സൈജു കുറുപ്പ്

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
(Saiju Kurup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാള ചലച്ചിത്ര അഭിനേതാവാണ് അനിരുദ്ധ് എന്നറിയപ്പെടുന്ന സൈജു കുറുപ്പ് (ജനനം: 12 മാർച്ച് 1979) 2005-ൽ റിലീസായ മയൂഖം ആണ് ആദ്യ സിനിമ. 2015-ൽ റിലീസായ ആട് എന്ന സിനിമയിലൂടെ പ്രശസ്തനായി[1][2]

സൈജു ഗോവിന്ദ കുറുപ്പ്
ജനനം (1979-03-12) 12 മാർച്ച് 1979  (45 വയസ്സ്)
മറ്റ് പേരുകൾഅനിരുദ്ധ്
തൊഴിൽചലച്ചിത്രനടൻ
സജീവ കാലം2005 – മുതൽ
ജീവിതപങ്കാളി(കൾ)
അനുപമ
(m. 2005)
കുട്ടികൾമയൂഖ, അഫ്‌താബ്‌
മാതാപിതാക്ക(ൾ)ഗോവിന്ദ കുറുപ്പ്, ശോഭന കുറുപ്പ്

ജീവിതരേഖ

തിരുത്തുക

ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ പാണാവള്ളി എന്ന ഗ്രാമത്തിൽ എൻ.ഗോവിന്ദക്കുറുപ്പിൻ്റെയും ശോഭനയുടേയും മകനായി 1979 മാർച്ച് 12ന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം നാഗ്പൂരിലെ RKN കോളേജിൽ നിന്ന് എൻജിനീയറിംഗ് ബിരുദം നേടി.

വിദ്യാഭ്യാസത്തിനു ശേഷം എയർടെൽ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന സൈജു പ്രശസ്ത പിന്നണി ഗായകനായ എം.ജി.ശ്രീകുമാറിനെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്.

ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലേക്ക് നായകനായി അഭിനയിക്കുവാൻ ഒരു പുതുമുഖ നടനെ നോക്കുന്നുണ്ടെന്നും എം.ജി.ശ്രീകുമാർ സൈജുവിനോട് പറഞ്ഞതിൻ പ്രകാരം സൈജു ഹരിഹരനെ പോയി കാണുകയും ഹരിഹരൻ തൻ്റെ സിനിമയിലെ നായകനായി സൈജുവിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

സൈജു കുറുപ്പ് നായകനായി അഭിനയിച്ച് ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമ 2005-ലാണ് റിലീസായത്.

ഹരിഹരൻ്റെ സിനിമയിൽ അഭിനയിച്ച നടൻ എന്നത് മറ്റു സംവിധായകരുടെ സിനിമകളിൽ അവസരം കിട്ടാൻ സൈജുവിന് സഹായകരമായി. പിന്നീട് നിരവധി സിനിമകളിൽ നായകനായും സഹതാരമായും വില്ലനായും വേഷമിട്ടു.

2015-ൽ റിലീസായ ആട് എന്ന സിനിമയിലെ അറക്കൽ അബു എന്ന കോമഡി റോൾ വളരെയധികം പ്രേക്ഷക പ്രീതി നേടിയതിനെ തുടർന്ന് സൈജു കോമഡി റോളുകളിലേക്ക് വഴിമാറി.

ഇതുവരെ 100ലധികം മലയാള സിനിമകളിൽ അഭിനയിച്ച സൈജു ഏതാനും തമിഴ് സിനിമകളിലും വേഷമിട്ടു.

സൈജു കുറുപ്പ് കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ച് 2013-ൽ റിലീസായ സിനിമയാണ് മൈ ഫാൻ രാമു.

സ്വകാര്യ ജീവിതം

  • ഭാര്യ : അനുപമ
  • മക്കൾ : മയൂഖ, അഫ്ത്താബ്[3]

