എഡ്വാർഡ് യെർബറി വാട്സൺ
എഡ്വാർഡ് യെർബറി വാട്സൺ (ഇംഗ്ലീഷ് : Edward Yerbury Watson) (മരണം: 8 November 1897) തുള്ളൻ ചിത്രശലഭങ്ങളിൽ പ്രാഗൽഭ്യമുള്ള ഒരു ഇംഗ്ലീഷ് പ്രാണിപഠനശാസ്ത്രജ്ഞനായിരുന്നു.
അദ്ദേഹം 1884-ൽ നോർത്ത് ലങ്കാഷെയർ റെജിമെന്റ് എന്ന കാലാൾപ്പടയിൽ ഒരു ഉപസേനാപതിയായിച്ചേർന്നു.[1] തുടർന്ന് ആവർഷംതന്നെ അദ്ദേഹം മദ്രാസ് സ്റ്റാഫ് കോർപ്സിൽ-ൽ (6 Feb 1884[2]) അംഗമാവുകയും ഇന്ത്യൻ സ്റ്റാഫ് കോർപ്പ്സ്-ന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷനേറ്റ് ജനറൽ ആയി ഉയർത്തപ്പെടുകയും ചെയ്തു. 1897-ൽ ടിറ ക്യാമ്പെയ്ൻ-ന്റെ ഇടയിൽ വെടിയേറ്റ് അദ്ദേഹം മരണമടഞ്ഞു.
അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലും സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ-യിലും എന്റോമോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ-യിലും അംഗമായിരുന്നു. അദ്ദേഹത്തിന്റെ ഇന്ത്യയിൽനിന്നുള്ള പ്രാണികളുടെ ശേഖരം ലണ്ടൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
കൃതികൾ
തിരുത്തുക- E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company.
- A proposed classification of the Hesperiidae, with a revision of the genera. (1893). Proceedings of the Zoological Society of London 1893: pages 3-132
- A key to the Asiatic genera of the Hesperiidae. (1895). The journal of the Bombay Natural History Society. 9(4), pages: 411-437
അവലംബം
തിരുത്തുക- Entomologist's Monthly Magazine Second series Vol. VIII [VOL. XXXIII.] 1897 :283