രുക്മിണി

(Rukmini എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഹിന്ദുപുരാണങ്ങളനുസരിച്ച്, ഭഗവാൻ ശ്രീകൃഷ്ണന്റെ പ്രധാന പത്നിയാണ് രുക്മിണി. വിദർഭ രാജ്യത്തെ രാജാവായിരുന്ന ഭീഷ്മകന്റെ പുത്രിയായിരുന്നു ഇവർ. രുക്മി മൂത്ത സഹോദരനും. രുക്മിണിയുടെ ആഗ്രഹപ്രകാരം ശ്രീകൃഷ്ണൻ ഇവരെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. ശ്രീകൃഷ്ണന്റെ 16,008 ഭാര്യമാരിൽ പ്രഥമയും പ്രധാനിയുമായിരുന്നു രുക്മിണി. ശ്രീകൃഷ്ണന്റെ രാജ്യമായ ദ്വാരകയിലെ രാജ്ഞിയും ഇവർ തന്നെയായിരുന്നു. ഐശ്വര്യദേവതയായ ലക്ഷ്മിയുടെ അവതാരമായാണ് രുക്മിണിയെ പുരാണങ്ങളിൽ അവതരിപ്പിച്ചിരിക്കുന്നത്.

രുക്മിണി
ഭാഗ്യത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ദേവത
മറ്റ് പേരുകൾലക്ഷ്മി, വൈദർഭി, ഭൈഷ്മി, കൃഷ്ണാത്മിക, ദ്വാരകേശ്വരി, വിശാലാക്ഷി, രഖുമായീ
പദവിലക്ഷ്മീദേവി, അഷ്ടഭാര്യ, ദേവി, ഭഗവതി
നിവാസംദ്വാരക, വിദർഭ, കുണ്ഡിനപുരം, വൈകുണ്ഠം
ജീവിത പങ്കാളിശ്രീ കൃഷ്ണൻ
മാതാപിതാക്കൾ
സഹോദരങ്ങൾരുക്മി
മക്കൾപ്രദ്യുമ്നൻ, ചാരുദേഷ്നൻ, സുദേഷ്നൻ, ചാരുദേഹൻ, സുചാരു, ചാരുഗുപ്തൻ, ഭദ്രാചാരു, ചാരുചന്ദ്രൻ, വിചാരു, ചാരു, ചാരുമതി
ആഘോഷങ്ങൾരുക്മിണീ സ്വയംവരം
രുക്മിണി

മാതാപിതാക്കന്മാരും സഹോദരനും രുക്മിണിയെ ചേദി രാജാവായ ശിശുപാലനു വിവാഹം ചെയ്തു കൊടുക്കാനാണു തീരുമാനിച്ചിരുന്നതു. താൻ കൃഷ്ണനെ അല്ലാതെ അന്യനെ വരിക്കയില്ലെന്ന് രുക്മിണി ഒരു ബ്രഹ്മണൻ മുഖേന കൃഷ്ണനെ അറിയിക്കയാൽ സ്വയംവര സമയത്ത് അദ്ദേഹം വന്നു. ബലാൽ അവളെ തേരിൽ കയറ്റി കൊണ്ടുപോയി. രുക്മിയും ശിശുപാലാദികളും എതിർത്തുവെങ്കിലും കൃഷ്ണൻ അവരെയെല്ലാം തോൽ‌പ്പിച്ചു.

കൃഷ്ണന്‌ രുക്മിണിയിൽ പത്ത് പുത്രന്മാരും ഒരു പുത്രിയുമുണ്ടായിട്ടുണ്ട്. പ്രദ്യുംനൻ ആണ് അതിൽ പ്രഥമൻ.
കൃഷ്ണൻ സ്വർഗ്ഗാരോഹണം പ്രാപിച്ചതിനു ശേഷം രുക്മിണി ചിതയിൽ ചാടി മരിച്ചു.

"https://ml.wikipedia.org/w/index.php?title=രുക്മിണി&oldid=4112576" എന്ന താളിൽനിന്ന് ശേഖരിച്ചത്