റഫ്ലീസിയേസീ
തെക്കുകിഴക്കൻ ഏഷ്യയുടേയും കിഴക്കൻ ഏഷ്യയുടേയും ഉഷ്ണമേഖലാ വനങ്ങളിൽ കണ്ടെത്തിയ റഫ്ലേഷ്യ അർനോൾഡി പോലെയുള്ള അപൂർവ പരാന്നഭോജികൾ സസ്യങ്ങൾ ഉൾപ്പെടുന്ന സസ്യകുടുംബമാണ് റഫ്ലീസിയേസീ (Rafflesiaceae). ഏറ്റവും വലിയ പൂക്കൾ ഉണ്ടാകുന്ന സ്പീഷിസാണ് റഫ്ലേഷ്യ അർനോൾഡി. മിക്ക സസ്യങ്ങളും കാണ്ഡങ്ങളോ, ഇലകളോ, വേരുകളോ, പ്രകാശസംശ്ലേഷണ കലകളോ ഇല്ലാത്ത പരാദസസ്യങ്ങളാണ്. വെള്ളത്തിനും പോഷകങ്ങൾക്കും വേണ്ടി പൂർണ്ണമായും ആതിഥേയസസ്യങ്ങളെ ആശ്രയിക്കുന്നവയാണ് ഇത്തരം സസ്യങ്ങൾ.
റഫ്ലീസിയേസീ | |
---|---|
Rafflesia kerrii flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Rafflesiaceae |
Genera | |
See text. |
വിവരണം
തിരുത്തുകപൂക്കൾ
തിരുത്തുകഈ കുടുംബത്തിലം സസ്യങ്ങളുടെ പൂക്കൾക്ക് അവയുടെ പരാഗപ്രാണികളെ ആകർഷിക്കുന്നതിനാവശ്യമായ ജീർണ്ണിച്ചശവങ്ങളുടെ മണവും, നിറവും, രൂപവും ഉണ്ട്. അതുകൊണ്ടുതന്നെ ഇത്തരം പൂക്കളെ ശവം പൂക്കൾ എന്നർത്ഥം വരുന്ന "corpse flowers" എന്നും വിളിക്കാറുണ്ട്. 10 സെന്റീമീറ്റർ മുതൽ ഒരു മീറ്ററിൽ കൂടുതൽ വലിപ്പം വരുന്ന ഈ പൂക്കളുടെ ദളവിദളഭാഗത്തോട് ചേർന്ന് ഒരു പിഞ്ഞാണത്തിന്റെ ആകൃതിയിൽ ഒരു ഭാഗമുണ്ട്. ഇവ ഏകലിംഗസസ്യങ്ങളാണ്.[1][2]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Rafflesiaceae at Angiosperm Phylogeny Web
- Rafflesiaceae at Parasitic Plant Connection website (numerous photos)
- BBC news : Family found for gigantic flowers
- Media related to Rafflesiaceae at Wikimedia Commons
- Rafflesiaceae എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.