ഇന്ത്യയിലെ മദ്ധ്യപ്രദേശിലെ ചമ്പൽകാടുകളിലെ കൊള്ളക്കാരിയും പിന്നീട് ഇന്ത്യൻ പാർമെന്റ് അംഗവുമായി പ്രവർത്തിച്ച വ്യക്തിയാണ് ഫൂലൻ ദേവി(10 ആഗസ്റ്റ് 1963 – 25 ജൂലൈ 2001). തട്ടിക്കൊണ്ട് പോകൽ, കൂട്ടക്കൊലപാതകം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായിരുന്ന ഫൂലൻ ദേവി 1983 ഫെബ്രുവരിയിൽ കീഴടങ്ങി. 1994ൽ ഉത്തർപ്രദേശിലെ മുലായം സിങ്ങ് യാദവ് സർക്കാർ ഫൂലൻ ദേവിയ്ക്കെതിരെയുള്ള എല്ലാ കേസുകളും പിൻവലിച്ച് കുറ്റ വിമുക്തയാക്കി. പന്ത്രണ്ടാം ലോകസഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മിർസാപ്പൂരിൽ സമാജ്‍വാദി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച് ലോകസഭയിലെത്തി. 25 ജൂലൈ 2001 ന് ഫൂലൻ ദേവിയെ മുഖം മറച്ച മൂന്ന് അക്രമികൾ വെടിവെച്ച് കൊന്നു.

ഫൂലൻ ദേവി
Phoolandevistory.jpg
Member of Parliament (11th ലോകസഭ)
മണ്ഡലംമിർസാപൂർ
Member of Parliament (13th ലോകസഭ)
ഓഫീസിൽ
1999–2001
മണ്ഡലംMirzapur
വ്യക്തിഗത വിവരങ്ങൾ
ജനനം(1963-08-10)10 ഓഗസ്റ്റ് 1963
Ghura Ka Purwa
മരണം25 ജൂലൈ 2001(2001-07-25) (പ്രായം 37)
ന്യൂഡൽഹി, ഇന്ത്യ
മരണ   കാരണംShot dead
ദേശീയതIndian
രാഷ്ട്രീയ കക്ഷിSamajwadi Party
പങ്കാളി(കൾ)Putti Lal, Vikram Mallah, Umaid Singh
ജോലിDacoit (Bandit), Politician

അവലംബംതിരുത്തുക

  1. Manju Jain (2009). Narratives of Indian cinema. Primus Books. പുറം. 164. ISBN 978-81-908918-4-4.

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫൂലൻ_ദേവി&oldid=3698634" എന്ന താളിൽനിന്ന് ശേഖരിച്ചത്