അഭിനയ ജീവിതം

തിരുത്തുക
# വർഷം ചലച്ചിത്രം കഥാപാത്രം സംവിധായകൻ
86 2019 പ്രണയ മീനുകളുടെ കടൽ SI Eldho Kamal
85 2019 വൃത്തം Gauthami Nair
86 2019 കൽക്കി സൂരജ് പ്രവീൺ പ്രഭാരം
85 2019 ജനമൈത്രി Samyukthan John Manthrikal
84 2019 സത്യം പറഞ്ഞാൽ വിശ്വസിക്കുവോ Prejith
83 2019 കോടതി സമക്ഷം ബാലൻ വക്കീൽ Vidhyadharan B. Unnikrishnan
82 2019 വാർത്തകൾ ഇതുവരെ Haneef Manoj Nair
81 2019 പിടികിട്ടാപ്പുള്ളി Disney Jishnu Sreekandan
80 2018 ഡാകിനി Vikraman Rahul Riji Nair
79 2018 ഇബ്ലീസ് Sukumaran Rohith V. S.
78 2018 പടയോട്ടം Sreekuttan Rafeek Ibrahim
77 2018 കല്യാണം Rajesh Nair
76 2018 തീവണ്ടി Vijith Fellini
75 2018 നാം Masthan Sebastian Joshy Thomas Pallickal
74 2018 ബി.ടെക് Prasanthan Mridul Nair
73 2018 ക്യാപ്റ്റൻ ഗുപ്ത ഐ.പി.എസ്. Prajesh Sen
72 2018 കല വിപ്ലവം പ്രണയം Jithin Jithu
71 2017 വിമാനം Ananthan Pradeep M. Nair
70 2017 ആട് 2[4] Arakkal Abu Midhun Manuel Thomas
69 2017 തരംഗം Siju Dominic Arun
68 2017 മണ്ണാങ്കട്ടയും കരിയിലയും Arun Sagara
67 2017 ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ഡോ. സൈജു അൽതാഫ് സലിം
66 2017 പോക്കിരി സൈമൺ Beemapally Noushad Jijo Antony
65 2017 കടങ്കഥ Srikanth Senthil Rajan
64 2017 കെയർ ഫുൾ V. K. Prakash
63 2017 അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ PP Rohith V. S.
62 2017 അലമാര Prakasan Midhun Manuel Thomas
61 2017 1971 ബിയോണ്ട് ബോർഡേഴ്സ് Nathan Major Ravi
60 2016 കവി ഉദ്ദേശിച്ചത് DYSP Noble Jacob Liju Thomas
59 2016 കോലു മിഠായി Satheeshan Puzhakkara Arun Viswam
58 2016 ഇടി X Sajid Yahiya
57 2016 ആൻ മരിയ കലിപ്പിലാണ് Dr Roy Midhun Manuel Thomas
56 2016 ഹാപ്പി വെഡ്ഡിംഗ് Dhanendran Omar Lulu
55 2016 വള്ളീം തെറ്റി പുള്ളീം തെറ്റി Bajaranghan Rishi Sivakumar
54 2016 ആക്ഷൻ ഹീറോ ബിജു C.I Manoj Mathew Abrid Shine
53 2016 മാൽഗുഡി ഡേയ്സ് Manu Varma Vivek, Vinod
52 2016 ആകാശവാണി Jamal Khais Millen
51 2016 സഹപാഠി 1975 Oola John Ditto PR
50 2015 റോക്‌സ്റ്റാർ Unnamed Registrar V K Prakash
49 2015 ചിറകൊടിഞ്ഞ കിനാവുകൾ Commissioner K P Benny Santhosh Viswanath
48 2015 രാജമ്മ @ യാഹു Yohanan Reghu Rama Varma
47 2015 സാൾട് മംഗോ ട്രീ Praveen Nambiar Rajesh Nair
46 2015 നിർണായകം Ravi Shankar V K Prakash
45 2015 കോഹിനൂർ Mohan Raggggghav (Cameo) Vinay Govind
44 2015 K.L. പത്ത് Ajmaaaal Muhsin Parari
43 2015 ആട് ഒരു ഭീകരജീവിയാണ്[5] Arakkal Abu Midhun Manuel Thomas
42 2015 മാതൃവന്ദനം Eli N.K. Devarajan
41 2015 ലുക്കാ ചുപ്പി Father Xavier Bash Mohammed
40 2014 ദി ഡോൾഫിൻസ് Kandi Diphan
39 2014 ഞാൻ V P Kunjikannan Ranjith
38 2014 മുന്നറിയിപ്പ് Rajeev Thomas Venu
37 2014 മെഡുല്ല ഒബ്ലാം കട്ട Appachan Suresh Nair
36 2014 കൊന്തയും പൂണൂലും ജോണി ജിജോ ജോണി
35 2014 1983 പപ്പൻ എബ്രിഡ് ഷൈൻ
34 2013 വെടിവഴിപാട്[6] Sanjay Shambu Purushothaman
