എസ്. ശങ്കരസുബ്ബയ്യർ

(S. Shungrasoobyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എസ്. ശങ്കരസുബ്ബയ്യർ (1836–1904) സി.ഐ.ഇ. എന്ന ഭരണകർത്താവ്, 1892 മുതൽ 1898 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു.[1]

എസ്. ശങ്കരസുബ്ബയ്യർ
തിരുവിതാംകൂർ ദിവാൻ
ഓഫീസിൽ
1892–1898
Monarchമൂലം തിരുനാൾ
മുൻഗാമിടി. രാമറാവു
പിൻഗാമികെ. കൃഷ്ണസ്വാമിറാവു
വ്യക്തിഗത വിവരങ്ങൾ
ജനനം1836
തിരുവനന്തപുരം, തിരുവിതാംകൂർ
മരണം1904
തിരുവനന്തപുരം, തിരുവിതാംകൂർ
ജോലിസിവിൽ സർവന്റ്, ഭരണകർത്താവ്
തൊഴിൽപൊതുപ്രവർത്തകൻ

ആദ്യകാലജീവിതം

തിരുത്തുക

1836-ൽ തിരുവിതാംകൂറിലാണ് ഇദ്ദേഹം ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മയുടെ അച്ഛൻ അപ്പീൽ കോടതിയിൽ പണ്ടിറ്റ് എന്ന ജോലിക്കാരനായിരുന്നു. തിരുവനന്തപുരത്ത് മഹാരാജാവ് നടത്തിയിരുന്ന സൗജന്യ വിദ്യാലയത്തിലായിരുന്നു ഇദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. 1853-ൽ വിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം തിരുവിതാംകൂർ സ്റ്റേറ്റ് സർവിസിൽ അഞ്ചു രൂപ മാസശമ്പളത്തിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു.

സിവിൽ സർവീസ്

തിരുത്തുക

ദിവാനായിരുന്ന ടി. മാധവറാവുവാണ് ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടത്തിയത്. മാധവറാവു ഇദ്ദേഹത്തെ പോലീസിന്റെ ഡെപ്യൂട്ടി ശിരസ്തദാരായി നിയമിച്ചു. വെർണാക്കുലർ വിദ്യാഭ്യാസ ഡയറക്ടർ, അതിർത്തി കമ്മീഷണർ എന്നീ നിലകളിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. കൊച്ചിയും തിരുവിതാംകൂറും തമ്മിലുള്ള ഒരു അതിർത്തിത്തർക്കം പരിഹരിക്കുവാൻ ഇദ്ദേഹം സഹായിക്കുകയുണ്ടായി.

1882-ൽ ഇദ്ദേഹത്തെ ദിവാൻ വി. രാമയ്യങ്കാർ റെവന്യൂ സെറ്റിൽമെന്റ് വിഭാഗത്തിലെ സെറ്റിൽമെന്റ് ദിവാൻ പേഷ്കാരായി നിയമിച്ചു. നാഞ്ചിനാട്, തിരുവനന്തപുരം, ചിറയിൻകീഴ് എന്നീ താലൂക്കുകളിലെ സെറ്റിൽമെന്റ് ജോലികൾ ഇദ്ദേഹം വിജയകരമായി പൂർത്തിയാക്കി. 1888-ൽ ശങ്കരസുബ്ബയ്യരെ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യുകയുണ്ടായി.

ദിവാൻ സ്ഥാനം

തിരുത്തുക

1892-ൽ ഇദ്ദേഹം ദിവാനായപ്പോൾ രാജ്യത്ത് ദളിത് ജനത ഉയർന്നു വരുകയായിരുന്നു. 1888-ൽ ആരംഭിച്ച തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിൽ ഈഴവ സമുദായത്തിന് പ്രാതിനിദ്ധ്യമുണ്ടായിരുന്നില്ല.[2] 1895-ൽ ഈഴവർ കൂടുതൽ രാഷ്ട്രീയ പ്രാതിനിദ്ധ്യം ആവശ്യപ്പെട്ടുകൊണ്ട് ഒരു 'മെമോറിയൽ' ദിവാനു സമർപ്പിക്കുകയുണ്ടായി.[2] ഈഴവർക്ക് മറുപടിയൊന്നും ലഭിക്കുകയുണ്ടായില്ല. അതിനാൽ ഡോക്ടർ പല്പു 1896 സെപ്റ്റംബർ 3-ന് ദിവാനെ കാണുകയും 13176 പേർ ഒപ്പിട്ട നിവേദനം ദിവാന് സമർപ്പിക്കുകയും ചെയ്തു. ക്രിസ്തുമതം സ്വീകരിച്ച ഈഴവർക്ക് ലഭിക്കുന്ന അവകാശങ്ങൾ ഹിന്ദു ഈഴവർക്കും ലഭിക്കണം എന്നായിരുന്നു ആവശ്യം.[2] ശങ്കരസുബ്ബയ്യർ 1896 ഒക്റ്റോബർ 1-ന് ഈഴവരുടെ ആവശ്യങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടുള്ള മറുപടിയാണ് നൽകിയത്[3] ഡോക്ടർ പല്പുവുമായി മുൻ മുൻ പരിചയമുണ്ടായിരുന്ന സ്വാമി വിവേകാനന്ദൻ തിരുവിതാംകൂർ സന്ദർശിച്ചപ്പോൾ ശങ്കരസുബ്ബയ്യരുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു[4]

പിൽക്കാല ജീവിതം

തിരുത്തുക

1898 ഏപ്രിൽ മാസത്തിൽ 800 രൂപ മാസം പെൻഷൻ പറ്റിക്കൊണ്ട് ഇദ്ദേഹം ദിവാൻ സ്ഥാനത്തുനിന്ന് വിരമിച്ചു. ബ്രിട്ടീഷ് ഇൻഡ്യൻ സർക്കാർ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ എന്ന ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിച്ചു. മദ്രാസ് ഗവർണറായിരുന്ന സർ ആർതർ ഹാവ്‌ലോക്ക് ഇദ്ദേഹത്തെ മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിലിലെ അനൗദ്യോഗിക അംഗമാക്കി.

1904 സെപ്റ്റംബറിലാണ് ഇദ്ദേഹം മരിച്ചത്.

  1. "List of dewans of Travancore". worldstatesmen.org. Retrieved 2008-07-12.
  2. 2.0 2.1 2.2 Social Mobility in Kerala: Modernity and Identity in Conflict. 200. p. 192. ISBN 074531693X. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  3. പി.ഐ., നൗഷാദ്. "മലബാർ കേരളത്തിനു പിന്നിൽ". മാദ്ധ്യമം വാരിക. Retrieved 4 മാർച്ച് 2013.
  4. ഇരിങ്ങാലക്കുട, രാജീവ്‌. "വിവേകാനന്ദസ്വാമികൾ കേരളത്തിൽ". ശ്രേയസ്. Retrieved 4 മാർച്ച് 2013.

സ്രോതസ്സുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=എസ്._ശങ്കരസുബ്ബയ്യർ&oldid=4092507" എന്ന താളിൽനിന്ന് ശേഖരിച്ചത്