മലയ് ദ്വീപസമൂഹം
തെക്കുകിഴക്കേ ഏഷ്യയ്ക്കും ആസ്ട്രേലിയയ്ക്കും നടുവിലുള്ള ഒരു മഹാ ദ്വീപ സമൂഹമാണ് മലയ് ദ്വീപസമൂഹം. ഇതിനെ മലയ് ലോകമെന്നും (മലയ് വേൾഡ്) ഇന്തോ-ആസ്ട്രേലിയൻ ആർക്കിപ്പെലാഗോ എന്നും ഈസ്റ്റിൻഡീസ് എന്നുമെല്ലാം വിളിക്കുന്നു. മറ്റു ചില പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. മലയ് റെയ്സിൽ നിന്നാണ് ഇതിനീ പേരു ലഭിച്ചത്.
Geography | |
---|---|
Location | തെക്കുകിഴക്കേ ഏഷ്യ, ഓഷ്യാനിയ |
Area | 2,000,000 കി.m2 (770,000 ച മൈ) |
Administration | |
Demographics | |
Population | 380,000,000 |
ഇന്ത്യൻ മഹാസമുദ്രത്തിന്റെയും പസിഫിക് മഹാസമുദ്രത്തിന്റെയും മധ്യേ സ്ഥിതി ചെയ്യുന്ന 25000-ത്തോളം ദീപുകളെ ഇത് ഉൾക്കൊള്ളുന്നു. കരയും കടലും ഉൾപ്പെടെ 2 മില്യൻ കി.മീ. പ്രദേശത്തോളം ഇത് പരന്ന് കിടക്കുന്നു. ബ്രുണൈ, ഈസ്റ്റ് മലേഷ്യ, കിഴക്കൻ തിമൂർ, ഇന്തോനേഷ്യ, സിംഗപ്പൂർ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളെയെല്ലാം ഇത് ഉൾക്കൊള്ളുന്നു. ഭൂമിശാസ്ത്രപരമായി ഈ ദ്വീപുസമൂഹം ലോകത്തിലെ സജീവ അഗ്നി പർവതങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലകളിലെന്നാണ്. ടെക്ടോണിക് ചലനങ്ങൾ മൂലമുണ്ടായ ധാരാളം പർവതങ്ങൾ ഉണ്ടിവിടെ. അതിൽ ലോകത്തിലെ എറ്റവും വലിയ പർവതങ്ങളിലൊന്നായ മലേഷ്യയിലെ സബാഹിലുള്ള കിനബാലു, ഇന്തോനേഷ്യയിലെ പാപുവയിലുള്ള പാൻകാക് ജയ തുടങ്ങിയവ ഉൾപ്പെടുന്നു. ലോകത്തിലെ എറ്റവും വലിയ അഗ്നി പർവത സ്ഫോടനം നടന്നത് ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്ന ഇന്തൊനേഷ്യയിലെ ക്രാക്കത്തോവ ദ്വീപിലാണ്. 1863 ആഗസ്റ്റ് 26ന് നടന്ന അഗ്നിപർവത സ്ഫോടനത്തിന്റെ ശബ്ദം 3500 കിമി അകലെയുള്ള ആസ്ട്രേലിയയിൽ പോലും കേട്ടുവെന്നു പറയപ്പെടുന്നു.ജനവാസമില്ലാത്ത ദ്വീപാണെങ്കിലും ഇതിനെ തുടർന്നുണ്ടായ സുനാമി സുമാത്ര, ജാവ തീരങ്ങളിലെ 36000ലധികം പേരുടെ ജീവനെടുത്തു.
380 മില്യൻ ജനങ്ങൾ ഈ മേഖലയിൽ അതിവസിക്കുന്നു. ലോകത്തിലെ എറ്റവും ജനസംഖ്യ കൂടിയ ദ്വീപായ ജാവ ദ്വീപ് ഈ മേഖലയിലാണ്. ഇവിടെ അതിവസിക്കുന്ന ജനങ്ങളിൽ ഭൂരിഭാഗവും അസ്ട്രോനേഷ്യൻ വിഭാഗക്കാരും പടിഞ്ഞാറൻ മലയോ-പോളിനേഷ്യൻ ഭാഷ സംസാരിക്കുന്നവരുമാണ്. ഇസ്ലാം, ക്രിസ്ത്യൻ, ബുദ്ധ, ഹിന്ദു മതക്കാരാണ് ഈ മേഖലകളിൽ ഭൂരിഭാഗവും.
ഭൂമിശാസ്ത്രംതിരുത്തുക
മലയ് ദ്വീപസമൂഹം എന്നത് ഇരുപത് ലക്ഷം ചതുരശ്രകിലോമീറ്റർ കരയും കടലും ഉൾപ്പെടെയുള്ള പ്രദേശമാണ്. 25000 ലധികം ദ്വീപുകൾ ഈ മേഖലയിലുണ്ട്. ഇതിനെ വിവിധ ചെറിയ മേഖലകളാക്കിത്തിരിക്കാം
- ഇന്തോനേഷ്യ
- ഫിലിപ്പീൻ ദ്വീപസമൂഹം
- ന്യൂഗിനിയയും ചുറ്റുമുള്ള ദ്വീപസമൂഹങ്ങളും
ആറ് വലിയ ദ്വീപുകൾ ന്യൂഗിനിയ, ബോർനിയോ, സുമാത്ര, സുലവേസി, ജാവ, ലുസോൺ എന്നവയാണ്.
അവലംബംതിരുത്തുക
- ↑ Moores, Eldridge M.; Fairbridge, Rhodes Whitmore (1997). Encyclopedia of European and Asian regional geology. Springer. പുറം. 377. ISBN 0-412-74040-0. ശേഖരിച്ചത് 30 November 2009.
- ↑ Wallace, Alfred Russel (1869). The Malay Archipelago. London: Macmillan and Co. പുറം. 16.
Chapter II. Singapore. ...The native Malays are usually fishermen and boatmen...
- ↑ Department of Economic and Social Affairs
Population Division (2006). "World Population Prospects, Table A.2" (PDF). 2006 revision. United Nations: 37–42. ശേഖരിച്ചത് 2007-06-30.
{{cite journal}}
: Cite journal requires|journal=
(help); line feed character in|author=
at position 42 (help)
പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക
- Wallace, Alfred Russel. The Malay Archipelago, വാല്യം I, വാല്യം II.
- Art of Island Southeast Asia, a full text exhibition catalog from The Metropolitan Museum of Art