സീമ ബിശ്വാസ്
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Seema Biswas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യൻ ചലച്ചിത്രരംഗത്തെ ഒരു നടിയാണ് സീമ ബിശ്വാസ് (അസ്സമീസ്: সীমা বিশ্বাস, ബംഗാളി: সীমা বিশ্বাস) (ജനനം: ജനുവരി 14, 1965). സീമ ആസാം സംസ്ഥാനത്തിൽ നിന്നുള്ള ഒരു നടിയാണ്. 1994 ൽ ശേഖർ കപൂർ സംവിധാനം ചെയ്ത ബാൻഡീറ്റ് ക്വീൻ എന്ന ചിത്രത്തിൽ ഫൂലൻ ദേവിയുടെ വേഷത്തിൽ അഭിനയിച്ചത് വളരെയധികം ശ്രദ്ധേയമായിരുന്നു.
സീമ ബിശ്വാസ് সীমা বিশ্বাস | |
---|---|
ജനനം | ജനുവരി 14, 1965 |
പുരസ്കാരങ്ങൾ | ജെനീ അവാർഡ് മികച്ച നടി വാട്ടർ (2005) |
സിനിമ ജീവിതം
തിരുത്തുകഅസ്സമീസ്സ് ഭാഷകളിലെ നാടകങ്ങളിൽ അഭിനയിച്ചുകൊണ്ടായിരുന്നു സീമയുടെ അഭിനയജീവിതത്തിന്റെ തുടക്കം. സീമയുടെ ആദ്യത്തെ സിനിമ ബാൻഡീറ്റ് ക്വീൻ എന്ന ചിത്രമാണ്.
പുരസ്കാരങ്ങൾ
തിരുത്തുക- 1996: വിജയം: നവാഗത പ്രതിഭയ്ക്കുള്ള ഫിലിംഫെയർ അവാർഡ് - ബാൻഡീറ്റ് ക്വീൻ
- 1996: വിജയം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഖാമോഷി: ദ മ്യൂസിക്കൽ
- 2002: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - കമ്പനി
- 2003: നാമനിർദ്ദേശം: മികച്ച സഹനടിക്കുള്ള സ്റ്റാർ സ്ക്രീൻ അവാർഡ് - ഭൂത്
- 1996: വിജയം: മികച്ച നടിക്കുള്ള ദേശീയപുരസ്കാരം - ബാൻഡീറ്റ് ക്വീൻ
- 2001 - സംഗീത് നാടക് അക്കാദമി അവാർഡ്
- 2006: വിജയം: മികച്ച നടിക്കുള്ള ജെനി അവാർഡ് - വാട്ടർ
പുരസ്കാരങ്ങൾ
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകSeema Biswas എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.