അനുഷ്ക ശങ്കർ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

അനുഷ്ക ശങ്കർ (ജനനം: 1981 ജൂൺ 9) ഇൻഡ്യൻ വംശജയായ സിതാർ വിദഗ്ദ്ധയാണ്. പണ്ഡിറ്റ് രവിശങ്കറാണ് അനുഷ്ക ശങ്കറിന്റെ അച്ഛൻ.

അനുഷ്ക ശങ്കർ
അനുഷ്ക ശങ്കർ ഗ്ലോബൽ റിഥം പതിനഞ്ചാം ആനിവേഴ്സറി പാർട്ടിയിൽ (2007)
അനുഷ്ക ശങ്കർ ഗ്ലോബൽ റിഥം പതിനഞ്ചാം ആനിവേഴ്സറി പാർട്ടിയിൽ (2007)
പശ്ചാത്തല വിവരങ്ങൾ
ജനനം (1981-06-09) 9 ജൂൺ 1981  (43 വയസ്സ്)
ലണ്ടൻ, ബ്രിട്ടൻ
വിഭാഗങ്ങൾഇൻഡ്യൻ ക്ലാസിക്കൽ സംഗീതം
തൊഴിൽ(കൾ)സിതാർ സംഗീതജ്ഞ,
ഉപകരണ(ങ്ങൾ)സിതാർ
വർഷങ്ങളായി സജീവം1995–മുതൽ
ലേബലുകൾഏഞ്ചൽ റിക്കോഡ്സ് (1998–2007), ഡ്യൂയിഷ് ഗ്രാമഫോൺ (2010–മുതൽ)
വെബ്സൈറ്റ്അനുഷ്ക ശങ്കർ.കോം

പൊതുപ്രവർത്തനം

തിരുത്തുക

മൃഗങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രവർത്തനത്തിൽ അനുഷ്ക പങ്കാളിയാണ്. പീപ്പിൾ ഫോർ എഥിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പേട്ട) എന്ന സംഘടനയിൽ അനുഷ്ക പ്രവർത്തിക്കുന്നുണ്ട്.[1] ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ ഇന്ത്യയിലെ വക്താവായും അനുഷ്ക പ്രവർത്തിക്കുന്നുണ്ട്.

ചേഞ്ച്.ഓർഗ്,[2] എന്ന സംഘടനയിലും അനുഷ്ക പ്രവർത്തിക്കുന്നുണ്ട്. ഡൽഹി കൂട്ടബലാത്സംഗക്കേസിനെ സംബന്ധിച്ച് അനുഷ്ക പ്രതികരിച്ചിട്ടുണ്ട്. സംഘടനയുടെ പ്രചാരണപ്രവർത്തനത്തിന്റെ ഭാഗമായി കുട്ടിക്കാലത്ത് തന്നെ ഒരു കുടുംബസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയുണ്ടായി.[3][4]

  1. "Kentucky Fried Cruelty :: Celebrity Support :: Anoushka Shankar ad PunditbRavi Shankar". Archived from the original on 2007-03-01. Retrieved 2013-03-08.
  2. Anoushka Shankar supports the One Billion Rising movement
  3. "ഞാൻ ബാല്യത്തിൽ ലൈംഗികചൂഷണത്തിന് ഇര: അനുഷ്ക ശങ്കർ". ഇൻഡ്യാവിഷൻ ടി.വി. 14 ഫെബ്രുവരി 2013. Retrieved 8 മാർച്ച് 2013.[പ്രവർത്തിക്കാത്ത കണ്ണി]
  4. "Anoushka Shankar says she was sexually abused". BBC News. 13 February 2013. Retrieved 12 February 2013.
"https://ml.wikipedia.org/w/index.php?title=അനുഷ്ക_ശങ്കർ&oldid=3623035" എന്ന താളിൽനിന്ന് ശേഖരിച്ചത്