വിദർഭരാജ്യത്തെ രാജാവായിരുന്നു ഭീഷ്മകൻ[1]. ശ്രീകൃഷ്ണന്റെ പത്നിയായ രുക്മിണി ഭീഷ്മകന്റെ പുത്രിയാണ്. രുക്മിണിയുടെ വിവാഹച്ചടങ്ങിനിടയിൽ ശ്രീകൃഷ്ണൻ രുക്മിണിയെ അപഹരിച്ചുകടന്നു എന്നാണൈതിഹ്യം.[2] രുഗ്മി, രുഗ്മരഥൻ, രുഗ്മാഹു, രുഗ്മകേശൻ, രുഗ്മാലി എന്നിവർ ഭീഷ്മകന്റെ പുത്രന്മാരാണ്.

"ആസീദശേഷ ധരണീപതി ചക്ര ചക്ര
വിക്രാന്തവിശ്രുതയശഃ പ്രഥിത പ്രവാഹഃ
രാജാ നിജദ്രവിണ നിർജ്ജിത രാജരാജ
ഭൂതിവ്രജോ ജഗതി ഭീഷ്മകനാമധേയഃ"

എന്ന് രുഗ്മിണീസ്വയംവരം ആട്ടക്കഥയിൽ പരാമർശിച്ചിരിക്കുന്നു.[3]

"https://ml.wikipedia.org/w/index.php?title=ഭീഷ്മകൻ&oldid=2284799" എന്ന താളിൽനിന്ന് ശേഖരിച്ചത്