മുത്ത്

(Pearl എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മുത്തുച്ചിപ്പിയുടെ തോടിനകത്തു നിന്നെടുക്കുന്ന ഉരുണ്ടതും കടുപ്പമുള്ളതുമായ വെളുത്തവസ്തുവാണ്‌ മുത്ത്. നവരത്നങ്ങളിലൊന്നായ ഇത് ആഭരണനിർമ്മാണത്തിനുപയോഗിക്കുന്നു. ചിപ്പിക്കുള്ളിൽ കയറുന്ന വെള്ളത്തുള്ളി, കാലങ്ങൾ കൊണ്ട് ഉറഞ്ഞ് കട്ടിയായാണ് മുത്തുണ്ടാകുന്നതെന്നാണ് ആദ്യകാലങ്ങളിൽ വിശ്വസിക്കപ്പെട്ടിരുന്നത്. എന്നാൽ മുത്തുണ്ടാകുന്നത് മറ്റൊരു രീതിയിലാണ്. ചിപ്പിക്കുള്ളിൽ ആകസ്മികമായി അകപ്പെടുന്ന മണൽത്തരി പോലെയുള്ള ബാഹ്യവസ്തുക്കൾ ചിപ്പിയുടെ മാസഭാഗത്തെ ശല്യപ്പെടുത്തുന്നു. ഇതിനെ ചെറുക്കുന്നതിന് ചിപ്പി ഒരു ദ്രവം പുറപ്പെടുവിക്കുന്നു. ഈ ദ്രവം ബാഹ്യവസ്തുവിനെ ആവരണം ചെയ്ത് കട്ടപിടിക്കുന്നു. ഇതാണ് മുത്ത്[1]‌. ആദ്യകാലങ്ങളിൽ കടലിനടിയിൽ നിന്നുമായിരുന്നു പ്രകൃതിദത്താലുള്ള ചിപ്പിവാരി മുത്തെടുത്തിരുന്നത്. എന്നാൽ ഇന്ന് മിക്കവാറും മുത്തും കൃത്രിമമായ മാർഗ്ഗങ്ങളിലൂടെ നിർമ്മിച്ചെടുക്കുന്നതാണ്‌.

മുത്ത്
150x150
മുത്തുകൾ
General
CategoryMineral
Formula
(repeating unit)
CaCO3
Identification
നിറംവെള്ള, പിങ്ക്, വെള്ളി-, ക്രീം-, സ്വർണ്ണനിറമുള്ളത്, പച്ച, നീല, കറുപ്പ്, മഞ്ഞ, മഴവില്ല് 2369
Cleavageഇല്ല
മോസ് സ്കെയിൽ കാഠിന്യം2.5–4.5
Streakവെള്ള
Specific gravity2.60–2.85
Dispersionഇല്ല
Ultraviolet fluorescenceweak, cannot be evaluated. Genuine black p .: Red to reddish River-p.: Strong: pale green

ശ്രീലങ്കയിൽ

തിരുത്തുക

പുരാതനകാലം മുതലേ, വെളുത്തതും കൃത്യമായ ഉരുണ്ട രൂപമുള്ളതുമായ മുത്തിന് ശ്രീലങ്ക പുകൾ പെറ്റതാണ്. മുത്തുച്ചിപ്പികൾ സുലഭമായുള്ളയിടങ്ങളെ ശ്രീലങ്കയിൽ പാർ എന്നാണ് വിളിക്കുന്നത്. മാന്നാർ ഉൾക്കടലിലാണ് ഇത്തരം പാറുകൾ കൂടുതലായും ഉള്ളത്. ഈ പ്രദേശങ്ങൾ തീരത്തുനിന്നും ഏതാണ്ട് 40 മൈലോളം ദൂരത്തായി 50 മുതൽ 100 അടി ആഴമുള്ളതാണ്. മുത്തുവാരൽ ശ്രീലങ്ക സർക്കാർ നിയമം മൂലം നിയന്ത്രിച്ചിട്ടുണ്ട്. സർക്കാർ പ്രഖ്യാപിച്ചതിനു ശേഷം മാത്രമാണ് പാറുകളിൽ മുത്തുവാരൽ ആരംഭിക്കുന്നത്. ഇതിനു മുന്നോടിയായി ഒരു പരിശോധകൻ, പാറുകളിൽ കണക്കെടുപ്പ് നടത്തുകയും പ്രായമായ (5 മുതൽ 7 വരെ വയസ് പ്രായമായ) ചിപ്പികൾ പാറുകളിൽ ആവശ്യത്തിന് ഉണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നു. ഓരോ വർഷം ഒക്ടോബർ, നവംബർ മാസത്തിലാണ് ഈ കണക്കെടുപ്പ് നടത്തുന്നത്. തൃപ്തികരമായ പരിശോധനാഫലം ലഭിച്ചാൽ ഫെബ്രുവരി-ഏപ്രിൽ കാലയളവിൽ മുത്തുവാരൽ നടക്കുന്നു.

