സ്മാരകശിലകൾ

പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ പുസ്തകം

പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്.[1] പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു.[2] വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആ‌റ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ കോവിലൻ ആണ്.

സ്മാരകശിലകൾ
Cover
പുറം ചട്ട
കർത്താവ്പുനത്തിൽ കുഞ്ഞബ്ദുള്ള
ചിത്രരചയിതാവ്ആർട്ടിസ്റ്റ് നമ്പൂതിരി
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി. ബുക്ക്സ്
പ്രസിദ്ധീകരിച്ച തിയതി
മാർച്ച് 1977
ഏടുകൾ238

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=സ്മാരകശിലകൾ&oldid=2367320" എന്ന താളിൽനിന്ന് ശേഖരിച്ചത്