ഫിലിപ്പൈൻ കടൽ

ഫിലിപ്പൈൻ കടൽ / ഫിലിപ്പൈൻസ് രാജ്യത്തിനു കിഴക്കും വടക്കുകിഴക്കും അതിര് ആയി കിടക്കുന്ന കടൽ
(Philippine Sea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഫിലിപ്പീൻസിന്റെ വടക്ക്കിഴക്കും കിഴക്കുമായി സ്ഥിതിചെയ്യുന്ന ശാന്തസമുദ്രത്തിന്റെ ഭാഗമായ ഒരു കടലാണ് ഫിലിപ്പൈൻ കടൽ (Philippine Sea). ഈ കടലിന്റെ വിസ്തീർണ്ണം അൻപത് ലക്ഷം ചതുരശ്ര കിലോമീറ്റർ ആകുന്നു. .[1] ഈ കടലിന്റെ അടിത്തട്ട് ഫിലിപ്പൈൻ ഭൂവൽക്കഫലകമാണ്.[2] തെക്ക് പടിഞ്ഞാറ് ഫിലിപ്പീൻസ് ദ്വീപസമൂഹം (ലുസോൺ, കറ്റാന്ദുവാനസ്, സമർ, ലെയ്ടെ, മിന്ദനാവോ); തെക്ക് കിഴക്ക് ഹൽമഹേര, മൊറോടായി, പലാവു, യാപ്,യൂലിതി (കരോലിൻ ദ്വീപുകൾ);കിഴക്ക് ഗുവാം, സയ്പാൻ, ടിനിയൻ ദ്വീപ്, വടക്ക്കിഴക്ക് ബൊണിൻ ദ്വീപുകൾ ,ഇവോ ജിമ ; വടക്ക് ജാപനീസ് ദ്വീപുകളായ ഹോൺഷു, ഷികോകു, ക്യൂഷൂ; വടക്ക് പടിഞ്ഞാറ് ര്യുക്വൂ ; പടിഞ്ഞാറ് തായ്‌വാൻ എന്നിവയ്ക്കിടയിലായി ഫിലിപ്പൈൻ കടൽ വ്യാപിച്ചു കിടക്കുന്നു.[3]ഭൂമിയിലെ ഏറ്റവും ആഴമേറിയ മരിയാന കിടങ്ങ്, ഫിലിപ്പീൻ കിടങ്ങ് തുടങ്ങിയ കിടങ്ങുകൾ ഫിലിപ്പൈൻ കടലിലാണ് സ്ഥിതിചെയ്യുന്നത്.

ഫിലിപ്പൈൻ കടൽ
ഫിലിപ്പൈൻ കടൽ is located in Pacific Ocean
ഫിലിപ്പൈൻ കടൽ
ഫിലിപ്പൈൻ കടൽ
Location within the Pacific Ocean
ഫിലിപ്പൈൻ കടൽ is located in Philippines
ഫിലിപ്പൈൻ കടൽ
ഫിലിപ്പൈൻ കടൽ
ഫിലിപ്പൈൻ കടൽ (Philippines)
നിർദ്ദേശാങ്കങ്ങൾ20°N 130°E / 20°N 130°E / 20; 130
Part ofPacific Ocean
Basin countries
Islands
Trenches


ഭൂമിശാസ്ത്രം

തിരുത്തുക
 
An image captured from the ISS while flying over the Philippine Sea
 
Location of the Philippine Sea

ഫിലിപ്പൈൻ കടൽ, പടിഞ്ഞാറ് ഫിലിപ്പീൻസ്, തായ്‌വാൻ വടക്ക് ജപ്പാൻ, കിഴക്ക് മറിയാന ദ്വീപുകൾ തെക്ക് പലാവു എന്നിവയ്ക്കിടയുലായി വ്യാപിച്ചു കിടക്കുന്നു. സെലെബ്സ് കടൽ തെക്കൻ ചൈനാകടൽ, കിഴക്കൻ ചൈനാകടൽ എന്നിവയാണു സമീപസ്ഥമായ കടലുകൾ.

അന്തരാഷ്ട്ര ഹൈഡ്രോഗ്രാഫിക് ഓർഗനൈസേഷൻ ഫിലിപ്പൈൻ കടൽ നിർവചിച്ചിരിക്കുന്നത് ഉത്തര ശാന്തസമുദ്രത്തിൽ ഫിലിപ്പീൻസ് ദ്വീപസമൂഹത്തിനു കിഴക്കായി താഴെ പറയുന്നവ അതിർത്തിയായി കിടക്കുന്ന കടൽ എന്നാൺ*[4]

പടിഞ്ഞാറ് ഇന്ത്യൻ ദ്വീപസമൂഹം, തെക്കൻ ചൈനാകടൽ and കിഴക്കൻ ചൈനാകടൽ.

വടക്ക് ക്യൂഷൂവിന്റെ തെക്ക് കിഴക്കൻ തീരം, സെറ്റോ കടലിന്റെ തെക്കും കിഴക്കും അതിർത്തികൾ ഹോൺഷു ദ്വീപിന്റെ തെക്കൻ തീരം.

