ശൈലേന്ദ്ര രാജവംശം

(Shailendra dynasty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

8-ാം നൂറ്റാണ്ടിലെ ജാവയിൽ വളർന്നുവന്ന ശ്രദ്ധേയമായ ഒരു രാജവംശത്തിന്റെ പേരാണ് ശൈലേന്ദ്ര രാജവംശം(IAST: Śailēndra ശൈല, ഇന്ദ്ര എന്നീ സംസ്കൃത സംയോജിത വാക്കായ ശൈലേന്ദ്ര എന്നാൽ "മലയുടെ രാജാവ്"[1] എന്നർഥം. ശൈലേന്ദ്ര, സയ്യിലേന്ദ്ര അല്ലെങ്കിൽ സെലെന്ദ്ര എന്നും പറയുന്നു). ഈ പ്രദേശത്തെ ഒരു സാംസ്കാരിക നവോത്ഥാനത്തെ ഈ കാലഘട്ടത്തിലെ ഭരണം സൂചിപ്പിക്കുന്നു.[2] ശൈലേന്ദ്രന്മാർ മഹായാന ബുദ്ധമതത്തിന്റെ സജീവ പ്രചാരകർ ആയിരുന്നു. മധ്യജാവയിലെ കേതു സമതലത്തിൽ ബുദ്ധ സ്മാരകങ്ങൾ ധാരാളം കാണപ്പെടുന്നു. അതിൽ മാഗെലാങിൽ സ്ഥിതിചെയ്യുന്ന യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ബോറോബുദൂരിലെ ഭീമൻ സ്തൂപം ഇതിനുദാഹരണമാണ്.[3][4][5]

ശൈലേന്ദ്രന്മാർ നാവികശക്തികളായി കണക്കാക്കപ്പെടുന്നു. തെക്കുകിഴക്കൻ ഏഷ്യൻ നാവികസേനയുടെ അധീനതയിലായിരുന്ന കൃഷിഭൂമികൾ നിറഞ്ഞ പ്രദേശമായിരുന്നു ഭരിച്ചിരുന്നത്. എന്നിരുന്നാലും മധ്യ ജാവയിലെ കേതു സമതല പ്രദേശത്തിൽ അരി കൃഷിയിലൂടെ അവർ കാർഷിക മേഖലകളെ ആശ്രയിക്കുകയും പിന്തുടരുകയും ചെയ്തു. ഈ രാജവംശം മദ്ധ്യ ജാവയിലെ മെഡാംഗ് സാമ്രാജ്യത്തിലെയും കുറച്ചു കാലത്തേയ്ക്ക് സുമാത്രയിലെ ശ്രീവിജയ സാമ്രാജ്യത്തിലെയും ഭരണ കുടുംബവുമായി ഭരണം നടത്തിയതായി കണ്ടിരുന്നു.

ശൈലേന്ദ്രാ സൃഷ്ടിച്ച ലിഖിതങ്ങളിൽ മൂന്ന് ഭാഷകളാണ് ഉപയോഗിച്ചിരിക്കുന്നത്. പഴയ മലായ്, ഓൾഡ് ജാവനീസ്, സംസ്കൃതം, കാവി അക്ഷരമാലാ അല്ലെങ്കിൽ നഗരി ലിപിയിൽ ആണ് ലിഖിതങ്ങൾ എഴുതിയിട്ടുള്ളത്. പഴയ മലായ് ഭാഷയുടെ ഉപയോഗം സുമാത്രൻ വംശത്തിൽ നിന്നോ അല്ലെങ്കിൽ ഈ കുടുംബത്തിന്റെ ശ്രീവിജയ ബന്ധത്തിന്റെയോ ഫലമായി വന്നതാകാമെന്ന് ഊഹിക്കുന്നു. മറുവശത്ത്, പഴയ ജാവനീസ് ഉപയോഗം അവരുടെ ശക്തമായ ജാവ രാഷ്ട്രീയ വ്യവസ്ഥയെ സൂചിപ്പിക്കുന്നു. പ്രകൃതിസംഭവം, അല്ലെങ്കിൽ മതപരമായ പ്രാധാന്യം എന്നിവയെ ഏതെങ്കിലും ലിഖിതങ്ങളിൽ വിവരിക്കാൻ ഔദ്യോഗികമായി സംസ്കൃതം ഉപയോഗിച്ചിരുന്നതായി സൂചിപ്പിക്കുന്നു.

