ ഒരു ടൈപ്പ് റൈറ്ററിന്റെ പോലെയാണ്. ബുൾ ബുൾ തരംഗ് സാധാരണ പാട്ടിന്റെ ഒപ്പം വായിക്കുന്ന ഒരു ഉപകരണമാണ്. ഇതിനെ ഇന്ത്യൻ ബാൻജോ, ജപാൻ ബാൻജോ ("Indian Banjo" or "Japan Banjo") എന്നീ പേരുകളിലും അറിയപ്പെടുന്നു. ജപ്പാനിൽ ഇതിനു സമാനമായി കാണപ്പെടുന്ന ഉപകരണത്തിന്റെ പേര് തൈഷൊഗോടോ (Taishogoto) എന്നാണ്.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Bulbul Tarang Archived 2009-08-21 at the Wayback Machine.