കിഴക്ക്. ജപാനെ ബോണിൻ ദ്വീപുമായി ബന്ധിപ്പിക്കുന്ന കിടങ്ങ്, മറിയാന ദ്വീപുകൾ

തെക്ക് ഗുവാം, യാപ്, (പലാവു) ഹൽമഹേര എന്നീ ദ്വീപുകളെ ബന്ധിപ്പിക്കുന്ന സാങ്കല്പിക രേഖ.

 
 
 
Philippines
 
Taiwan
 
Japan
 
Palau
 
Federated States of Micronesia
 
Northern Mariana Islands
Countries and territories (red dot) within the sea (blue dot)

ഭൂഗർഭശാസ്ത്രം

തിരുത്തുക
 
View of the beach, rocky coastline and the Philippine Sea in Pingtung County, Taiwan

ഫിലിപ്പൈൻ കടൽ ഭൗമഫലകം ഈ കടലിന്റെ അടിത്തട്ടാണ്. ഈ ഭൗമഫലകം, കിഴക്കൻ തയ്‌വാനെയും ഫിലിപ്പൈൻ ദ്വീപസമൂഹത്തിലെ മിക്കവാറും എല്ലാദ്വീപുകളെയും വഹിക്കുന്ന, ഫിലിപ്പൈൻ മൊബൈൽ ഭൗമഫലകത്തിനടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് . രണ്ട് ഭൗമഫലകങ്ങൾക്കിടയിൽ ഫിലിപ്പീൻ കിടങ്ങ് സ്ഥിതി ചെയ്യുന്നു


സമുദ്ര ജൈവവൈവിധ്യം

തിരുത്തുക

ഫിലിപ്പൈൻ കടലിന് 679,800 ചതുരശ്ര കിലോമീറ്റർ മീറ്റർ സമുദ്രാതിർത്തിയും (marine territorial scope) 2.2 ദശലക്ഷം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പ്രത്യേക സാമ്പത്തിക മേഖലയും (Exclusive economic zone) ഉണ്ട് മലയ് ദ്വീപസമൂഹവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു നിശ്ചിത വിസ്തൃതിയിൽ കാണപ്പെടുന്ന സമുദ്ര ജീവികളുടെ എണ്ണം ഫിലിപ്പൈൻ കടലിൽ കൂടൂതലാണ്, സമുദ്ര ജൈവവൈവിധ്യത്തിന്റെ ഒരു പ്രഭവ കേന്ദ്രമായി ഈ കടലിനെ കണക്കാക്കുന്നു.[5] പവിഴപ്പുറ്റ് ത്രികോണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫിലിപ്പൈൻ കടലിൽ 3,212 ഇനത്തിൽപ്പെട്ട മത്സ്യങ്ങളും 486 പവിഴപ്പുറ്റ് ഇനങ്ങളും 800 കടൽപായൽ ഇനങ്ങളും 820 ബെന്തിക് ആൽഗകളും ഉൾപ്പെടുന്നു. ഇതിലെ വെർഡെ ദ്വീപ് പാസേജ് “സമുദ്ര മത്സ്യ ജൈവവൈവിധ്യത്തിന്റെ കേന്ദ്രത്തിന്റെ കേന്ദ്രം” എന്ന് വിളിക്കപ്പെടുന്നു (“the center of the center of marine fish biodiversity”).[6]ഈ കടലിൽ മാത്രം കാണപ്പെടുന്ന മുപ്പത്തിമൂന്ന് വംശം മത്സ്യങ്ങളിൽ നീല പുള്ളികളുള്ള മാലാഖമൽസ്യം (blue-spotted angelfish Chaetodontoplus caeruleopunctatus)), കടൽ മുഴു (sea catfish Arius manillensis)) എന്നിവയുൾപ്പെടുന്നു.[7] വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളായ തിമിംഗില സ്രാവ് (Rhincodon typus), കടൽപ്പശു (Dugong dugon), മെഗാമൗത്ത് സ്രാവ് (Megachasma pelagios).[6] എന്നിവ ഈ കടലിൽ പ്രജനനം നടത്തുകയോ ഇരതേടുകയോ ചെയ്യുന്നു.

  1. "Philippine Sea". Encarta. Archived from the original on 20 Aug 2009. Retrieved 4 November 2018.
  2. North Pacific Ocean
  3. "Philippine Sea". Encyclopædia Britannica Online. Retrieved 2008-08-12.
  4. "Limits of Oceans and Seas, 3rd edition" (PDF). International Hydrographic Organization. 1953. Archived from the original (PDF) on 2011-10-08. Retrieved 7 February 2010.
  5. "Environmental Biology of Fishes" (in ഇംഗ്ലീഷ്). Springer Nature Switzerland. ISSN 0378-1909. Retrieved 4 November 2018. {{cite journal}}: Cite journal requires |journal= (help)
  6. 6.0 6.1 Goldman, Lee (10 August 2010). "A Biodiversity Hotspot in the Philippines". World Wildlife Fund. Retrieved 4 November 2018.
  7. Boquet, Yves (2017). The Philippine archipelago. Springer. p. 321. ISBN 9783319519265. Retrieved 4 November 2018.
"https://ml.wikipedia.org/w/index.php?title=ഫിലിപ്പൈൻ_കടൽ&oldid=4139999" എന്ന താളിൽനിന്ന് ശേഖരിച്ചത്