ചെമ്പരപ്പൻ
കാനനവാസിയായ ഒരു ശലഭമാണ് ചെമ്പരപ്പൻ[1] (Fulvous Pied Flat). (ശാസ്ത്രീയനാമം: Pseudocoladenia dan).[2][3][4][5][6] അപൂർവ്വമായി ഇവയെ ഇടനാടൻ കുന്നുകളിലും കാണാം. സാധാരണയായി മഴക്കാലത്താണ് ഇവയെ ധാരാളമായി കാണുന്നത്.
ചെമ്പരപ്പൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. dan
|
Binomial name | |
Pseudocoladenia dan (Fabricius, 1787)
| |
Synonyms | |
Coladenia dan |
ശരീരപ്രകൃതി
തിരുത്തുകചെന്തവിട്ടു നിറത്തിലുള്ള ചെമ്പരപ്പൻ ശലഭത്തിന്റെ മുൻചിറകിൽ അർദ്ധസുതാര്യമായ പൊട്ടുകൾ പോലുള്ള പാടുകൾ കാണാം. ആൺ ശലഭങ്ങൾക്ക് ഈ പൊട്ടുകൾ മഞ്ഞ നിറത്തിലായിരിക്കും. ഇരുണ്ട നിറത്തിലുള്ള ഏതാനും പൊട്ടുകൾ പിൻ ചിറകുകളിലും ഉണ്ട്. മറ്റു പരപ്പൻ ശലഭങ്ങളിൽ നിന്ന് ചെമ്പരപ്പനെ തിരിച്ചറിയാൻ സഹായിക്കുന്നത് മുൻ ചിറകിന്റെ മുകളറ്റത്തെ സവിശേഷ ആകൃതിയിലുള്ള വലിയ പൊട്ടാണ്. ചിറകളവ്: 40-46 മില്ലീമീറ്റർ
ജീവിതരീതി
തിരുത്തുകവളരെ വേഗത്തിൽ പറക്കുന്ന സ്വഭാവക്കാരാണിവ. ഇലത്തലപ്പുകളിൽ ചിറകുവിടർത്തിയിരുന്ന് വെയിൽ കായുന്ന ശീലവുമുണ്ട്. നീണ്ട തുമ്പിക്കൈ പൂക്കളിൽ നിന്ന് എളുപ്പം തേൻ നുകരാൻ സഹായിക്കുന്നു. പക്ഷികാഷ്ടത്തിൽ വന്നിരുന്ന് ലവണമുണ്ണുന്ന സ്വഭാവമുണ്ട്.
ആഹാരസസ്യം
തിരുത്തുകവൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera)
പ്രത്യുൽപാദനം
തിരുത്തുകലാർവ്വയ്ക് പച്ചകലർന്ന തവിട്ടുനിറമാണ് . തലഭാഗത്തിനു കറുത്ത നിറം. ഇലക്കൂടാരത്തിലാണ് വാസം.പ്യൂപ്പയും ഇലക്കൂടിയാണ് കഴിയുന്നത്.
അവലംബം
തിരുത്തുക- ↑ കേരളത്തിലെ ചിത്രശലഭങ്ങൾ. ജാഫർ പാലോട്ട്, വി.സി.ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത് (ed.). Photo Filed Guide (1 ed.). കോഴിക്കോട്: മലബാർ നാച്ച്വറൽ ഹിസ്റ്ററി സ്വസൈറ്റി.
{{cite book}}
: Cite has empty unknown parameters:|accessyear=
,|accessmonth=
,|chapterurl=
, and|coauthors=
(help); Unknown parameter|month=
ignored (help)CS1 maint: multiple names: editors list (link) - ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 37. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Pseudocoladenia Shirôzu & Saigusa, 1962". Lepidoptera Perhoset Butterflies and Moths.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. p. 120.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 112.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 65–67.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
തിരുത്തുക