ദാരിദ്ര്യം ഇന്ത്യയിൽ

(Poverty in India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദാരിദ്ര്യത്തിന്റെ അനുപാതം (2010)
ദാരിദ്ര്യത്തിന്റെ കണക്ക് ലോക ബാങ്ക്
ദൈനികവരുമാനം 1.25 ഡോളറിൽ താഴെ 32.7% (40 കോടി)
ദൈനികവരുമാനം 2 ഡോളറിൽ താഴെ 68.7% (84.1 കോടി)
ദൈനികവരുമാനം 2.5 ഡോളറിൽ താഴെ 81.1% (99.2 കോടി)
ദൈനികവരുമാനം 4 ഡോളറിൽ താഴെ 93.7% (114.8 കോടി)
ദൈനികവരുമാനം 5 ഡോളറിൽ താഴെ 96.3% (117.9 കോടി)

ദാരിദ്ര്യത്തിന്റെ കാര്യത്തിൽ ലോകരാഷ്ട്രങ്ങളുടെ ഇടയിൽ ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനമാണുള്ളത്. 2010 ൽ ലോകബാങ്ക് പുറത്തു വിട്ട കണക്കു പ്രകാരം, ഇന്ത്യയിലെ 32.7 ശതമാനം ആളുകൾ അന്താരാഷ്ട്ര ദാരിദ്ര്യ രേഖക്കു താഴെയാണ്. ഇവരുടെ ദൈനിക വരുമാനം ഏതാണ്ട് 1.25 അമേരിക്കൻ ഡോളറിനു തുല്യമായ തുകയിലും കുറവാണ്. അതേ സമയം 68.7% ആളുകൾ 2 അമേരിക്കൻ ഡോളറിൽ താഴെയുള്ള വരുമാനം കൊണ്ടാണ് ജീവിക്കുന്നത്.[1][2]. ഒരു ദിവസത്തേക്ക് നിശ്ചിത കലോറി ഭക്ഷണം വാങ്ങാനുള്ള ഒരാളുടെ സാമ്പത്തികശേഷിയെ ആണ് ദാരിദ്ര്യത്തിന്റെ അളവുകോൽ ആയി കണക്കാക്കുന്നത്. ഗ്രാമങ്ങളിൽ ഇത് 2100 കലോറി ആണ്, നഗരങ്ങളിൽ ഇതിന്റെ അളവ് 2400 കലോറി ആണ്[3].

ലോകത്തിൽ 1.75അമേരിക്കൻ ഡോളർ ദൈനിക വരുമാനം കൊണ്ടു ജീവിക്കുന്നവരുള്ള രാജ്യങ്ങൾ 2009 ലെ യു.എൻ.ഹ്യൂമൻ ഡെവലപ്പ്മെന്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി.
ലോകത്തിൽ 2 അമേരിക്കൻ ഡോളർ ദൈനിക വരുമാനം കൊണ്ടു ജീവിക്കുന്നവരുള്ള രാജ്യങ്ങൾ 2009 ലെ യു.എൻ.ഹ്യൂമൻ ഡെവലപ്പ്മെന്റ് റിപ്പോർട്ട് അടിസ്ഥാനമാക്കി

ഐക്യരാഷ്ട്രസംഘടയുടെ 2010 ലെ കണക്കു പ്രകാരം, ഇന്ത്യയിൽ ഏതാണ്ട് 37.2% ആളുകൾ ദേശീയ ദാരിദ്ര്യ രേഖക്കു താഴെയാണ് ജീവിക്കുന്നത്.[4] 26 ആഫ്രിക്കൻ രാജ്യങ്ങളിലുള്ളതിനേക്കാൾ ദരിദ്രർ ഇന്ത്യയിലെ 8 സംസ്ഥാനങ്ങളിലുണ്ട് എന്നാണ് ഓക്സ്ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇത് 41 കോടിയോളം വരും എന്നാണ് കണക്ക്.[5][6] ഇന്ത്യയിലും ചൈനയിലും ഉള്ള 32 കോടിയോളം വരുന്ന ജനങ്ങൾ അടുത്ത നാലു വർഷത്തിനുള്ളിൽ ദാരിദ്ര്യത്തിൽ നിന്നും മോചിതരാവും എന്നു കരുതപ്പെടുന്നു. 2015 ൽ ഇന്ത്യിൽ ദാരിദ്ര്യത്തിന്റെ തോത് 22 ശതമാനത്തോളം കുറയും എന്ന് ഔദ്യോഗിക കണക്കുകൾ പറയുന്നു. [7] ദാരിദ്ര്യത്തിന്റെ തോത് ഇത്ര കണ്ട് കുറയുന്നത് ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇന്ത്യയിൽ മാത്രമാണെന്നും ഈ റിപ്പോർട്ട് പറയുന്നു [7].

യൂണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, ലോകത്തിൽ പോഷകാഹാരക്കുറവുള്ള മൂന്നു കുട്ടികളിൽ ഒരാൾ ഇന്ത്യയിലുള്ളതാണ്. ഇന്ത്യയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ കണക്കെടുത്താൽ 42% പേരും നല്ല ഭക്ഷണം ലഭിക്കാത്തതിന്റെ പേരിൽ ഭാരക്കുറവ് ഉള്ളവരാണത്രെ. അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളിൽ 58% പേരും പോഷകാഹാരക്കുറവുകൊണ്ട് വളർച്ച മുരടിച്ചവരാണെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു. ഇന്ത്യയുടെ സ്ഥിതി ആഫ്രിക്കൻ രാഷ്ട്രങ്ങളേക്കാൾ മോശമാണെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ നാന്ദി-ഫൗണ്ടേഷൻ എന്ന സർക്കാരേതിര സംഘടനയുടെ അംഗമായ രോഹിണി മുഖർജി അഭിപ്രായപ്പെടുന്നത് [8]. [9]

ദാരിദ്ര്യത്തിന്റെ കണക്ക്

തിരുത്തുക

ദാരിദ്ര്യത്തിന്റെ കണക്കുകളെ സംബന്ധിച്ചിടത്തോളം ഇന്ത്യയിൽ ഒരു ഐക്യരൂപമില്ല [10] [11]. പ്ലാനിംഗ് കമ്മീഷൻ അംഗീകരിച്ച സുരേഷ് ടെണ്ടുൽക്കർ കമ്മിറ്റി റിപ്പോർട്ട് [12] പ്രകാരം, ഇന്ത്യയിൽ 37% ത്തോളം ആളുകൾ ദാരിദ്ര്യരേഖക്കു താഴെ ജീവിക്കുന്നവരാണ് [13]. 1993-94 ലെയും 2004–05 ലെയും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ക്രോഡീകരിച്ച അർജുൻ സെൻ ഗുപ്തയുടെ റിപ്പോർട്ട് പറയുന്നത് ഏതാണ്ട് 77 ശതമാനത്തോളം ആളുകളുടെ ദൈനീക വരുമാനം INR 20 ലും താഴെയാണ് എന്നാണ്(0.50 അമേരിക്കൻ ഡോളർ) [14].


