കുഞ്ഞൻ പാറാൻ
തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണുന്ന ഒരിനം പറക്കും അണ്ണാനാണ് കുഞ്ഞൻ പാറാൻ[2] അഥവാ തിരുവിതാംകൂർ പറക്കും അണ്ണാൻ[3] (ശാസ്ത്രീയനാമം: Petinomys fuscocapillus). Travancore flying squirrel, എന്നും അറിയപ്പെടുന്നു. വംശനാശം വന്നുവെന്നു കരുതിയിരുന്ന ഇവയെ 100 വർഷത്തെ ഇടവേളയ്ക്കുശേഷം 1989 -ൽ കേരളത്തിൽ നിന്നും വീണ്ടും കണ്ടെത്തി. 78 വർഷത്തിനുശേഷം ശ്രീലങ്കയിലും കാണുകയുണ്ടായി. മധ്യശ്രീലങ്കയിലെ നനവാർന്ന പ്രദേശങ്ങളിലേ ഇവയെ കാണാറുള്ളൂ. സിംഹരാജ ഫോറസ്റ്റ് റിസർവിലും ചിലതവണ കണ്ടിട്ടുണ്ട്.
കുഞ്ഞൻ പാറാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | P. fuscocapillus
|
Binomial name | |
Petinomys fuscocapillus (Jerdon, 1847)
| |
Synonyms | |
Petinomys fuscocapillus (Kelaart, 1850) |
വിവരണം
തിരുത്തുകശരീരനീളം 32 സെന്റീമീറ്റർ ആണ്. 25-29 സെന്റീമീറ്ററാണ് വാലിന്റെ നീളം.
ഉപസ്പീഷിസുകൾ
തിരുത്തുക2 ഉപസ്പീഷിസുകൾ ആണ് ഉള്ളത്
- Petinomys fuscocapillus fuscocapillus (Jerdon, 1847) - പശ്ചിമഘട്ടത്തിലും തെക്കേഇന്ത്യയിൽ കാണുന്നവ
- Petinomys fuscocapillus layardi (Kelaart, 1850) - ശ്രീലങ്കയിൽ കാണുന്നവ
ആവാസവ്യവസ്ഥ
തിരുത്തുകപഴം തിന്നുന്ന രാത്രഞ്ചരന്മാരായ ഇവയെ അപൂർവ്വമായേ കാണാറൂള്ളൂ. മരത്തൊലിയും, കൂമ്പുകളും ഇലകളും ചെറുപ്രാണികളും എല്ലാം ഇവയുടെ ഭക്ഷണമാണ്.[4]
ഇതും കാണുക
തിരുത്തുക- പാറാൻ - ഇന്ത്യൻ ജയന്റ് ഫ്ലയിംഗ് സ്ക്വിരൽ
- കേരളത്തിലെ സസ്തനികൾ
അവലംബം
തിരുത്തുക- ↑ "Petinomys fuscocapillus". IUCN Red List of Threatened Species. Version 2016. International Union for Conservation of Nature. 2016. Retrieved 25 January 2018.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
- ↑ ആനകളുടെ അന്തകർ, മംഗളം 30/08/2015[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Yapa, A.; Ratnavira, G. (2013). Mammals of Sri Lanka. Colombo: Field Ornithology Group of Sri Lanka. p. 1012. ISBN 978-955-8576-32-8.
- Ananthakrishnan G. (3/12/2006) Squirrels in focus, the Hindu, retrieved 6/13/2007 Two flying squirrel species Archived 2006-05-23 at the Wayback Machine.
- http://www.researchgate.net/publication/237099131_The_small_flying_squirrel_(Petinomys_fuscocapillus)_observed_after_78_years_in_Sri_Lanka
- http://www.manoramaonline.com/cgi-bin/mmonline.dll/portal/localContentView.do?tabId=16&programId=1079897624&contentId=13866795&district=Cochin&BV_ID=@@@ Archived 2013-06-28 at the Wayback Machine.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Petinomys fuscocapillus at Wikimedia Commons
- Petinomys fuscocapillus എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.