33 2013 ബൈ സൈക്കിൾ തീഫ്സ് Jis Joy
32 2013 ടൂറിസ്റ് ഹോം Shebi
31 2013 ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് Mathew Arun Kumar Aravind
30 2013 താങ്ക് യൂ Arun V K Prakash
29 2013 ഹോട്ടൽ കാലിഫോർണിയ Tarun Singh Deol/Rafeeq Ahammed Aji John
28 2013 കുട്ടീം കോലും Sreehari Guinness Pakru
27 2013 റെഡ് വൈൻ Navas Paramban Salam Bappu
26 2013 മൈ ഫാൻ രാമു Ramu Nikhil K. Menon
25 2012 പോപ്പിൻസ് Job V K Prakash
24 2012 ട്രിവാൻഡ്രം ലോഡ്ജ് Shibu Vellayani V K Prakash
23 2012 കർമയോഗി Kandhaa V K Prakash
22 2011 മകരമഞ്ഞ് Raja Raja Varma Lenin Rajendran
21 2011 സീൻ നമ്പർ 001 Chandramohan Snehajith
20 2011 ഡബിൾസ് Sameer Sohan Seenu Lal
19 2011 മേക്കപ്പ് മാൻ Sorrya's fiancé Shafi
18 2010 കൂട്ടുകാർ Antony Alex IPS J. Sasikumar
17 2009 പ്രമുഖൻ Ramesh Nambiar Salim Baba
16 2009 കോളേജ് കുമാരൻ Raghu Thulasidas
15 2009 പരിഭവം K A Devaraj
14 2009 ബ്രഹ്മാസ്ത്രം Indrajeeth R. Surya Kiran
13 2008 മുല്ല Bharathan Lal Jose
12 2008 പരുന്ത് Vineet M. Padmakumar
11 2008 ജൂബിലി Jubilee/Joji G. George
10 2008 അന്തിപൊൻവെട്ടം Nitin A. V. Narayanan
9 2008 നോവൽ East Coast Vijayan
8 2007 ചോക്ലേറ്റ് Manuel Abraham Shafi
7 2007 ഹലോ Praveen Rafi Mecartin
6 2007 ഇന്ദ്രജിത്ത് Zaheer Mustafa K. K. Haridas
5 2007 സ്കെച്ച് Shivahari Iyer Prasad Yadav
4 2006 ലയൺ Prasad Joshiy
3 2006 അശ്വാരൂഢൻ Divakaran Jayaraj
2 2006 ബാബാ കല്യാണി Tahir Mohammad Shaji Kailas
1 2005 മയൂഖം[7] Unni Hariharan
No. Year Title Role Notes
4 2015 തനി ഒരുവൻ Charles Chelladurai
3 2013 ആദി ഭഗവാൻ ACP Ranadev Patel
2 2012 മറുപടിയും ഒരു കാതൽ ജീവ
1 2010 സിദ്ധു +2
  1. https://www.mathrubhumi.com/mobile/movies-music/interview/interview-with-actor-saiju-kurup-upacharapoorvam-gunda-jayan-trivandrum-lodge-aadu-arakkal-abu-1.5512603[പ്രവർത്തിക്കാത്ത കണ്ണി]
  2. https://www.thehindu.com/entertainment/movies/saiju-kurup-i-love-to-essay-all-kinds-of-roles/article33462413.ece
  3. https://m3db.com/saiju-govinda-kurup
  4. "Arackkal Abu is back" (in ഇംഗ്ലീഷ്). 2017-11-23. Retrieved 2018-10-03.
  5. ആലുങ്ങൽ, സജ്‌ന. "'പിങ്കിയെ കൊല്ലാൻ കത്തി മൂർച്ച കൂട്ടിയ അറക്കൽ അബുവിന് ആടെന്നാൽ ജീവനാണ്'". Mathrubhumi. Archived from the original on 2018-10-03. Retrieved 2018-10-03.
  6. Share on Twitter (2013-03-03). "Indrajith, Murali Gopy to team up again - Times of India". Articles.timesofindia.indiatimes.com. Archived from the original on 2013-04-26. Retrieved 2015-12-23. {{cite web}}: |author= has generic name (help)
  7. "In love with acting" (in ഇംഗ്ലീഷ്). 2018-09-13. Retrieved 2018-10-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സൈജു_കുറുപ്പ്&oldid=3809321" എന്ന താളിൽനിന്ന് ശേഖരിച്ചത്