650 ദശലക്ഷം ജനങ്ങൾ (ജനസംഖ്യയുടെ 53.7%) ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണ് ഓക്സ് ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ പഠനങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ, 340 ദശലക്ഷം ജനങ്ങൾ (ജനസംഖ്യയുടം 28.6%) കടുത്ത ദാരിദ്ര്യത്തിലാണെന്നും, 198 ദശലക്ഷം ജനങ്ങൾ (ജനസംഖ്യയുടെ 16.4%) ദാരിദ്ര്യത്തെ ഏതു നിമിഷംപോലും അഭിമുഖീകരിക്കത്തക്ക ജീവിതസാഹചര്യത്തിലാണ് ഉള്ളതെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു [15]. ദാരിദ്ര്യമനുഭവിക്കുന്ന ഏതാണ്ട് 421 ദശലക്ഷത്തോളം ആളുകൾ ഇന്ത്യയിലെ എട്ടു സംസ്ഥാനങ്ങളിലായാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ബീഹാർ, ഛത്തീസ്‌ഗഢ്, ഝാർഖണ്ഡ്, മദ്ധ്യപ്രദേശ്, ഒറീസ്സ, രാജസ്ഥാൻ, ഉത്തർപ്രദേശ്, വെസ്റ്റ് ബംഗാൾ എന്നിവയാണ് ഈ സംസ്ഥാനങ്ങൾ. 26 ആഫ്രിക്കൻ രാജ്യങ്ങളിലായി ജീവിക്കുന്ന 410 ദശലക്ഷത്തോളം വരുന്ന പാവങ്ങളേക്കാൾ അധികം വരുമിത് [16]. താഴെയുള്ള പട്ടികയിൽ വർദ്ധിച്ചു വരുന്ന ദാരിദ്ര്യത്തിന്റെ കണക്കനുസരിച്ച് സംസ്ഥാനങ്ങളെ കാണിച്ചിരിക്കുന്നു. [17].

എം.പി.ഐ. റാങ്ക് സംസ്ഥാനങ്ങൾ ജനസംഖ്യ (ദശലക്ഷം) 2007 എം.പി.ഐ ദാരിദ്ര്യ അനുപാതം ശരാശരി തീവ്രത ആഗോളതലത്തിലേക്കുള്ള സംഭാവന എം.പി.ഐ എണ്ണം (ദശലക്ഷം)
ഇന്ത്യ 1,164.7 0.296 55.4% 53.5% - 645.0
1 കേരളം 35.0 0.065 15.9% 40.9% 0.6% 5.6
2 ഗോവ 1.6 0.094 21.7% 43.4% 0.0% 0.4
3 പഞ്ചാബ് 27.1 0.120 26.2% 46.0% 1.0% 7.1
4 ഹിമാചൽ പ്രദേശ് 6.7 0.131 31.0% 42.3% 0.3% 2.1
5 തമിഴ്നാട് 68.0 0.141 32.4% 43.6% 2.6% 22.0
6 ഉത്തരാഖണ്ഡ് 9.6 0.189 40.3% 46.9% 0.5% 3.9
7 മഹാരാഷ്ട്ര 108.7 0.193 40.1% 48.1% 6.0% 43.6
8 ഹരിയാന 24.1 0.199 41.6% 47.9% 1.3% 10.0
9 ഗുജറാത്ത് 57.3 0.205 41.5% 49.2% 3.4% 23.8
10 ജമ്മു കാശ്മീർ 12.2 0.209 43.8% 47.7% 0.7% 5.4
11 ആന്ധ്രപ്രദേശ് 83.9 0.211 44.7% 47.1% 5.1% 37.5
12 കർണ്ണാടക 58.6 0.223 46.1% 48.3% 4.2% 27.0
13 കിഴക്കൻ സംസ്ഥാനങ്ങൾ 44.2 0.303 57.6% 52.5% 4.0% 25.5
14 വെസ്റ്റ് ബംഗാൾ 89.5 0.317 58.3% 54.3% 8.5% 52.2
15 ഒറീസ്സ 40.7 0.345 64.0% 54.0% 4.3% 26.0
16 രാജസ്ഥാൻ 65.4 0.351 64.2% 54.7% 7.0% 41.9
17 ഉത്തർ പ്രദേശ് 192.6 0.386 69.9% 55.2% 21.3% 134.7
18 ഛത്തീസ്ഗഡ് 23.9 0.387 71.9% 53.9% 2.9% 17.2
19 മദ്ധ്യപ്രദേശ് 70.0 0.389 69.5% 56.0% 8.5% 48.6
20 ഝാർഖണ്ഡ് 30.5 0.463 77.0% 60.2% 4.2% 23.5
21 ബീഹാർ 95.0 0.499 81.4% 61.3% 13.5% 77.3

ദാരിദ്ര്യത്തിന്റെ അനന്തരഫലം

തിരുത്തുക
 
ഇന്ത്യയിലെ ഒരു ഗ്രാമം

1950 മുതൽ ഭാരത സർക്കാരും,സർക്കാരേതിര സംഘടനകളും കൂടിച്ചേർന്ന് ഇന്ത്യയിൽ നിന്നും ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുവാനായി ധാരാളം നടപടികൾ എടുത്തു വരുന്നു. ഭക്ഷ്യപദാർത്ഥങ്ങൾക്ക് ധനസഹായം നൽകുക, വായ്പകൾ കൂടുതൽ ഉദാരമാക്കുക, കൂടാതെ കാർഷികവൃത്തിയിൽ പുതിയതരം സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ചെയ്തു വരുന്നുണ്ട്. ഇത്തരം നടപടികൾ ക്ഷാമം ഇല്ലാതാക്കാൻ സഹായിച്ചു. പരിപൂർണ്ണ ദാരിദ്ര്യം എന്നതിൽ നിന്നും ഇന്ത്യ ഭാഗികമായെങ്കിലും മോചിതയാവാൻ തുടങ്ങി. പോഷകാഹാരക്കുറവും, നിരക്ഷരതയും കുറഞ്ഞു വന്നു.