ബോറോബുദർ, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധമതത്തിലെ നിർമ്മിതി.

പ്രാഥമിക ഉറവിടങ്ങൾ

തിരുത്തുക
 
എട്ടാം നൂറ്റാണ്ടിലെ ബോറോബുദുർ പശ്ചാത്തലത്തിൽ രാജാവ് ഇരിക്കുന്നു. രാജ്ഞിയും അവരുടെ പ്രജകളും ചേർന്ന് 'മഹാരാജലൈലാസന' (രാജകീയ വീക്ഷണം അല്ലെങ്കിൽ രാജകീയ സൗകര്യം), ഈ രംഗം ശൈലേന്ദ്ര രാജ ദർബാറിനെ അടിസ്ഥാനമാക്കിയതാണ്.

സോജോമെർട്ടൊ ലിഖിതം (c. 725) മധ്യ ജാവയിലെ ബാറ്റാംഗ് റീജൻസി ഡപ്പൻട്ട സെലെന്ദ്ര, സെലെൻഡ്രണാമ എന്നീ പേരുകൾ പരാമർശിച്ചു. 'സെലേന്ദ്ര' എന്ന പേര് ശൈലേന്ദ്രയുടെ മറ്റൊരു രൂപം ആയിരുന്നു, മദ്ധ്യ ജാവയിലെ ദപ്പന്ത സെലേന്ദ്ര ശൈലേന്ദ്ര കുടുംബത്തിന്റെ ഉപജ്ഞാതാവായി കരുതുന്നു.[6]ലിഖിതങ്ങൾ ശൈവ സ്വഭാവമാണ് കാണിക്കുന്നത്. മഹായാന ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യുന്നതിനു മുൻപുള്ള കുടുംബം ഒരുപക്ഷേ ആദ്യം ഹൈന്ദവ ശൈവ വാദിയാണെന്ന് കരുതുന്നു.

ഇന്തോനേഷ്യയിലെ ഏറ്റവും പുരാതനമായ മധ്യ ജാവയിലെ കലാസൻ ലിഖിതത്തിൽ,(778) ശൈലേന്ദ്രൻ എന്ന പേരുകേട്ട രാജവംശത്തിന്റെ പേര് സയ്യിലേന്ദ്ര, സെയിലേന്ദ്ര വംശതിലക എന്ന് സൂചിപ്പിക്കുന്നു. മഹാരാജ ദയാം പാൻകാപന കരിയാന പനംകരന എന്ന ഭരണാധികാരിയെ കുറിച്ച് ഇതിൽ പരാമർശിക്കുന്നു. അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു ബുദ്ധക്ഷേത്രം ആയ കാൻഡി കലാസൻ [7]സ്ഥാപിച്ചിരിക്കുന്നു. ഇത് താര[8] എന്ന ദേവതക്ക് സമർപ്പിച്ചിരിക്കുന്നു.[2][9]

കേളൂറക് ലിഖിതം (782), കാരാങ്ങ്ടെങാഹ് ലിഖിതം (824) തുടങ്ങിയ നിരവധി ലിഖിതങ്ങളിലും ഈ പേര് കാണാം. ഇന്തോനേഷ്യക്കു പുറത്ത്, മലയ് ഉപദ്വീപിലെയും ലിഗോർ ലിഖിതത്തിലും (775) ഇന്ത്യയിലെ നളന്ദ ലിഖിതത്തിലും (860) ശൈലേന്ദ്ര എന്ന പേര് കാണാം.[9]ചൈയ, അല്ലെങ്കിൽ ലിഗോർ ലിഖിതങ്ങൾ (775) സൃഷ്ടിച്ച പനംകരന, തെക്കൻ തായ്ലാന്റിലെ മലയി പെനിൻസുലയിൽ ശ്രീവിജയ സാമ്രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.[2]

