പോക്സ് പാർട്ടി

(Pox party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കുട്ടികൾക്ക് മനഃപൂർവ്വം ഒരു പകർച്ചവ്യാധി വരുത്താൻ ഉദ്ദേശിച്ച് നടത്തുന്ന ഒരു പ്രവർത്തനമാണ് പോക്സ് പാർട്ടി (ഫ്ലൂ പാർട്ടി മുതലായവയും). വാക്സിനുകൾ ലഭ്യമാകുന്നതിനു മുമ്പോ, അല്ലെങ്കിൽ കുട്ടിക്കാലത്ത് തന്നെ രോഗം വന്നാൽ മുതിർന്നവർക്ക് വരുന്നതിനെക്കാൾ സങ്കീർണ്ണത കുറവേ ഉണ്ടാവൂ എന്നെല്ലാം വിശ്വസിച്ചിരുന്നതിനാലോ ആണ് അത്തരം പാർട്ടികൾ നടത്തിയിരുന്നത്.[1] [2] ഉദാഹരണത്തിന് അഞ്ചാംപനി[3], അഞ്ചു വയസ്സിനു മുകളിലുള്ള കുട്ടികളേക്കാൾ മുതിർന്നവർക്ക് ബാധിച്ചാൽ ഗുരുതരമായിരിക്കും.[1][4][5] മനഃപൂർവ്വം രോഗം വരുത്തുന്നത് പ്രതിരോധ കുത്തിവയ്പ്പിനെക്കാൾ ദോഷകരം ആയതിനാൽ പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ അത് നിരുത്സാഹപ്പെടുത്തുന്നു.[6] പോക്സ് പാര്ട്ടി പോലെ ഫ്ലൂ പാർട്ടികളും ചിലപ്പോൾ ചെയ്യാറുണ്ട്.[7] ലോകത്തിന്റെ പല ഭാഗങ്ങളിലും പകർച്ചവ്യാധികൾ പകർത്തുന്നത് നിയമവിരുദ്ധമാണ്[8] അല്ലെങ്കിൽ അവ കർശനമായി നിയന്ത്രിക്കപ്പെടുന്നു.[9] [10]

ഫലപ്രാപ്തിയും അപകടസാധ്യതയും

തിരുത്തുക

ഈ രീതിയിൽ മക്കളെ വരിസെല്ല സോസ്റ്റർ വൈറസിന് വിധേയമാക്കുന്ന രക്ഷകർത്താക്കൾ, അത് ചിക്കൻപോക്സ് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനെക്കാൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് വിശ്വസിച്ചേക്കാം.[11][12] മീസിൽസ് പോലുള്ള മറ്റ് രോഗങ്ങൾക്കും സമാനമായ ആശയങ്ങൾ പ്രയോഗിച്ചിരുന്നു. എന്നിരുന്നാലും, ചിക്കൻ പോക്സുമായി ബന്ധപ്പെട്ടേക്കാവുന്ന അപകടങ്ങളായ എൻ‌സെഫലൈറ്റിസ്, ചിക്കൻ‌പോക്സ്-അനുബന്ധ ന്യൂമോണിയ, ഇൻവേസീവ് ഗ്രൂപ്പ് എ സ്ട്രെപ്പ് എന്നിവ മൂലം ഉണ്ടാകുന്ന അപകടങ്ങളെ ഉദ്ധരിച്ച് ശിശുരോഗവിദഗ്ദ്ധർ പോക്സ് പാർട്ടികൾ നടത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. [13] ഈ രീതികളുമായി ബന്ധപ്പെട്ട ഗുരുതരമായ സങ്കീർണതകൾ (അതായത് അവ മസ്തിഷ്ക ക്ഷതം അല്ലെങ്കിൽ മരണത്തിന് കാരണമാകും) വാക്സിനുമായി ബന്ധപ്പെട്ട പ്രതികൂല സംഭവങ്ങളേക്കാൾ വളരെ കൂടുതലാണ്.[14][15] ചിക്കൻ‌പോക്സ് വാക്സിൻ ലഭ്യമാകുന്നതിന് മുമ്പ് യു‌എസിൽ 100 മുതൽ 150 വരെ കുട്ടികൾ ചിക്കൻ‌പോക്സ് ബാധിച്ച് പ്രതിവർഷം മരിച്ചിരുന്നു.[13][16] യുകെയിൽ, ചിക്കൻ‌പോക്സിന് പതിവായി പ്രതിരോധ കുത്തിവയ്പ് നൽകുന്നില്ല, അവിടെ ഒരു വർഷം 25 ഓളം പേർ ഈ രോഗം മൂലം മരിക്കുന്നു, ഇരകളിൽ 80% മുതിർന്നവരാണ്.[17] ഏതെങ്കിലും വിധത്തിലുള്ള അണുബാധയേക്കാൾ സുരക്ഷിതമാണ് എന്നതിനാൽ ചിക്കൻപോക്സ് വാക്സിൻ ആണ് ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത്.[8][18]