രാജ്യത്ത് ഒരു സമാന്തരസമ്പദ് വ്യവസ്ഥ സൃഷ്ടിച്ച കള്ളപ്പണത്തിന്റെ ഒഴുക്കും, വിദേശഫണ്ടുകൾ ചെലവാക്കുന്നതിൽ വന്ന അലംഭാവവും, ദാരിദ്ര്യത്തെ നിർമ്മാർജ്ജനം ചെയ്യുക എന്ന നടപടിയെ പിന്നോക്കം വലിച്ചു [18] [19] [20].

കഴിഞ്ഞ രണ്ടു ദശകങ്ങളായി ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയർച്ച കൈവരിച്ചിട്ടുണ്ട്. എന്നാൽ ഇതോടൊപ്പം മറ്റു സാമൂഹ്യസംവിധാനങ്ങൾകൂടി വളർന്നില്ല. ഉദാഹരണമായി, ചില സാമ്പത്തിക സമൂഹങ്ങൾ, ഭൗമശാസ്ത്രപരമായ മേഖലകൾ, ചില നഗര-ഗ്രാമ മേഖലകൾ എന്നിവയെല്ലാം പ്രതീക്ഷിച്ചത്ര വളർച്ച കൈവരിച്ചില്ല. ഗുജറാത്ത്, ഡെൽഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ വാർഷിക വളർച്ചാ നിരക്ക് വളരെ കൂടുതലായിരുന്നു. പക്ഷേ, ബീഹാർ, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നിവയുടെ സ്ഥിതിയെല്ലാം പരിതാപകരമായിരുന്നു [21] [22].

ഇന്ത്യ സാമ്പത്തികമായി പുരോഗമിക്കുന്നു എന്നു പറയുന്നുണ്ടെങ്കിലും, ജനസംഖ്യയുടെ നാലിലൊന്ന് ഇപ്പോഴും ഏതാണ്ട് 32 രൂപ താഴെ ദൈനീക വരുമാനം കൊണ്ടാണ് ജീവിക്കുന്നത് [23].

ലോകബാങ്ക് അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യ ദാരിദ്ര്യം കുറക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. എന്നിരിക്കിലും, 2015 ആകുമ്പോൾ പോലും ഏതാണ്ട് 53 ദശലക്ഷം ആളുകൾ കടുത്ത ദാരിദ്ര്യത്തിൽ തന്നെയായിരിക്കും ജീവിക്കുന്നത്. 23.6 ശതമാനത്തോളം ആളുകൾ അപ്പോഴും 1.25 അമേരിക്കൻ ഡോളർ ദൈനീക വരുമാനം കൊണ്ടാവും ജീവിക്കുന്നത്. ഈ ശതമാനം 2020 ഓട് കൂടി ഏതാണ്ട് 20.3% ആവുമെന്ന് കണക്കാക്കപ്പെടുന്നു. 2009 ലെ സാമ്പത്തികമാന്ദ്യം ഏതാണ്ട് 100 ദശലക്ഷം ആളുകളെ കൂടി അധികമായി ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. ഇത് 2004ലിലേതിനേക്കാൾ കൂടുതലാണ് [24].

2001 ലെ കാനേഷുമാരി പ്രകാരം ഇന്ത്യയിലെ 35.5ശതമാനം ആളുകൾ ബാങ്കിംഗ് സേവനങ്ങൾ ലഭിക്കുന്നവരാണ്, 35.1 ശതമാനത്തോളം ആളുകൾ സ്വന്തമായി റേഡിയോ ഉള്ളവരാണ്, 31.6% പേർക്ക് സ്വന്തമായി ടെലിവിഷൻ ഉണ്ട്, 9.1% പേർക്ക് ഫോണും, 43.7% പേർക്ക് സൈക്കിളും, 11.7% ആളുകൾക്ക് സ്കൂട്ടറും, 2.5% പേർക്ക് കാറും സ്വന്തമായിട്ടുള്ളവരാണ് [25].

വാർത്താവിതരണ വകുപ്പിന്റെ 2008 ഡിസംബറിലെ കണക്കനുസരിച്ച് ഇന്ത്യയിലെ ടെലിഫോൺ സാന്ദ്രത 33.23% ആണ്. ഇത് വർഷത്തിൽ 40% കണ്ട് വർദ്ധിക്കുകയും ചെയ്യുന്നു[26]

കാരണങ്ങൾ

തിരുത്തുക

കാലപ്പഴക്കം ചെന്ന സർക്കാർ നിയമങ്ങളും, ലൈസൻസ് രാജ് എന്നു വിളിക്കപ്പെടുന്ന ചുവപ്പു നാട സമ്പ്രദായവും എല്ലാമാണ് ഇന്ത്യയിൽ ദാരിദ്ര്യം ഇത്ര കണ്ട് വർദ്ധിക്കാൻ കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു [27] [അവലംബം ആവശ്യമാണ്]. സ്വാതന്ത്ര്യത്തിനുശേഷം ദാരിദ്ര്യത്തിന്റെ അളവ് ചൈന, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ഇന്ത്യ എന്നിവിടങ്ങളിൽ തുല്യമായിരുന്നു. സ്വാതന്ത്രാനന്തരം ഇന്ത്യ ഒരുതരം അടഞ്ഞ എന്നാൽ, സാമൂഹ്യമായ സമ്പദ് വ്യവസ്ഥയാണ് പുരോഗതിക്കായി സ്വീകരിച്ചത്. ഇത് കുറേയെറെ ഗുണം ചെയ്തു. 1991 ലെ സാമ്പത്തിക നയങ്ങൾ പ്രകാരം ഇന്ത്യ അതിന്റെ വിപണി ലോകത്തിനു മുന്നിൽ തുറന്നിട്ടു. ഇത് ദാരിദ്ര്യം കുറക്കാൻ വളരേയെറെ സഹായിച്ചു. ഉയർന്ന വരുന്ന ജനസംഖ്യാനിരക്കാണ് യഥാർത്ഥത്തിൽ ദാരിദ്ര്യം ഇത്ര കണ്ട് വർദ്ധിക്കാൻ കാരണമെന്ന് വിദഗ്ദ്ധർ പറയുന്നു. സേവനമേഖലയും, വ്യവസായ മേഖലയും വൻകുതിപ്പു നടത്തുമ്പോഴും, കാർഷിക മേഖലയുടെ വളർച്ച താഴോട്ടാണ്. 60ശതമാനത്തോളം ആളുകൾ കാർഷികമേഖലയെ ആശ്രയിക്കുമ്പോൾ, ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയിലേക്കു കാർഷികമേഖലയുടെ സംഭാവന വെറും പതിനെട്ടു ശതമാനം മാത്രമാണ് [28].