സാധ്യമായ ഉത്ഭവം

തിരുത്തുക

ശൈലേന്ദ്രന്മാരുടെ ഉദയം ജാവനീസ് ഹൃദയപ്രദേശത്തുള്ള കേതു സമതലത്തിൽ സംഭവിച്ചെങ്കിലും അവരുടെ ഉത്ഭവം ചർച്ചാവിഷയമായിരുന്നു.[10]ജാവയെക്കൂടാതെ; സുമാത്ര, ഇന്ത്യ, കമ്പോഡിയ എന്നിവിടങ്ങളിൽ മുൻകാല മാതൃഭൂമി നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ഏറ്റവും പുതിയ പഠനങ്ങൾ രാജവംശത്തിന്റെ തനതായ ഉത്ഭവം തന്നെയായിരുന്നു. സുമാത്രയിലും തായ്-മലയ് ഉപദ്വീപിലും ശ്രീവിജയയുമായി ബന്ധമുണ്ടായിരുന്നെങ്കിലും ഉത്ഭവം ശൈലേന്ദ്രർക്ക് ജാവനീസ് തന്നെ ആയിരുന്നു.[11]

ഇതും കാണുക

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക
  1. Cœdes, G (1983). The making of South East Asia. translated by H.M. Wright. Berkeley: University of California Press. p. 96. ISBN 9780520050617. Retrieved 11 September 2015.
  2. 2.0 2.1 2.2 Zakharov, Anton O. (August 2012). "The Sailendras Reconsidered" (PDF). Institute of Southeast Asian Studies. Singapore. Archived from the original (PDF) on 2023-06-06. Retrieved 2018-11-11.
  3. "Borobudur Temple Compounds". UNESCO World Heritage Centre. UNESCO. Retrieved 2006-12-05.
  4. "Patrons of Buddhism, the Śailēndras during the height of their power in central Java constructed impressive monuments and temple complexes, the best known of which is the Borobudur on the Kedu Plain" (quoted from Hall 1985:109).
  5. "Shailendra dynasty". Encyclopædia Britannica. Retrieved 11 September 2015.
  6. Boechari (1966). "Preliminary report on the discovery of an Old Malay inscription at Sojomerto". MISI. III: 241–251.
  7. Roy E. Jordaan (1998), The Tārā temple of Kalasan in Central Java, PERSEE, retrieved 15 January 2014
  8. "The Buddhist Goddess Tara". The Walters Art Museum.
  9. 9.0 9.1 Hall(1985:110)
  10. Roy E. Jordaan (2006). "Why the Shailendras were not a Javanese dynasty". Indonesia and the Malay World. 34 (98): 3–22. doi:10.1080/13639810600650711.
  11. Zakharov, Anton A (August 2012). "The Śailendras Reconsidered" (PDF). nsc.iseas.edu.sg. Singapore: The Nalanda-Srivijaya Centre Institute of Southeast Asian Studies. p. 27. Archived from the original (PDF) on November 1, 2013. Retrieved 2013-10-30.
  • De Casparis, J.G. de (1956). Prasasti Indonesia II : Selected inscriptions from the 7th to the 9th centuries AD. Bandung: Masu Baru, 1956
  • Kenneth Perry Landon (1969). Southeast Asia. Crossroad of Religions. University of Chicago Press. ISBN 0-226-46840-2.
  • Briggs, Lawrence Palmer (1951). "[Review of] South East Asia. Crossroad of Religions by K.P. Landon". The Far Eastern Quarterly. 9 (3): 271–277.
  • G. Coedes (1934). "On the origins of the Sailendras of Indonesia". Journal of the Greater India society. I: 61–70.
  • K.R. Hall (1985). Maritime Trade and State Development in Early South East Asia. Honolulu: University of Hawaii Press. ISBN 0-8248-0959-9.
  • Claude Jacques (1979). "'Funan', 'Zhenla '. The Reality Concealed by These Chinese Views of IndoChina". In R.B. Smith and W. Watson (ed.). Early South East Asia. Essays in Archaeology, History and Historical Geography. New York/Kuala Lumpur: Oxford University Press. pp. 371–389. {{cite conference}}: Unknown parameter |booktitle= ignored (|book-title= suggested) (help)
  • M. Vickery (2003–2004). "Funan reviewed: Deconstructing the Ancients". Bulletin de l' Ecole Francaise d' Extreme Orient: 101–143.
  • Paul Michel Munoz (2006). Early Kingdoms of the Indonesian Archipelago and the Malay Peninsula. Editions Didier Millet. ISBN 981-4155-67-5.

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശൈലേന്ദ്ര_രാജവംശം&oldid=4046528" എന്ന താളിൽനിന്ന് ശേഖരിച്ചത്