മൈൽ
മൈൽ | |
---|---|
തരം | നീളം (മീറ്ററിൽ) |
അന്താരാഷ്ട്രം | 1609.344 |
യു.എസ്. സർവ്വേ | 1609.347219 |
നോട്ടിക്കൽ | 1852 |
നീളത്തെ കുറിക്കുന്ന ഒരു ഏകകമാണ് മൈൽ.[1] സാധാരണയായി 5,280 അടിയാണ് (1,760 യാർഡ്, അല്ലെങ്കിൽ 1,609 മീറ്റർ) ഒരു മൈൽ.[1] 5,280 അടി നീളമുള്ള മൈലിനെ 6,076 അടി (1,852 മീറ്റർ) നീളമുള്ള നോട്ടിക്കൽ മൈലിൽ നിന്നും വേർതിരിക്കുന്നതിനായി സ്റ്റാറ്റ്യൂട്ട് മൈൽ അല്ലെങ്കിൽ ലാന്റ് മൈൽ എന്നും പറയുന്നു. 1 മുതൽ 15 കിലോമീറ്റർ വരെയുള്ള, ചരിത്രപരമായതും മൈലിനോട് സാദൃശ്യമുള്ളതുമായ, പല ഏകകങ്ങളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ മൈൽ എന്ന് ഉപയോഗിക്കുന്നു.
1959 ലെ ഇന്റർനാഷണൽ യാർഡ് ആൻഡ് പൗണ്ട് (International Yard and Pound) ഉടമ്പടി നിലവിൽ വരുന്നത് വരെ പല രാജ്യങ്ങളിലേയും മൈൽ എന്ന ഏകകത്തിന്റെ അളവിൽ വ്യത്യാസമുണ്ടായിരുന്നു. യാർഡ് എന്നാൽ 0.9144 മീറ്ററുകൾ ആണെന്ന് ആ ഉടമ്പടി നിജപ്പെടുത്തി. അതോടെ മൈൽ എന്നാൽ 1,609.344 മീറ്ററുകൾ ആണെന്ന് സ്ഥിരീകരിച്ചു.