വർണ്ണവ്യവസ്ഥ

തിരുത്തുക

എസ്.എം.മൈക്കിളിന്റെ അഭിപ്രായത്തിൽ ദളിത സമൂഹമാണ് ദാരിദ്ര്യത്തിന്റേയും, തൊഴിലില്ലായ്മയുടേയും കാര്യത്തിൽ ഏറെ മുമ്പിൽ നിൽക്കുന്നത് [29]. ഗ്രാമീണ മേഖലയിൽ ജാതി സമ്പ്രദായം വളരെ തീവ്രമാണെന്നും, അത് ദളിതരെ സമൂഹത്തിൽ നിന്നും പുറംതള്ളുന്നു എന്നും ഈ മേഖലയിൽ പഠനം നടത്തിയ വില്ല്യം ഹാവിലാൻഡ് അഭിപ്രായപ്പെടുന്നു [30]. എന്നാൽ ഇതേ സമയം തന്നെ ദളിതർ വിദ്യാഭ്യാസപരമായും, സാമൂഹ്യപരമായും വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുകയാണത്രെ. സർക്കാരിന്റെ പുതിയ നയങ്ങളും, സംവരണവ്യവസ്ഥയും അവരെ ഇതിനു സഹായിക്കുന്നുണ്ട് [31] [32].

ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ

തിരുത്തുക
 
ബീഹാറിലെ ഒരു ഗ്രാമത്തിൽ ചാണകം ഉണക്കുന്ന ഒരു ഗ്രാമീണ യുവതി.

1947 ൽ ഇന്ത്യയിലെ ശരാശരി വാർഷിക വരുമാനം 619 അമേരിക്കൻ ഡോളറായിരുന്നു, ഇതേ സമയം ദക്ഷിണ കൊറിയയുടെ ശരാശരി വരുമാനം 770 അമേരിക്കൻഡോളറും ആയിരുന്നു. 1999 ൽ ഇത് യഥാക്രമം 1,818 അമേരിക്കൻ ഡോളറും, 13,317 അമേരിക്കൻ ഡോളറുമായി മാറി. 1947 ൽ ഇരു രാജ്യങ്ങളുടേയും ശരാശരി വരുമാനത്തിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ദക്ഷിണ കൊറിയ വ്യാവസായികമായി ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. ഇതേ സമയം ഇന്ത്യ ലോകത്തിലെ ദാരിദ്ര്യസമ്പന്നമായ രാജ്യങ്ങളിൽ ഒന്നായി മാറുകയും ചെയ്തു [33].

ഇന്ത്യയിലെ നിയമനൂലാമാലകളും, ചുവപ്പു നാട എന്ന ഉദ്യോഗസ്ഥ ഇടപെടലുകളും വ്യാവസായികമായി പുരോഗതി കൈവരിക്കുന്നതിൽ നിന്നും ഇന്ത്യയെ തടഞ്ഞു, പ്രധാനമായും 1947 മുതൽ 1990 വരെയുള്ള കാലഘട്ടങ്ങളിൽ [34] [35].

ഒരു വ്യവസായസംരംഭം തുടങ്ങുന്നതിനു മുമ്പായി ഏതാണ്ട് 80 ഓളം ലൈസൻസുകൾ ലഭിക്കേണ്ടിയിരുന്നു.സർക്കാരാണ് തീരുമാനിക്കുന്നത് എന്തുണ്ടാക്കണം, ഏത്ര നിക്ഷേപിക്കണം, എന്തായിരിക്കണം വില എന്നൊക്കെ.

— ബി.ബി.സി.[36]

1950 കളിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഒരു കുതിപ്പിന്റെ ലക്ഷണം കാണിച്ചിരുന്നു. വ്യാപാരവും, നിക്ഷേപവും എല്ലാം തന്നെ നല്ല രീതിയിൽ നടക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത് 1980ൽ അവസാനിക്കുകയുണ്ടായി [37].

ഉദാരവൽക്കരണ നയങ്ങളും അവയുടെ അനന്തരഫലങ്ങളും

തിരുത്തുക

1990 കളിൽ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളും ഗ്രാമീണമേഖലയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നതിനു കാരണമായി. സാമ്പത്തിക സംതുലനാവസ്ഥ നഷ്ടപ്പെടുകയും, അതേസമയം തന്നെ ദാരിദ്ര്യത്തിന്റെ തോത് ഉയരുകയും ചെയ്തു. ഈ വിഷയത്തെക്കുറിച്ചു പഠിച്ച് പ്രമുഖ ദിനപത്രമായ ദ ഹിന്ദുവിന്റെ ലേഖകൻ പി.സായിനാഥിന്റെ കണ്ടെത്തലിൽ ഗ്രാമീണ സമ്പദ് വ്യവസ്ഥ ആകെ താറുമാറായി. സർക്കാരിന്റെ നവസാമ്പത്തിക പരിഷ്കാരങ്ങൾ ഈ തകർച്ചക്ക് ആക്കം കൂട്ടി [38]. പുതിയ സാമ്പത്തിക നയങ്ങൾക്കു പകരം കൊടുക്കേണ്ടി വന്നത് കർഷകർക്ക് സ്വന്തം ജീവനായിരുന്നു. ഗ്രാമീണ മേഖലയിൽ കർഷക ആത്മഹത്യകൾ കൂടി വന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 1997 മുതൽ 2007 വരേയുള്ള കാലഘട്ടങ്ങളിൽ ഏതാണ്ട് 2,00,000 കർഷകൾ കടക്കെണി മൂലം ആത്മഹത്യ ചെയ്തതായി പറയുന്നു. മഹാരാഷ്ട്ര, കർണ്ണാടക, ആന്ധ്രപ്രദേശ് , മദ്ധ്യപ്രദേശ് , ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ് കർഷക ആത്മഹത്യകൾ ഏറ്റവും കൂടുതൽ ഉണ്ടായത്[39] [40]. ഈ കണക്കുകളേക്കാൾ വലുതായിരിക്കാം യാഥാർത്ഥ്യമെന്ന് വിമർശകർ ഉറപ്പിച്ചു പറയുന്നു. ഇന്ത്യയിലെ സാമ്പത്തിക വിദഗ്ദ്ധനായ ഉത്സവ് പടനായിക്ക് അഭിപ്രായപ്പെടുന്നത് ശരാശരി കുടുംബം നേരത്തെ ലഭ്യമായതിനേക്കാൾ കുറഞ്ഞ അളവ് ഭക്ഷണം കൊണ്ടാണ് അവരുടെ ജീവിതം തള്ളിനീക്കുന്നത് എന്നാണ് [39].


കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുവാനായി, ഭക്ഷ്യവിളകളുടെ ഉൽപാദനത്തിൽ നിന്നും വ്യതിചലിച്ച് പകരം നാണ്യവിളകളിലേക്ക് മാറുവാൻ കർഷകരെ സർക്കാർ പ്രേരിപ്പിച്ചു. ഇത് ഒരു പരിധിവരെ സഹായകരമാവുമായിരുന്നെങ്കിലും വിളകളുടെ വില നിശ്ചയിക്കുന്നത് വിപണിയിലെ വൻശക്തികളായിരുന്നു. ചുരുക്കത്തിൽ ഇടനിലക്കാർ ലാഭം കൊയ്യാൻ തുടങ്ങി [41]. പുതിയ പരിഷ്കാരം കർഷക ആത്മഹത്യ വർദ്ധിപ്പിക്കാനേ ഉതകിയുള്ളു എന്നും ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. കാരണമായി അദ്ദേഹം പറയുന്നത് ഭക്ഷ്യവിളകൾ ഉൽപാദിപ്പിച്ചിരുന്നപ്പോൾ അവർക്ക് ജീവൻ പിടിച്ചുനിറുത്താനുള്ള ഭക്ഷണം എങ്കിലും ശേഷിക്കുമായിരുന്നു എന്നാണ്. ഇന്ത്യയുടെ ഓഹരി വിപണിയിൽ ഒരു മുന്നേറ്റം ഇക്കാലത്ത് ഉണ്ടായെങ്കിലും ആ സമ്പത്ത് കേന്ദ്രീകരിച്ചത് സമൂഹത്തിലെ ഒരു ചെറിയ ശതമാനം ആളുകളുടെ പക്കലായിരുന്നു. ഏതാണ്ട് 4-7% ആളുകൾക്ക് മാത്രമേ എന്തെങ്കിലും തരത്തിലുള്ള ഓഹരികൾ കൈവശം ഉണ്ടായിരുന്നുള്ളു. ഇന്ത്യയിൽ ലക്ഷാധിപതികളുടെ എണ്ണം നാൾക്കു നാൾ വർദ്ധിക്കുമ്പോഴും ദേശീയമായി അത് ഒരു പ്രതിസന്ധിയെ നേരിടുകയായിരുന്നു.


2006 ലെ കണക്കനുസരിച്ച ദേശീയ ഉൽപാദനത്തിന്റെ 0.2% മാത്രമാണ് കാർഷികമേഖലക്കായി സർക്കാർ നീക്കിവെച്ചിരുന്നുള്ളു, വിദ്യാഭ്യാസ മേഖലക്കായി നീക്കിവെച്ചത് 3% വും ആയിരുന്നു [42]. ഉച്ചഭക്ഷണ പദ്ധതിയെപ്പോലുള്ള ചില നടപടികൾ കടുത്ത ദാരിദ്ര്യം പിടിച്ചു നിറുത്താൻ കൂറേയെറെ സർക്കാരിനെ സഹായിച്ചു.

ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുള്ള ശ്രമങ്ങൾ

തിരുത്തുക

1950 കളുടെ തുടക്കത്തിൽ തന്നെ ദാരിദ്ര്യം തടയുന്നതിനായി സർക്കാർ നിരവധി പദ്ധതികൾ നടപ്പിൽ വരുത്തുകയുണ്ടായി. ഭക്ഷണം നിയന്ത്രണവിലയിൽ വിതരണം ചെയ്യുക എന്നതായിരുന്നു ഇതിൽ പ്രധാനം. കാരണം ദരിദ്രർ തങ്ങളുടെ വരുമാനത്തിന്റെ 80ശതമാനവും ചിലവഴിക്കുന്നത് ഭക്ഷണത്തിനുവേണ്ടിയാണ്. ഇത്തരം പദ്ധതികൾ നടപ്പിലായി എങ്കിലും ഉയർന്നു വരുന്ന ജനസംഖ്യാനിരക്ക് ഇത്തരം പദ്ധതികളെയെല്ലാം പരാജയപ്പെടുത്തി [43]

കാഴ്ചപ്പാട്

തിരുത്തുക

ദാരിദ്ര്യ നിർമ്മാർജ്ജനം എന്നത് ഒരു ചുരുങ്ങിയ കാലത്തിനുള്ളിൽ കൈവരിക്കാവുന്ന ഒരു ലക്ഷ്യമല്ല. ഒന്നിലേറെ വസ്തുതകൾ കൂടി കണക്കിലെടുത്തുകൊണ്ടേ ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ആ ദീർഘദൂര ലക്ഷ്യത്തിലേക്ക് നമുക്ക് എത്താനാവു. വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക, സർക്കാർ തലത്തിൽ ജോലിക്ക് സംവരണം പൂർണ്ണമായി നടപ്പിൽ വരുത്തുക, സ്ത്രീ ശാക്തീകരണം ഒരു മുഖ്യ അജണ്ടയാക്കുക എന്നതിലൂടെയൊക്കെ മാത്രമേ പൂർണ്ണമായി ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യം പൂർത്തിയാക്കാനാവു. ദാരിദ്ര്യ നിർമ്മാർജ്ജനത്തിനായി സർക്കാർ എടുത്ത എല്ലാ നടപടികളും പരാജയപ്പെട്ടു എന്നു പറയാൻ കഴിയില്ല. ജനസംഖ്യാ വർദ്ധനവ് പോലെ തടയാൻ കഴിയാത്ത ചില തടസ്സങ്ങൾകൊണ്ട് അത്തരം പരിപാടികൾ പൂർണ്ണമായി ലക്ഷ്യം ഭേദിച്ചിരുന്നില്ല.

