പീലിവാക

ചെടിയുടെ ഇനം
(Paraserianthes falcataria എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മധ്യരേഖാപ്രദേശങ്ങളിൽ കാണുന്ന, വളരെവേഗം വളരുന്ന ഇലപൊഴിക്കുന്ന ഒരു വന്മരം. 20-28 മീറ്റർ ഉയരം വയ്ക്കും.(ശാസ്ത്രീയനാമം: Paraserianthes falcataria). മറ്റു വാകകളേക്കാൾ ആയുസ്സു കുറവാണ്. കടുപ്പം കുറഞ്ഞ തടി. കടലാസ് പൾപ്പിന് ഉത്തമമാണ്. കാട്ടുപോത്തും മാനും കാട്ടിൽ ഇവയുടെ തൈകൾ തിന്നുന്നതിനാൽ സ്വാഭാവികപുനരുത്പാദനം നാന്നായുണ്ടെങ്കിലും എണ്ണത്തിൽ കുറവാണ്. വർഷത്തിൽ 5 മീറ്റർ വരെ ഉയരം വയ്ക്കും, 15 സെന്റിമീറ്ററോളം വ്യാസവും. ഏറ്റവും വേഗതയിൽ വളരുന്ന മരങ്ങളിൽ പീലിവാക മുമ്പനാണ്[1]. ഇന്തോനേഷ്യയിൽ മുയലുകളുടെ ഇഷ്ടഭക്ഷണമാണത്രേ പീലിവാക[2]. നൈട്രജൻ മണ്ണിലുണ്ടാക്കാനുള്ള കഴിവുണ്ട്. വലിയ കാറ്റത്ത് മറിഞ്ഞ് വീണ് മണ്ണൊലിപ്പ് ഉണ്ടാക്കുന്ന വൃക്ഷമാണിത്. അതിനാൽ മലഞ്ചെരുവിൽ നട്ടുപിടിപ്പിക്കാൻ നല്ലതല്ല[3]. കാലിത്തീറ്റയായി ഉപയോഗിക്കാറുണ്ട്. വിറകിനും വളരെ നല്ലത്[4]. വളരെ വേഗം വളരുന്നതിനാൽ ധാരാളം വെളിച്ചം ഇഷ്ടപ്പെടുന്ന മരമാണ്[5].

പീലിവാക
പീലിവാക
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Paraserianthes

I.C.Nielsen
Species:
P. falcataria
Binomial name
Paraserianthes falcataria
(L.) Nielsen
Synonyms
  • Adenanthera falcata L.
  • Adenanthera falcataria L.
  • Albizia falcata (L.) Backer
  • Albizia falcata sensu Backer.
  • Albizia falcataria (L.) Fosb.
  • Albizia moluccana Miq.

ചിത്രശാല

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-01-05. Retrieved 2012-11-04. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-12-28. Retrieved 2012-11-04. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  3. http://ecocrop.fao.org/ecocrop/srv/en/cropView?id=347[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-10. Retrieved 2012-11-04. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
  5. http://agrowmania.blogspot.in/2009/09/albizia-falcataria-tamil-kattumaram.html

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പീലിവാക&oldid=4084533" എന്ന താളിൽനിന്ന് ശേഖരിച്ചത്