വൻകടലാടി
വാതം, കഫം എന്നിവയിൽനിന്നും ഉണ്ടാകുന്ന രോഗങ്ങൾ ശമിപ്പികുന്നതിനായി ഉപയോഗികുന്ന ഒരു ഔഷധസസ്യമാണ് വൻകടലാടി. (ശാസ്ത്രീയനാമം: Achyranthes aspera). വിത്തുകൾക്ക് മൂർച്ചയുള്ളതുകൊണ്ട് വസ്ത്രങ്ങളിലും മൃഗങ്ങളുടെ ശരീരത്തിലും പറ്റിപ്പിടിക്കുന്നു.[1]
Achyranthes aspera | |
---|---|
വൻകടലാടി ഇലയും മൊട്ടും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | A. aspera
|
Binomial name | |
Achyranthes aspera L.
| |
Synonyms | |
|
സവിശേഷതകൾ
തിരുത്തുകഅരമീറ്റർ മുതൽ ഒന്നരമീറ്റർ പൊക്കത്തിൽ വരെ വളരുന്ന വൻകടലാടി ഒരു ഏകവർഷ സസ്യമാണ്. കൂടുതലായി വരണ്ട ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഇത് കൂടുതലും കളയായി കാണപ്പെടുന്ന ഒരു ഔഷധമാണ്. ഇതിന്റെ വിത്തിൽ ഹൈഡ്രോ കാർബണും സാപോണിൻഎന്ന പദാർത്ഥവും കാണപ്പെടുന്നു[2]. വേരുകളിൽ ഗ്ലൈക്കൊ സൈഡിക്കിൻ ഒലിയാനിക് ആസിഡ്, വേര് കത്തിച്ച ചാമ്പലിൽ പൊട്ടാഷും അടങ്ങിയിരിക്കുന്നു. സമൂലമായും വേര് കായ് എന്നിവയും ഔഷധനിർമ്മാണത്തിന് ഉപയോഗിക്കുന്നു[2].
പേരുകൾ
തിരുത്തുകകടലാടി ശിഖരി, മാർക്കടി, ദുർഗ്രാഹ, മയൂര, അപാമാർഗ, ഇന്ദുലേഖ, കരമഞ്ജരി എന്നിങ്ങനെ പല പേരുകളിൽ സംസ്കൃതത്തിലും, ചിർചര (चिरचरा) എന്ന് ഹിന്ദിയിലും, അപാങ്ഗ് എന്ന് ബംഗാളിയിലും നായുരവി എന്ന് തമിഴിലും അൽന്തിഷ തെലുങ്കിലും അഘാട(മറാത്തി), കുത്രി (പഞ്ചാബ്), ആഘേഡാ ഗുജറാത്ത്എന്നീ ഭാഷകളിലും അറിയപ്പെടുന്നു[2].
ഔഷധയോഗ്യ ഭാഗം
തിരുത്തുകവേര്, ഫലം, സമൂലം [3]
ഔഷധമൂല്യം
തിരുത്തുകഅതിസാരത്തിന് കടലാടിയുടെ ഇല ഉണക്കിപ്പൊടിച്ച് തേൻ ചേർത്ത് കഴിച്ചാൽ നന്നായിരിക്കും[2]. ചെവിവേദന , ചെവിപഴുപ്പ് എന്നീ രോഗങ്ങൾക്ക് കടലാടി സമൂലം ഔഷധമായി ഉപയോഗിക്കുന്നു. ചുമ, ആസ്മ തുടങ്ങിയ രോഗങ്ങൾക്ക് കടലാടിയുടെ കായ തേനിൽച്ചേർത്ത് അരച്ച് ഔഷധമായി ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുക്കുന്ന നീരു് കൂടുതൽ കഴിച്ചാൽ ഗർഭഛിദ്രം ഉണ്ടാവും.പ്രസവ വേദന ഉണ്ടാവാനും കഴിക്കാം. അഗസ്ത്യരസായനം ഉണ്ടാക്കാൻ ചെറുകടലാടി ഉപയോഗിക്കുന്നു. [1]
അവലംബം
തിരുത്തുക- കേരളത്തിലെ കാട്ടുപൂക്കൾ- മാത്യു താമരക്കാട്ട്, കേരള സാഹിത്യ അക്കാദമി