ദാരിദ്ര്യത്തിനെക്കുറിച്ചുള്ള ഇന്ത്യൻ സർക്കാരിന്റെ നിർവചനം അന്താരാഷ്ട്ര ഏജൻസികളും ചോദ്യം ചെയ്തിട്ടുണ്ട്. നിശ്ചിത കലോറി ഭക്ഷണം ദുർലഭ്യത ഉയരുകയും,അതോടൊപ്പം തന്നെ ദാരിദ്ര്യ രേഖക്കു താഴെയുള്ള ജനങ്ങളുടെ എണ്ണം കുറയുകയും ചെയ്തിട്ടുണ്ട്. ഇവ തമ്മിലുള്ള അനുപാതം ആണ് ദാരിദ്ര്യത്തിന്റെ അളവുകോലായി സർക്കാർ കണക്കാക്കുന്നത്. ഇവ തന്നെ പരസ്പര വൈരുദ്ധ്യമുള്ള കാര്യങ്ങളായി ലോക ബാങ്ക് അവരുടെ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു[44]. 119 രാജ്യങ്ങളുടെ ഗ്ലോബൽ ഹംഗർ ഇൻഡക്സിൽ ഇന്ത്യയുടെ സ്ഥാനം 94 ആണ് [44].

നാഷണൽ കമ്മീഷൻ ഫോർ എന്റർപ്രൈസസ് ഇൻ ദ അൺഓർഗനൈസ്ഡ് സെക്ടർ എന്ന സംഘടയുടെ കണക്കു പ്രകാരം, ഇന്ത്യയിൽ മൊത്തം ജനസംഖ്യയുടെ 77% ആളുകൾ അല്ലെങ്കിൽ 836 ദശലക്ഷം ജനങ്ങളുടെ ദൈനീക വരുമാനം ഏതാണ്ട് 20 ഇന്ത്യൻ രൂപയാണ്. യാതൊരു സാമൂഹ്യ സുരക്ഷയോ, തൊഴിലുറപ്പോ ഇല്ലാതെ തീരെ തീരെ ദാരിദ്ര്യത്തിലാണ് ഇത്രയും ജനങ്ങൾ ജീവിക്കുന്നത് [45] [46]

ഇന്ത്യയിലെ 42.5 ശതമാനത്തോളം കുട്ടികൾ പോഷകാഹാരക്കുറവു കൊണ്ടുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണ് [47] [48] [49]. ലോകത്തിലെ ഭാരക്കുറവ് അനുഭവപ്പെടുന്ന കുട്ടികളിൽ 49 ശതമാനവും, വളർച്ച മുരടിച്ച കുട്ടികളിൽ 34 ശതമാനവും ഇന്ത്യയിലാണെന്ന് ലോക ബാങ്ക് പുറത്തിറക്കിയ ഒരു പഠനറിപ്പോർട്ടിൽ പരാമർശിക്കുന്നു. ദാരിദ്ര്യത്തിന്റെ തോത് ഉയർന്നതു തന്നെയാണ് ഈ പോഷകാഹാരക്കുറവിനും, ഭാരക്കുറവിനും കാരണമെന്നും റിപ്പോർട്ട് തുടർന്നു പറയുന്നു [50]. എന്നാൽ യൂനിസെഫിന്റെ ഒരു റിപ്പോർട്ട് പ്രകാരം ദാരിദ്ര്യം മാത്രമല്ല ഇതിനു കാരണം എന്നാണ്, അടിസ്ഥാനസൗകര്യങ്ങളില്ലായ്മ, ആരോഗ്യസൗകര്യങ്ങളുടെ ലഭ്യതക്കുറവ് എന്നിവയും മേൽ പറഞ്ഞ വിഷയങ്ങൾക്ക് കാരണമായിട്ടുണ്ട് [51].