പത്തൊമ്പതാം നൂറ്റാണ്ടീൽ മുങ്ങിത്തപ്പിയായിരുന്നു ആഴങ്ങളിൽ നിന്ന് മുത്ത് വാരിയിരുന്നത്. അറബികളായ മുങ്ങൾക്കാരായിരുന്നു ഇതിൽ വൈദഗ്ദ്ധ്യം പ്രകടിപ്പിച്ചിരുന്നത്. ഇവർ 80 സെക്കന്റ് സമയം വരെ കടലിൽ മുങ്ങിക്കിടന്ന് ചിപ്പി വാരുമായിരുന്നു. വെള്ളത്തിനടിയിലെ ഉയർന്ന മർദ്ധവും തിരണ്ടികൾ പോലെയുള്ള വിഷജീവികളേയും അതിജീവിച്ചായിരുന്നു ഇവർ മുങ്ങിയിരുന്നത്.

ശ്രീലങ്കയിൽ ചിപ്പി വാരുന്നവരെ സ്രാവിന്റെ ആക്രമണത്തിൽ നിന്നും രക്ഷിക്കുന്നതിനെന്ന പേരിൽ ഒരു പാമ്പാട്ടി മാന്ത്രികനെ ഏർപ്പെടുത്തിയുന്നു. ഇതിനായി ഓരോ മുങ്ങൽക്കാരനും അയാൾക്ക് ഒരു ചിപ്പി വീതം പ്രതിഫലം നൽകണമായിരുന്നു. 1885-ൽ ഇത്തരം മാന്ത്രികരുടെ സേവനം സർക്കാർ നിരോധിച്ചു.

പാറുകളിൽ നിന്ന് തീരത്തെത്തിക്കുന്ന ചിപ്പികൾ, മുങ്ങൽക്കാർക്കുള്ള മൂന്നിലൊന്നു പങ്കിനു ശേഷം അപ്പോൾ തന്നെ സർക്കാർ അധികൃതർ ലേലം ചെയ്യുന്നു. മൂറുകളും ദക്ഷിണേന്ത്യയിൽ നിന്നുള്ള കച്ചവടക്കാരുമാണ് ഇത് പ്രധാനമായും ലേലത്തിൽ പിടിക്കുന്നു. കുറച്ചുദിവസം കൊണ്ട് ചീയുന്ന ഈ ചിപ്പികൾ പൊളിച്ച് തോടിനകത്തു നിന്നും മുത്ത് ശേഖരിച്ചിരുന്നു. ഇറാഖിലെ ബസ്രയിൽ നിന്നും പൌരാണിക കാലം മുതലേ മുത്ത് ലഭിച്ചിരുന്നു, മാത്രമല്ല ബഹ്റിനിൽ നിന്നും മുത്ത് ലഭിച്ചിരുന്നതായി വളരെ വ്യക്തമായ രേഖകളുണ്ട്, ബസ്രയിൽ നിന്നും കിട്ടുന്ന മുത്തും മറ്റു പല സ്ഥലത്തുനിന്നും കിട്ടുന്ന മുത്തുകളും ബഹറിനിൽ വിൽപ്പനക്ക് വച്ചിരുന്നു ബഹ്‌റൈൻ മുത്തുകളുടെ ഒരു പ്രധാന വ്യാപാര കേന്ദ്രം ആയിരുന്നു അന്നും ഇന്നും.


മുത്തുകൾക്കുള്ളിൽ കടക്കുന്ന വെള്ളത്തുള്ളികൾ അല്ല മിക്കവാറും അന്യ പദാർത്ഥങ്ങൾ (_foreign substances )ആണ് ഉദാഹരണമായി ചെറു മണ്ണ് തരികൾ മുതലായവ പിന്നീട് മുത്തുച്ചിപ്പി അതിനെ ഉള്ളിൽനിന്നും പുറപ്പെടുവിക്കുന്ന ഒരു തരാം സ്രവം അതിൽ ആലെപനം ചെയ്തു വർഷങ്ങൾ നടക്കുന്ന ഈ പ്രക്രിയക്കൊടുവിൽ ഈ അന്യ പദാർത്ഥം ആ സ്രവം മുടപ്പെട്ടു ഒടുവിൽ മുത്തായി മാറുന്നു. മാസഭാഗത്തെ മാംസ ഭാഗത്തെ

നവരത്നങ്ങൾ  
മുത്ത് | മാണിക്യം | മരതകം | വൈഡൂര്യം | ഗോമേദകം | വജ്രം | പവിഴം | പുഷ്യരാഗം | ഇന്ദ്രനീലം
  1. HILL, JOHN (1963). "VIII- Ceylon". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 278–282. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=മുത്ത്&oldid=3930514" എന്ന താളിൽനിന്ന് ശേഖരിച്ചത്