ടിനിയൻ ദ്വീപ്
പശ്ചിമ ശാന്തസമുദ്രത്തിലെ കോമൺവെൽത്ത് ഒഫ് നോർത്തേൺ മറിയാന ദ്വീപ സമൂഹത്തിലെ മൂന്ന് പ്രധാന ദ്വീപുകളിലൊന്നാണ് ടിനിയൻ. ഏകദേശം 16 കി.മീ നീളവും 6 കി.മീ. വീതിയുമുള്ള ഈ ദ്വീപിനു ഏകദേശം 101 ച.കി.മീ. വിസ്തൃതിയുണ്ട്. ഈ ദ്വീപും ജനവാസമില്ലാത്ത സമീപ ദ്വീപ് അഗ്വിജനും ഉൾപ്പെടുന്നതാണ് ടിനിയൻ മുൻസിപ്പാലിറ്റി. 2000-ലെ കനേഷുമാരി പ്രകാരം ജനസംഖ്യ 3540 ആണ്. ദ്വീപുനിവാസികളിൽ ഭൂരിഭാഗവും മൈക്രോനേഷ്യൻ വംശജരാണ്.
Geography | |
---|---|
Location | Pacific Ocean |
Coordinates | 15°00′N 145°38′E / 15.000°N 145.633°E |
Archipelago | Marianas |
Area | 101.01 കി.m2 (39.00 ച മൈ) |
Highest elevation | 171 m (561 ft) |
Highest point | Mount Lasso |
Administration | |
United States | |
Commonwealth | Northern Mariana Islands |
Largest settlement | San Jose |
Demographics | |
Population | 3,136 (2010) |
1919 മുതൽ 1944 വരെ ലീഗ് ഒഫ് നേഷൻസിന്റെ അനുശാസനപ്രകാരം ജപ്പാന്റെ കീഴിലായിരുന്നു ടിനിയൻ ദ്വീപ്. ഇതിനുമുമ്പ് ജർമനധീനതയിലായിരുന്നു. ഒന്നാം ലോകയുദ്ധകാലത്ത് പസിഫിക്കിലെ ശക്തമായ ജാപ്പനീസ് താവളമായി ടിനിയൻ മാറി.
രണ്ടാം ലോകയുദ്ധത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഈ ദ്വീപ് തങ്ങളുടെ അധീനതയിലാക്കി (1944 ജൂല. 23). തുടർന്ന് ഇതൊരു പ്രധാന യു. എസ്. വ്യോമാസ്ഥാനമായി മാറി. ജപ്പാൻ ദ്വീപുകൾക്കെതിരെ യു. എസ്. നടത്തിയ വ്യോമാക്രമണങ്ങളിൽ ഭൂരിഭാഗവും ഈ ദ്വീപിൽനിന്നായിരുന്നു. 1947-ൽ യു. എൻ. ട്രസ്റ്റിഷിപ്പിനു കീഴിൽ യു. എസ്. അധീനപ്രദേശമായി മാറിയ ടിനിയൻ 1978-ൽ അമേരിക്കയുടെ കീഴിലുള്ള കോമൺവെൽത്തിന്റെ ഭാഗമായി. 1986-ൽ ദ്വീപുവാസികൾക്കും അമേരിക്കൻ പൗരത്വം നൽകി. 1990-ൽ യു. എൻ. ടിനിയന്റെ ട്രസ്റ്റിഷിപ്പ് പദവി റദ്ദാക്കി.
പുരാതന ചരിത്രാവശിഷ്ടങ്ങൾക്കും, കാട്ടുമൃഗങ്ങൾക്കും ഏറെ പ്രശസ്തമാണ് ടിനിയൻ ദ്വീപ്.
ബാഹ്യ ലിങ്കുകൾ
തിരുത്തുകവിക്കിവൊയേജിൽ നിന്നുള്ള ടിനിയൻ ദ്വീപ് യാത്രാ സഹായി