ചിത്രശാല

തിരുത്തുക
  1. "[[ഇന്ത്യ]] - ന്യൂ ഗ്ലോബൽ പോവർട്ടി എസ്റ്റിമേറ്റ്". ലോക ബാങ്ക്. {{cite web}}: URL–wikilink conflict (help)
  2. ഇന്ത്യയിൽ 320 ദശലക്ഷം ദരിദ്രർ റൂറൽ പോവർട്ടി പോർട്ടൽ
  3. ദാരിദ്ര്യത്തിന്റെ അളവുകോൽ ആസാദ് ഇന്ത്യ
  4. ജെയ് മണ്ഡൽ. പോവർട്ടി റിഡക്ഷൻ Archived 2012-05-04 at the Wayback Machine. യുണൈറ്റഡ് നേഷൻസ് ഡെവലപ്പ്മെന്റ് പ്രോഗ്രാം
  5. "8 ഇന്ത്യൻ സ്റ്റേറ്റ്സ് ഹാവ് മോർ പുവർ ദാൻ 26 പുവറസ്റ്റ് ആഫ്രിക്കൻ നേഷൻസ്". ദ ടൈംസ് ഓഫ് ഇന്ത്യ. 2010-07-12. Archived from the original on 2020-01-04. Retrieved 2012-12-10.
  6. "'മോർ പുവർ' ഇൻ ഇന്ത്യ ദാൻ ആഫ്രിക്ക". ബിബിസി ന്യൂസ്. 2010-07-13.
  7. 7.0 7.1 "ഇന്ത്യാസ് പോവർട്ടി വിൽ ഫോൾ ഫ്രം 51% ടു 22% - 2015: യു.എൻ.റിപ്പോർട്ട് - ടൈംസ് ഓഫ് ഇന്ത്യ". ടൈംസ് ഓഫ് ഇന്ത്യ.കോം. 2011-07-08. Retrieved 2011-10-16.
  8. "എ.എഫ്.പി: ഇന്ത്യാസ് മാൽന്യൂട്രീഷൻ 'എ നാഷണൽ ഷെയിം', സേയ്സ് പി.എം". ഗൂഗിൾ. 2012-01-10. Archived from the original on 2012-01-13. Retrieved 2012-08-13.
  9. നാന്ദി ഫൗണ്ടേഷൻ നാന്ദി ഫൗണ്ടേഷൻ ഔദ്യോഗിക വെബ് വിലാസം
  10. "ഇന്ത്യ പോവർട്ടി എസ്റ്റിമേറ്റ്സ് ,ഫുഡ് എൻടൈറ്റിൽമെന്റ്സ്". സൗത്ത് ഏഷ്യ സിറ്റിസൺ വെബ്. 2010-02-25. Archived from the original on 2011-09-27. Retrieved 2011-10-16.
  11. സുരാജ്ഞിത റേ. "റീ തിങ്കിംഗ് പോവർട്ടി: ദ ഡിസ്പ്യൂട്ടഡ് ഡിവൈഡിംഗ് ലൈൻ". മെയിൻസ്ട്രീം വീക്ക്ലി. Retrieved 2011-10-16.
  12. സുരേഷ് ടെണ്ടുൽക്കർ റിപ്പോർട്ട് പ്ലാനിംഗ് കമ്മീഷൻ ഓഫ് ഇന്ത്യ
  13. "ഇറ്റസ് ഒഫീഷ്യൽ 37 % ലീവ് ബിലോ പോവർട്ടി ലൈൻ". ഐബിഎൻലൈവ്.കോം. Archived from the original on 2011-09-03. Retrieved 2011-10-16.
  14. "റിപ്പോർട്ട് ഓൺ കണ്ടീഷൻ ഓഫ് വർക്ക് ആന്റ് പ്രൊമോഷൻ ഓഫ് ലിവ്ലിഹുഡ് ഇൻ ദ അൺഓർഗനൈസ്ഡ് സെക്ടർ" (PDF). Archived from the original (PDF) on 2016-03-30. Retrieved 2012-12-11.
  15. "കൺട്രി ബ്രീഫിംഗ്: ഇന്ത്യ, മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡെക്സ് (എം.പി.ഐ) അറ്റ് എ ഗ്ലാൻസ്" (PDF). ഓക്സ് ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇനിഷ്യേറ്റീവ്. Archived from the original (PDF) on 2023-09-04. Retrieved 2012-12-11.
  16. "8 ആഫ്രിക്കയിലേക്കാൾ കൂടുതൽ ദരിദ്രർ ഇന്ത്യയിൽ". ടൈംസ് ഓഫ് ഇന്ത്യ. ജൂലൈ 12, 2010.
  17. "കൺട്രി ബ്രീഫിംഗ്: ഇന്ത്യ" (PDF). ഓക്സ് ഫോർഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്പ്മെന്റ് ഇനിഷ്യേറ്റീവ്. 2010. Archived from the original (PDF) on 2011-05-10. Retrieved 2011-06-14.
  18. "ഇന്ത്യ സിറ്റിംഗ് ഓവർ വൺ ക്രോർ ഓഫ് അൺയൂസ്ഡ് എക്സ്റ്റേണൽ എയ്ഡ്: സി.എ.ജി". ദ ഹിന്ദു. ചെന്നൈ, ഇന്ത്യ. മാർച്ച് 18, 2011.
  19. "ദ ഹിന്ദു ബിസിനസ്സ് ലൈൻ : ബ്ലാക്ക്, ബോൾഡ് ആന്റ് ബൗണ്ടിഫുൾ". ദ ഹിന്ദു ബിസിനസ്സ് ലൈൻ. 2010-08-13. Retrieved 2011-10-16.
  20. "ഇന്ത്യൻസ് ഹാവ് 500ക്രോർ ബ്ലാക്ക് മണി, ബാബാരാംദേവ്- ഇന്ത്യ - ഡി.എൻ.എ". ഡിഎൻഎഇന്ത്യ.കോം. 2011-02-28. Retrieved 2011-10-16.
  21. "ഇൻക്ലൂസീവ് ഗ്രോത്ത് ആന്റ് സർവീസ് ഡെലിവറി: ബിൽഡിംഗ് ഓൺ ഇന്ത്യാസ് സക്സസ്സ്" (പി.ഡി.എഫ്). ലോക ബാങ്ക്. 2006. Retrieved 2007-04-28.
  22. "ലൂയിസ് ഫ്ലോറെസ്. "ഹൗ ലാക്ക് ഓർ പുവർ ഇൻഫ്രാസ്ട്രക്ചർ ഷേപ്സ് ഇനീക്വാലിറ്റി ആന്റ് പോവർട്ടി ഇൻ സൂപ്പർനേഷൻസ്. എ ലെസ്സൺ ഫ്രം ഇന്ത്യ" സെപ്തംബർ. 2010". 54പെസോസ്.ഓർഗ്. Archived from the original on 2011-10-03. Retrieved 2011-10-16.
  23. "ഇന്ത്യാസ് ഒഫീഷ്യൽ പോവർട്ടി ലൈൻ". ഗാർഡിയൻ ഇംഗ്ലണ്ട്.
  24. ബാപ്പ മജുംദാർ, അഭിജിത് നിയോഗി (ഏപ്രിൽ 18, 2010). ജൈൽസ് (ed.). "100 മില്ല്യൻ മോർ ഇന്ത്യൻസ് നൗ ലീവിംഗ് ഇൻ പോവർട്ടി". റോയിട്ടേഴ്സ് ഇന്ത്യ. Archived from the original on 2010-04-29. Retrieved 2012-12-12.