ചിക്കൻപോക്സ് ബാധിച്ച കുട്ടികളുണ്ടെന്ന് അവകാശപ്പെടുന്ന ആളുകളിൽ നിന്ന് ഉമിനീർ, കുട്ടി നക്കിയ ലോലിപോപ്പുകൾ അല്ലെങ്കിൽ മറ്റ് രോഗബാധയുള്ള വസ്തുക്കൾ എന്നിവ ശേഖരിക്കാൻ ചില മാതാപിതാക്കൾ ശ്രമിച്ചിട്ടുണ്ട്.[19] ഈ അപരിചിതരുമായി സമ്പർക്കം പുലർത്താൻ മാതാപിതാക്കൾ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനങ്ങൾ ഉപയോഗിക്കുന്നു. അജ്ഞാതനായ വ്യക്തി അഭ്യർത്ഥന സ്വീകരിച്ച് രോഗം വരുത്താൻ സാധ്യതയുള്ള വസ്തുക്കൾ മെയിൽ ചെയ്യുന്നു, കുട്ടി രോഗിയാകുമെന്ന പ്രതീക്ഷയിൽ മാതാപിതാക്കൾ അത് അവരുടെ കുട്ടിക്ക് നൽകുകയോ ഭക്ഷണം നൽകുകയോ ചെയ്യുന്നു.[8][19]

അത്തരം ഇനങ്ങളുടെ ഉപരിതലത്തിൽ വെരിസെല്ല വൈറസിന് വളരെക്കാലം നിലനിൽക്കാനാവില്ല എന്നതിനാൽ ഈ രീതികളിലൂടെ ചിക്കൻ‌പോക്സ് വൈറസിനെ ഫലപ്രദമായി അല്ലെങ്കിൽ വിശ്വസനീയമായി പകർത്താൻ സാധ്യതയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. എന്നാൽ, മാതാപിതാക്കൾ ഒരിക്കലും കുട്ടികളെ വരുത്താൻ ഉദ്ദേശിച്ചിട്ടില്ലാത്ത അപകടകരമായ രോഗങ്ങൾ ആയ ഹെപ്പറ്റൈറ്റിസ് ബി, ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ അണുബാധ, സ്റ്റാഫൈലോകോക്കൽ അണുബാധ എന്നിവ ഉൾപ്പെടെയുള്ള മറ്റ് രോഗങ്ങൾ പകർത്താൻ ഇതിന് കഴിഞ്ഞേക്കും.[19] യുണൈറ്റഡ് സ്റ്റേറ്റ്സിൽ, യുഎസ് പോസ്റ്റൽ സർവീസ് വഴി മനഃപൂർവ്വം പകർച്ചവ്യാധി പരത്തുന്ന വസ്തുക്കൾ അയയ്ക്കുന്നത് നിയമവിരുദ്ധമാണ്.[8][19]

ചരിത്രം

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിൽ, 1995 ൽ ചിക്കൻപോക്സ് വാക്സിൻ അവതരിപ്പിക്കുന്നതിനുമുമ്പ് ചിക്കൻപോക്സ് പാർട്ടികൾ പ്രചാരത്തിലുണ്ടായിരുന്നു.[19][20][21] ചിലപ്പോൾ കുട്ടികൾക്ക്, കുട്ടിക്കാലത്തെ മറ്റ് സാധാരണ രോഗങ്ങളായ മം‌പ്സ്, മീസിൽസ് എന്നിവ വരുത്താനും ശ്രമിക്കാറുണ്ട്.[22] വാക്സിനുകൾ ലഭ്യമാകുന്നതിനുമുമ്പ്, മാതാപിതാക്കൾ ഈ രോഗങ്ങൾ കുട്ടികൾക്ക് വരുന്നത് മിക്കവാറും അനിവാര്യമാണെന്ന് കണക്കാക്കിയിരുന്നു.[22]

ഫ്ലൂ പാർട്ടി

തിരുത്തുക

2009 ൽ കാനഡയിൽ പന്നിപ്പനി പാൻഡെമിക് സമയത്ത്, ഫ്ലൂ പാർട്ടികൾ അല്ലെങ്കിൽ ഫ്ലൂ ഫ്ലിംഗുകൾ എന്ന് വിളിക്കപ്പെടുന്നവയുടെ വർദ്ധനവ് ഡോക്ടർമാർ കണ്ടെത്തി. ഈ ഒത്തുചേരലുകൾ, പോക്സ് പാർട്ടികളെപ്പോലെ, കുട്ടികൾക്ക് "പന്നിപ്പനി" ഇൻഫ്ലുവൻസ വൈറസ് ബാധിക്കാൻ അനുവദിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതായിരുന്നു.[23] പനി ഒരു ഫ്ലൂ സബ്‌ടൈപ്പ് മൂലമാണ് എന്നതിനാൽ മിക്ക ആളുകൾക്കും ഇത് വന്നിട്ടുണ്ടാവില്ല എന്നും അതിനാൽ മാതാപിതാക്കൾക്കും രോഗം പിടിപെടാനും അതിന്റെ വ്യാപനത്തിനും സാധ്യതയുണ്ടെന്നും ആണ് ഡോ. മൈക്കൽ ഗാർഡാമിനെപ്പോലുള്ള ഗവേഷകർ അഭിപ്രായപ്പെട്ടത്. ഈ സംഭവങ്ങൾ മാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നുവെങ്കിലും വളരെ കുറച്ചുപേർ മാത്രമാണ് യഥാർഥത്തിൽ ഇത് സംഭവിച്ചുവെന്ന് സ്ഥിരീകരിച്ചത്.[24]

