പെരുന്തച്ചൻ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(Perumthachan (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1990-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പെരുന്തച്ചൻ. എം.ടി. വാസുദേവൻ നായർ രചന നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത് അജയനാണ്. പറയിപെറ്റ പന്തിരുകുലത്തിലെ ഒരംഗമായ പെരുന്തച്ചനും, മകനും തമ്മിലുള്ള അന്തർസംഘർഷങ്ങളാണ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.[1] മികച്ച നടനുള്ള കേരള സർക്കാരിന്റെ പുരസ്കാരങ്ങളടക്കം നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്.
പെരുന്തച്ചൻ | |
---|---|
സംവിധാനം | അജയൻ |
നിർമ്മാണം | ജി. ജയകുമാർ |
രചന | എം.ടി. വാസുദേവൻ നായർ |
അഭിനേതാക്കൾ | |
സംഗീതം | ജോൺസൺ (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | എം.എസ്. മണി |
സ്റ്റുഡിയോ | ഭാവചിത്ര |
വിതരണം | ഭാവചിത്ര |
റിലീസിങ് തീയതി | 1990 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 120 മിനിറ്റ് |
അഭിനേതാക്കൾ
തിരുത്തുക- തിലകൻ – രാമൻ (പെരുന്തച്ചൻ)
- പ്രശാന്ത് – കണ്ണൻ വിശ്വകർമ്മൻ
- വിനയ പ്രസാദ് – ഭാർഗ്ഗവി തമ്പുരാട്ടി
- മനോജ് കെ. ജയൻ – Neelakandhan
- മോനിഷ ഉണ്ണി – കുഞ്ഞിക്കാവു തമ്പുരാട്ടി
- നെടുമുടി വേണു – മാമ്പറ്റ ഉണ്ണി തമ്പുരാൻ
- ബാബു നമ്പൂതിരി – കേശവൻ
- എം.എസ്. തൃപ്പുണിത്തറ – എമ്പ്രാശൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | സന്തോഷ് ശിവൻ |
ചിത്രസംയോജനം | എം.എസ്. മണി |
കല | പി. കൃഷ്ണമൂർത്തി |
അസോസിയേറ്റ് ഡയറക്ടർ | ഉണ്ണി നാരായണൻ |
പശ്ചാത്തലസംഗീതം | ജോൺസൺ |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- പെരുന്തച്ചൻ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- മലയാളസംഗീതം ഡാറ്റാബേസിൽ നിന്ന് പെരുന്തച്ചൻ