  25. "ഹൗസ്ഹോൾഡ്സ് അവൈലിംഗ് ബാങ്കിംഗ് സർവീസ്" (PDF). ടൗൺ ആന്റ് കൺട്രി പ്ലാനിംഗ് ഓർഗനൈസേഷൻ, മിനിസ്ട്രി ഓഫ് അർബൻ അഫയേഴ്സ്. 2001. Retrieved 2009-07-31.[പ്രവർത്തിക്കാത്ത കണ്ണി]
  26. "ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോം,മെമോ ഫെബ്രുവരി 2009" (PDF). ഡിപ്പാർട്ട്മെന്റ് ഓഫ് ടെലികോം ഇന്ത്യ. 2009.
  27. ചുവപ്പു നാടയും ലൈസൻസ് രാജും[പ്രവർത്തിക്കാത്ത കണ്ണി] ഫ്യൂച്ച്വർഇന്ത്യ
  28. ഇന്ത്യ Archived 2008-06-11 at the Wayback Machine. സി.ഐ.എ.വേൾഡ് ഫാക്ട് ബുക്ക്. ഓഗസ്റ്റ് 7, 2008. ശേഖരിച്ചത് ആഗസ്റ്റ് 20, 2008.
  29. എസ്.ഐം.മൈക്കിൾ, അൺടച്ചബിൾസ് ലിൻ റിന്നർ പബ്ലിഷേഴ്സ് , 1999, ISBN: 978-1-55587-697-5
  30. വില്ല്യം ഹാവിലാൻഡ്, ആന്ത്രപ്പോളജി: ദ ഹ്യൂമൻ ചലഞ്ച്, പത്താം പതിപ്പ്, തോമസ് വേഡ്സ്വർത്ത്, 2005, ISBN 0-534-62361-1, p. 575.
  31. മെൻഡേൽസൺ, ഒളിവർ & വിക്സിയാനി, മരിയ, "ദ അൺടച്ചബിൾസ്, സബോർഡിനേഷൻ, പോവർട്ടി ആന്റ് ദ സ്റ്റേറ്റ് ഇൻ മോഡേൺ ഇന്ത്യ", കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി പ്രസ്സ്, 1998
  32. കെവിൻ റില്ലി, സ്റ്റീഫൻ കോഫ്മാൻ, ഏൻജെല ബോദിനോ , റേസിസം: എ ഗ്ലോബൽ റീഡർ പുറം21, M.E., 2003 ISBN 0-7656-1060-4.
  33. മേഘ്നാഥ് ദേശായി (2003). "ഇന്ത്യ & ചൈന: ആൻ എസ്സേ ഇൻ കംപാരിറ്റീവ് പൊളിറ്റിക്കൽ ഇക്കോണമി" (PDF). ഐ.എം.എഫ്.
  34. സ്ട്രീറ്റ് ഹോക്കിംഗ് പ്രോമിസ് ജോബ്സ് ഇൻ ഫ്യൂച്ച്വർ Archived 2008-03-29 at the Wayback Machine., ദ ടൈംസ് ഓഫ് ഇന്ത്യ] 2001-11-25
  35. ദ ഇന്ത്യ റിപ്പോർട്ട് Archived 2009-01-14 at the Wayback Machine.. ആസ്റ്റയർ റിസർച്ച്
  36. ഇന്ത്യ ദ ഇക്കോണമി. പ്രസിദ്ധീകരിച്ചത് 1998 by ബി.ബി.സി.
  37. "വാട്ട് വെന്റ് റോംഗ്: ഡിറെയലിംഗ് ആഫ്റ്റർ 1950s".
  38. "ദ ഹിന്ദു.കോം/2009/04/03/സ്റ്റോറീസ്". ചെന്നൈ, ഇന്ത്യ: ഹിന്ദു.കോം. 2009-04-03. Archived from the original on 2009-06-26. Retrieved 2011-10-16.
  39. 39.0 39.1 "കൗണ്ടർപഞ്ച്". കൗണ്ടർപഞ്ച്.ഓർഗ്. 2009-02-12. Archived from the original on 2010-01-30. Retrieved 2011-10-16.
  40. കർഷക ആത്മഹത്യകൾ - വിശദവിവരങ്ങൾ Archived 2012-10-30 at the Wayback Machine. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ - ഇന്ത്യ
  41. "ദ ഹിന്ദു.കോം/2007/08/09/സ്റ്റോറീസ്". ചെന്നൈ, ഇന്ത്യ: ഹിന്ദു.കോം. 2007-08-09. Archived from the original on 2010-08-24. Retrieved 2011-10-16.
  42. "റുപീഇന്ത്യ/39/ഷേപിംഗ്". റുപീഇന്ത്യ.ഓർഗ്. Archived from the original on 2010-11-23. Retrieved 2011-10-16.
  43. ഇന്ത്യയിലെ ദാരിദ്ര്യത്തിന്റെ തോത് ലോക ബാങ്ക്
  44. 44.0 44.1 സിൻഹ, കൗന്തേയ (ഫെബ്രുവരി 27, 2009). "ഇന്ത്യ ടോപ്സ് വേൾഡ് ഹംഗർ ചാർട്ട്". ദ ടൈംസ് ഓഫ് ഇന്ത്യ.
  45. [1]ഇന്ത്യയിലെ 77% ആളുകൾ ജീവിക്കുന്നത് തീരെ ദാരിദ്ര്യത്തിൽ, റോയിട്ടേഴ്സ്, ഓഗസ്റ്റ് 10, 2007. Accessed: ഓഗസ്റ്റ് 15, 2007
  46. [2] Archived 2007-08-22 at the Wayback Machine., "അസംഘടിത മേഖലയിലെ തൊഴിൽ ജീവിത സാഹചര്യങ്ങൾ" നാഷണൽ കമ്മീഷൻ ഫോർ എന്റർപ്രൈസസ് ഇൻ ദ അൺഓർഗനൈസ്ഡ് സെക്ടർ , ഭാരത സർക്കാർ, ഓഗസ്റ്റ്, 2007. Accessed: ഓഗസ്റ്റ് 25, 2007.
  47. സെൻഗുപ്ത, സോമിനി (മാർച്ച് 13, 2009). "അസ് ഇന്ത്യൻ ഗ്രോത്ത് സോർ, ചൈൽഡ് ഹംഗർ പെർസിസ്റ്റ്". ദ ന്യൂയോർക്ക് ടൈംസ്. Retrieved മേയ് 22, 2010.
  48. ഇന്ത്യയിലെ കുട്ടികളിൽ പോഷകാഹാരക്കുറവ് ബി.ബി.സി വാർത്ത
  49. ഇന്ത്യയിലെ പോഷകാഹാരക്കുറവിന്റെ കാരണങ്ങൾ Archived 2018-06-13 at the Wayback Machine. ലോക ബാങ്ക്
  50. "'ഇന്ത്യാ ഹാസ് ഹൈയസ്റ്റ് നമ്പർ ഓഫ് അണ്ടർവെയിറ്റ് ചിൽഡ്രൺ". ദ ഇന്ത്യൻ എക്സ്പ്രസ്സ്. 2009-04-14. Retrieved 2009-04-28.
  51. പോഷകാഹാരക്കുറവ് ഇന്ത്യയിലെ കുട്ടികളിൽ Archived 2012-10-10 at the Wayback Machine. ഖണ്ഡിക മൂന്ന് നോക്കുക - യൂനിസെഫ് വെബ് സൈറ്റ്

കൂടുതൽ വായനയ്ക്ക്

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ദാരിദ്ര്യം_ഇന്ത്യയിൽ&oldid=4077334" എന്ന താളിൽനിന്ന് ശേഖരിച്ചത്