വരിസെല്ല സോസ്റ്റർ  അല്ലെങ്കിൽ വരിസെല്ലാ സോസ്റ്റർ വൈറസ് മനുഷ്യനെയും, മറ്റ് നട്ടെല്ലുള്ള ജീവികളേയും ബാധിക്കുന്ന എട്ട് ഹെർപസ് വൈറസ്സുകളിൽ ഒന്നാണ്. വരിസെല്ല മനുഷ്യരെ മാത്രമേ ബാധിക്കുകയുള്ളൂ, കൂടാതെ കുട്ടികളിലും യുവാക്കളിലും മുതിർന്നവരിലും ചിക്കൻപൊക്സ് ഉണ്ടാകുവാൻ കാരണമാവുകയും ചെയ്യുന്നു. വരിസെല്ല ശ്വാസകോശത്തിലേക്ക് എത്തുകയും, അവിടെ നിന്ന് വ്യാപിക്കുകയും ചെയ്യുന്നു. പ്രൈമറി ഇൻഫെക്ഷന് ശേഷം ക്രാനിയൽ നെർവ് ഗാങ്ക്ലിയ, ഡോർസൽ റൂട്ട് ഗാങ്ക്ലിയ, ഓട്ടോനോമിക് ഗാങ്ക്ലിയ തുടങ്ങീ നാഡികളിലേക്ക് എത്തുന്നു.

വരിസെല്ല സോസ്റ്റർ വയറസ്
Electron Micrograph of VZV.
Virus classification
Group:
Group I (dsDNA)
Order:
Family:
Subfamily:
Genus:
Species:
Human herpesvirus 3 (HHV-3)
Synonyms
  • Varicella zoster virus (VZV)

മനുഷ്യരിൽ

തിരുത്തുക

പ്രൈമറി വരിസെല്ല സോസ്റ്റർ വൈറസ് ചിക്കൻപോക്സായി രൂപാന്തരപ്പെടുന്നു. ഇത് എൻസെഫാലിറ്റിസ്, ന്യൂമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയ്ക്കും കാരണമാകുന്നു. രോഗമുക്തിയ്ക്ക് ശേഷവും വരിസെല്ല നാഡികളിൽ തന്നെ നിലനിൽക്കുന്നു. 20 ശതമാനത്തോളം പ്രശ്നങ്ങളിൽ, വരിസെല്ല പിന്നീടും ജീവിതത്തിലേക്ക് തിരിച്ചുവരാറുണ്ട്. അത് ഷിങ്ക്ലെസ്, ഹെർപ്പസ് പോലുള്ള രോഗങ്ങളുണ്ടാക്കുന്നു. വരിസെല്ലയ്ക്ക് സെൻഡ്രൽ നെർവസ്  സിസ്റ്റത്തേയും ബാധിക്കാനുള്ള കഴിവുണ്ട്.

കൂടാതെ ഇത് മറ്റ് പ്രധാന രോഗങ്ങളായ പോസ്റ്റർപെറ്റിക് ന്യൂറോൽജിയ, മൊല്ലാരെറ്റ്സ് മെനിഞ്ജിറ്റ്സ്, സോസ്റ്റർ മൾട്ടിപ്ലക്ക്സ്, സ്റ്റ്രോക്ക് എന്നിവയ്കകും കാരണമാകുന്നു. വരിസെല്ല ജെനറ്റിക് ഗാംഗ്ലിയോണുകളേയും ബാധിക്കാറുണ്ട്. മുഖത്തിന്റെ ഭാഗത്തേക്കടുക്കുന്തോറും വേദന കൂടുന്നു. ചെവിയുടെയും, കണ്ണിന്റേയും സമീപത്തേക്കെത്തുന്നത് കാഴ്ചശക്തിയും, കേൾവിശക്തിയും കുറയാൻ കാരണമാകാറുണ്ട്.

"https://ml.wikipedia.org/w/index.php?title=വരിസെല്ല_സോസ്റ്റർ&oldid=2400253" എന്ന താളിൽനിന്ന് ശേഖരിച്ചത്