വല (പ്രോഗ്രാമിങ് ഭാഷ)
പ്രോഗ്രാമിങ് ഭാഷ
സി അടിസ്ഥാനമാക്കിയുള്ള ഒരു കമ്പ്യൂട്ടർ ഭാഷയാണ് വല. ആധുനിക കമ്പ്യൂട്ടർ ഭാഷകളുടെയെല്ലാം പ്രത്യേകതകളും സൌകര്യങ്ങളും സി ഭാഷയിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വല ഭാഷയുണ്ടാക്കിയിട്ടുള്ളത്. ജുർഗ്ഗ് ബില്ലെറ്ററും റഫായെല്ലി സാണ്ട്രിനിയും ചേർന്നാണ് വല നിർമ്മിച്ചത്.
ശൈലി: | Multi-paradigm: imperative, structured, object-oriented |
---|---|
പുറത്തുവന്ന വർഷം: | 2006 |
വികസിപ്പിച്ചത്: | Jürg Billeter, Raffaele Sandrini |
ഏറ്റവും പുതിയ പതിപ്പ്: | 0.10.0/ സെപ്റ്റംബർ 18, 2010 |
ഡാറ്റാടൈപ്പ് ചിട്ട: | static, strong |
വകഭേദങ്ങൾ: | Vala, Genie |
സ്വാധീനിക്കപ്പെട്ടത്: | C, C++, C#, Java |
ഓപറേറ്റിങ്ങ് സിസ്റ്റം: | Every platform supported by GLib |
അനുവാദപത്രം: | LGPL 2.1+ |
വെബ് വിലാസം: | http://live.gnome.org/Vala |
വല കമ്പ്യൂട്ടർ ഭാഷയുടെ സിൻടാക്സ് C# ആണ്. അജ്ഞാതമായ പ്രവർത്തനങ്ങൾ, സിഗ്നലുകൾ, വസ്തുതകൾ, ജനറിക്സ്, അസിസ്റ്റഡ് മെമ്മറി മാനേജ്മെന്റ്, എക്സെപ്ഷൻ ഹാൻഡ്ലിംഗ്, ടൈപ്പ് ഇൻഫെറൻസ്, ഫോർആക് ലൂപ് സ്റ്റേറ്റ്മെന്റുകൾ എന്നിവയും ഇവയുടെ ശ്രദ്ധേയമായ സവിശേഷതകളിൽ ഉൾപ്പെടുന്നു.[1]
കോഡ് ഉദാഹരണം
തിരുത്തുകഹലോ വേൾഡ് പ്രോഗ്രാം.
void main () {
print ("Hello World\n");
}
വലയുടെ വസ്തുതാധിഷ്ഠിത പ്രോഗ്രാമിങ്ങ് ഉദാഹരിക്കുന്ന ഒരു കോഡ്.
class Sample : Object {
void greeting () {
stdout.printf ("Hello World\n");
}
static void main (string[] args) {
var sample = new Sample ();
sample.greeting();
}
}
അവലംബം
തിരുത്തുക- ↑ "Vala: high-level programming with less fat". Ars Technica. Retrieved 13 December 2011.
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- The Vala Programming Language, on GNOME Live!
- LibGee, a collection library for vala.
- Benchmark of Vala versus C# and C
- Val(a)IDE, an IDE for Vala
- Vala Toys for Gedit, a plugin for Gedit that adds support of autocompletion and more, to program with Vala.
- Video of Jürg Billeter talking about Vala Archived 2011-07-26 at the Wayback Machine. at the Gran Canaria Desktop Summit Archived 2010-09-18 at the Wayback Machine. in the summer of 2009.
- API Documentation
- Valaforums[പ്രവർത്തിക്കാത്ത കണ്ണി] Community to discuss Vala with other users