  1. 1.0 1.1 Blatchford, Emily (March 7, 2016). "Chicken Pox 'Parties' Are Dangerous and Unnecessary, Experts Say". Given the highly contagious nature of chicken pox, the thinking behind such events was, seeing as the child would probably contract it at some point anyway, why not catch it early and get it over with?
  2. "Pinkbook - Varicella - Epidemiology of Vaccine Preventable Diseases - CDC". www.cdc.gov. July 27, 2018.
  3. "The Return of the Measles Party". The Guardian. July 26, 2001. Retrieved 23 March 2019.
  4. "Pinkbook - Measles - Epidemiology of Vaccine Preventable Diseases - CDC". www.cdc.gov. July 27, 2018. Complications of measles are most common among children younger than 5 years of age and adults 20 years of age and older.
  5. "Vaccine Safety". Vaccine.gov. US National Vaccine Program Office. Retrieved 3 September 2018.
  6. "Transmission". Centers for Disease Control and Prevention. Retrieved 8 November 2019.
  7. McNeil Jr, Donald G. (May 6, 2009). "Debating the Wisdom of 'Swine Flu Parties'". The New York Times. Retrieved May 7, 2009. Chickenpox parties, at which children gather so they can all be infected by a child who has the pox, are often held by parents who distrust chickenpox vaccine or want their children to have the stronger immunity that surviving a full-blown infection affords and are willing to take the risk that their child will not get serious complications.
  8. 8.0 8.1 8.2 8.3 Ghianni, Tim (November 12, 2011). "Swapping Chicken Pox-infected Lollipops Illegal". Reuters. Archived from the original on 2011-11-13. Retrieved December 29, 2011. A federal prosecutor is warning parents against trading chicken pox-laced lollipops by mail in what authorities describe as misguided attempts to expose their children to the virus to build immunity later in life.
  9. "Dangerous Goods Regulations" (PDF). www.iata.org. IATA. Retrieved 29 August 2018.
  10. "Infectious Substances Shipping Training". www.who.int. WHO. Retrieved 29 August 2018.
  11. Torgovnick, K. (ജനുവരി 11, 2009). "Inside New York Chicken Pox Parties". Archived from the original on മാർച്ച് 30, 2013. Retrieved സെപ്റ്റംബർ 10, 2011.
  12. Henry, Shannon (September 20, 2005). "A Pox on My Child: Cool!". The Washington Post. pp. HE01.
  13. 13.0 13.1 "Pink Book: Varicella: Complications". US CDC. Retrieved 16 April 2019.
  14. "History of Vaccine Safety". US CDC. Retrieved 23 March 2019.
  15. "Surveillance for Adverse Events Following Immunization..." US CDC. Retrieved 23 March 2019.
  16. Rubin, Rita (നവംബർ 2011). "Chickenpox Lollipops? Some Moms May Be Sending in Mail". MSNBC. Archived from the original on ഡിസംബർ 6, 2013. ...noting that before the chickenpox vaccine became available, the disease killed 100 to 150 children every year, most of whom were previously healthy.
  17. Rawson, Helen; Crampin, Amelia; Noah, Norman (2001-11-10). "Deaths from chickenpox in England and Wales 1995-7: analysis of routine mortality data". BMJ : British Medical Journal. 323 (7321): 1091–1093. doi:10.1136/bmj.323.7321.1091. ISSN 0959-8138. PMC 59681. PMID 11701571.
  18. DeNoon, Daniel J. "'Pox Parties' Pooh-Poohed". WebMD.
  19. 19.0 19.1 19.2 19.3 19.4 Brown, E. (November 4, 2011). "'Pox Parties': Coming to a Mailbox Near You?". The Los Angeles Times. Retrieved November 8, 2011.
  20. Sanghav, Darshak (2001). A Map of the Child: A Pediatrician's Tour of the Body. Macmillan. pp. 184. ISBN 0805075119.
  21. Donohue, Paul (April 4, 2015). "Chickenpox Parties a Thing of the Past". Sun Journal. Retrieved February 11, 2015.
  22. 22.0 22.1 Nephin, Dan (October 19, 2001). "Chickenpox Parties Aim for Kids to Catch Disease, Avoid Vaccine".
  23. News staff, CTV (July 3, 2009). "Doctors Say 'Flu Parties' Not a Good Idea". CTV News. Archived from the original on 2012-02-25. Retrieved July 3, 2009.
  24. Lake, T. (June 2010). "The Golden Boy and the Invisible Army". Atlanta Magazine. Archived from the original on June 9, 2010. Retrieved June 12, 2012.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പോക്സ്_പാർട്ടി&oldid=4134398" എന്ന താളിൽനിന്ന് ശേഖരിച്ചത്