ഷോട്ട്‍വെൽ

(Shotwell (software) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഗ്നോം പണിയിടത്തിൽ  വ്യക്തിഗത ഫോട്ടോ മാനേജ്മെന്റ് നൽകുന്നതിനായി രൂപകല്പന ചെയ്ത ഒരു ഇമേജ് ഓർഗനൈസർ ആണ് ഷോട്ട്‍വെൽ. 2010-ൽ, ഗ്നോം അധിഷ്ഠിത ലിനക്സ് വിതരണങ്ങളിൽ സ്റ്റാൻഡേർഡ് ഇമേജ് ടൂളായ എഫ്-സ്പ്പോട്ടിനു പകരം ഇത് ഉൾപ്പെടുത്തി., പതിമൂന്നാമത്തെ പതിപ്പിൽ ഫെഡോറയും, ഉബുണ്ടു 10.10 മുതൽ ഉബണ്ടുവും ഷോട്ട്‍വെൽ ഉപയോഗിച്ചുതുടങ്ങി.

Shotwell
Shotwell 0.14 in Linux Mint
Shotwell 0.14 in Linux Mint
വികസിപ്പിച്ചത്Yorba Foundation
Elementary[1]
Jens Georg[2]
ആദ്യപതിപ്പ്ജൂൺ 26, 2009; 15 വർഷങ്ങൾക്ക് മുമ്പ് (2009-06-26)
Stable release
0.28.4 / ജൂലൈ 15, 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-07-15)[3]
Preview release
0.29.3 / ജൂൺ 25, 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-06-25)[4]
റെപോസിറ്ററി വിക്കിഡാറ്റയിൽ തിരുത്തുക
ഭാഷVala (GTK+)
ഓപ്പറേറ്റിങ് സിസ്റ്റംLinux
പ്ലാറ്റ്‌ഫോംGNOME
ലഭ്യമായ ഭാഷകൾMultilingual[which?]
തരംImage organizer
അനുമതിപത്രംGNU LGPL v2.1+
വെബ്‌സൈറ്റ്wiki.gnome.org/Apps/Shotwell/

സവിശേഷതകൾ

തിരുത്തുക

ഷോട്ട്‍വെൽ ന് ഡിജിറ്റൽ ക്യാമറയിൽ നിന്ന് ഫോട്ടോകളും വീഡിയോകളും നേരിട്ട് ഇറക്കുമതി ചെയ്യാൻ കഴിയും. ഷോട്ട്വെൽ ഓട്ടോമാറ്റിക്കായി ഫോട്ടോകളും വീഡിയോകളും തീയതി പ്രകാരം ഗ്രൂപ്പുചെയ്യുകയും ടാഗിംഗ് പിന്തുണയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഇമേജ് എഡിറ്റിംഗ് സവിശേഷതകൾ ഉപയോഗിച്ച് ചരിഞ്ഞ ഫോട്ടോകൾ നേരെയാക്കാനും, വെട്ടിമുറിക്കാനും, ഫോട്ടോയിലെ ചുവന്ന കണ്ണ് പ്രതിഭാസം, ഒഴിവാക്കാനും ലെവലുകളും കളർ ബാലൻസും ക്രമീകരിക്കാനും അനുവദിക്കുന്നു. ചിത്രത്തിന് അനുയോജ്യമായ ലെവൽ ഊഹിക്കാൻ ശ്രമിക്കുന്ന ഒരു യാന്ത്രിക "മെച്ചപ്പെടുത്തൽ" ഓപ്ഷനും ഇതിൽ അടങ്ങിയിരിക്കുന്നു.

ഉപയോക്താവിന്റെ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ ഫേസ്ബുക്ക്, ഫ്ലിക്കർ, പിവിഗോ, യൂട്യൂബ് എന്നിവയിലേക്ക് പ്രസിദ്ധീകരിക്കാൻ ഷോട്ട്‍വെൽ അനുവദിക്കുന്നു.

സാങ്കേതിക വിവരങ്ങൾ

തിരുത്തുക

വലാ പ്രോഗ്രാമിങ് ഭാഷയിൽ യോർബ ഫൗണ്ടേഷനാണ് ഷോട്ട്‍വെൽ നിർമ്മിച്ചത്. എഫ്-സ്പോട്ട്, ജിതമ്പ് പോലുള്ള ഇമേജ്-ഓർഗനൈസറുകൾക്ക് സമാനമായി ലിബ്ഫോട്ടോ2 ലൈബ്രറി ഉപയോഗിച്ച് ഇത് ഫോട്ടോകൾ ഇറക്കുമതി ചെയ്യുന്നു.

ഇതും കാണുക

തിരുത്തുക
  • ഡിജികാം കെഡിഇ ക്കായുള്ള ഡിജിറ്റൽ ഫോട്ടോ മാനേജർ
  • ജിതമ്പ്
  • ചിത്രവ്യൂവറുകളുടെ താരതമ്യം

അവലംബങ്ങൾ

തിരുത്തുക
  1. "Picking Up Shotwell Development". lists.launchpad.net. Retrieved 2016-03-12.
  2. Georg, Jens (2016-04-15). "Taking over". Retrieved 2018-06-06.
  3. Georg, Jens (15 July 2018). "Shotwell 0.28.4". mailing list. Retrieved 15 July 2018.
  4. Georg, Jens (25 June 2018). "Shotwell 0.29.3". mailing list. Retrieved 15 July 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഷോട്ട്‍വെൽ&oldid=2868622" എന്ന താളിൽനിന്ന് ശേഖരിച്ചത്