പുനത്തിൽ കുഞ്ഞബ്ദുള്ള

ഇന്ത്യന്‍ രചയിതാവ്‌
(Punathil Kunjabdulla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലയാളത്തിലെ പ്രശസ്ത സാഹിത്യകാരനും കർമ്മം കൊണ്ട് ഡോക്ടറുമായിരുന്നു പുനത്തിൽ കുഞ്ഞബ്ദുള്ള. 1940 ഏപ്രിൽ 3ന് വടകരയ്ക്കടുത്ത് മടപ്പള്ളിയിൽ സൈനയുടേയും മമ്മുവിന്റേയും മകനായി ജനിച്ചു. തലശ്ശേരി ബ്രണ്ണൻ കോളെജിൽ നിന്നു ബിരുദവും അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽനിന്ന് എം.ബി.ബി.എസും നേടിയിരുന്നു. കുറച്ചുകാലം സൗദി അറേബ്യയിലെ ദമാം എന്ന സ്ഥലത്ത് ജോലിനോക്കി. വടകരയിൽ അൽമാ ഹോസ്പിറ്റൽ നടത്തിയിരുന്നു. മൂന്നു മക്കളുണ്ട്. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്ന കുഞ്ഞബ്ദുള്ള 2017 ഒക്ടോബർ 27 വെള്ളിയാഴ്ച രാവിലെ 7:40-ന് കോഴിക്കോടുള്ള ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.[1] ഇദ്ദേഹത്തിന്റെ സ്മാരകശിലകൾ എന്ന കൃതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.

ഡോ. പുനത്തിൽ കുഞ്ഞബ്ദുള്ള
ജനനം(1940-04-03)ഏപ്രിൽ 3, 1940
മരണം27 ഒക്ടോബർ 2017(2017-10-27) (പ്രായം 77)
തൊഴിൽ‍സാഹിത്യകാരൻ
ദേശീയത ഇന്ത്യ
അവാർഡുകൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
പുനത്തിൽ കുഞ്ഞബ്ദുള്ള

രാഷ്ട്രീയത്തിൽ

തിരുത്തുക

2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ നിയോജക മണ്ഡലത്തിൽ നിന്നും ഇദ്ദേഹം ബിജെപി സ്ഥാനാർത്ഥി ആയി മത്സരിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പിൽ ജയിച്ചത് സിപിഐഎമ്മിലെ വി. കെ. സി. മമ്മദ് കോയ ആയിരുന്നു. രണ്ടാം സ്ഥാനം മുസ്ലീം ലീഗിൽ മത്സരിച്ച എം. സി. മായിൻ ഹാജിയും കരസ്ഥമാക്കി.[2] [3]

പുരസ്കാരങ്ങൾ

തിരുത്തുക
  • മലമുകളിലെ അബ്ദുള്ള
  • നവഗ്രഹങ്ങളുടെ തടവറ (സേതുവുമൊന്നിച്ച്)
  • അലിഗഢിലെ തടവുകാരൻ
  • സൂര്യൻ
  • കത്തി
  • സ്മാരകശിലകൾ
  • കലീഫ
  • മരുന്ന്
  • കുഞ്ഞബ്ദുള്ളയുടെ ക്രൂരകൃത്യങ്ങൾ
  • ദുഃഖിതർക്കൊരു പൂമരം
  • സതി
  • മിനിക്കഥകൾ
  • തെറ്റുകൾ
  • നരബലി
  • കൃഷ്ണന്റെ രാധ
  • ആകാശത്തിനു മറുപുറം
  • എന്റെ അച്ഛനമ്മമാരുടെ ഓർമ്മയ്ക്ക്
  • കാലാൾപ്പടയുടെ വരവ്
  • അജ്ഞാതൻ
  • കാമപ്പൂക്കൾ
  • പാപിയുടെ കഷായം
  • ഡോക്ടർ അകത്തുണ്ട്
  • തിരഞ്ഞെടുത്ത കഥകൾ
  • കന്യാവനങ്ങൾ
  • നടപ്പാതകൾ
  • എന്റെ സ്വത്വാന്വേഷണ പരീക്ഷണങ്ങൾ( ആത്മകഥാപരമായ രചന)
  • കുപ്പായമില്ലാത്ത കഥാപാത്രങ്ങൾ
  • മേഘക്കുടകൾ
  • വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ
  • ക്ഷേത്രവിളക്കുകൾ
  • ക്യാമറക്കണ്ണുകൾ
  • ഭജനം പാടിയുറക്കിയ വിഗ്രഹങ്ങൾ
  • പുനത്തിലിന്റെ കഥകൾ
  • ഹനുമാൻ സേവ
  • അകമ്പടിക്കാരില്ലാതെ
  • കണ്ണാടി വീടുകൾ
  • കാണികളുടെ പാവകളി
  • തിരഞ്ഞെടുത്ത നോവലൈറ്റുകൾ
  • ജൂതന്മാരുടെ ശ്മശാനം
  • പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മിനിക്കഥകൾ
  • സംഘം
  • അഗ്നിക്കിനാവുകൾ
  • മുയലുകളുടെ നിലവിളി
  • പരലോകം
  • വിഭ്രമകാണ്ഡം - കഥായനം
  • കുറേ സ്ത്രീകൾ
  • പുനത്തിലിന്റെ നോവലുകൾ
  • വാകമരങ്ങൾ


  1. "പുനത്തിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു". മാതൃഭൂമി ഓൺലൈൻ. 2017-10-27. Archived from the original on 2017-10-27. Retrieved 2017-10-27.{{cite news}}: CS1 maint: bot: original URL status unknown (link)
  2. തെരഞ്ഞെടുക്ക് കമ്മീഷൻ
  3. സ്ഥാനാർത്ഥി ലിസ്റ്റ്
  4. "കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ" (PDF). Retrieved 27 മാർച്ച് 2020.
  5. "മാതൃഭൂമി സാഹിത്യപുരസ്‌കാരം പുനത്തിൽ കുഞ്ഞബ്ദുള്ളയ്ക്ക്‌". മാതൃഭൂമി. 2013 സെപ്റ്റംബർ 14. Archived from the original on 2013-09-14. Retrieved 2013 സെപ്റ്റംബർ 14. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പുനത്തിൽ_കുഞ്ഞബ്ദുള്ള&oldid=3970336" എന്ന താളിൽനിന്ന് ശേഖരിച്ചത്