പാണ്ഡു

(Pandu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മഹാഭാരതത്തിൽ ഹസ്തിനപുരിയിലെ ഒരു രാജാവാണ് പാണ്ഡു. വിചിത്രവീര്യന്റെ രണ്ടാം ഭാര്യ അംബാലികക്ക് വ്യാസനിലുണ്ടായ പുത്രനാണ്. പഞ്ചപാണ്ഡവരുടെ പിതാവ് എന്ന നിലയിലാണ് കൂടുതൽ അറിയപ്പെടുന്നത്.

പാണ്ഡു
തൻ്റെ അമ്പ് ഏറ്റു മരിക്കാറായ , മാൻ രൂപത്തിൽ ഉള്ള കിന്ദമ മഹര്ഷിയുടെയും പത്നിയുടെയും അരികിൽ നിൽക്കുന്ന പാണ്ഡു
ദേവനാഗരി पाण्डु
സംസ്കൃത ഉച്ചാരണംPāṇḍu
മലയാളം ലിപിയിൽ പാണ്ഡു
ഗ്രന്ഥംവ്യാസമഹാഭാരതം
ലിംഗംപുരുഷൻ
യുഗങ്ങൾ ദ്വാപരയുഗം
വംശാവലി
രക്ഷിതാക്കൾവേദവ്യാസൻ , വിചിത്രവീര്യൻ (പിതാവ് )
അംബാലിക (മാതാവ് )
സഹോദരങ്ങൾവിദുരർ , ധൃതരാഷ്ട്രർ (അർദ്ധ സഹോദരന്മാർ )
ജീവിതപങ്കാളികൾകുന്തി , മാദ്രി
കുട്ടികൾയുധിഷ്ഠിരൻ (കുന്തി , യമനിൽ നിന്ന് )
ഭീമൻ (കുന്തി , വായുവിൽ നിന്ന് )
അർജുനൻ (കുന്തി , ഇന്ദ്രനിൽ നിന്ന് )
നകുലൻ ,സഹദേവൻ (മാദ്രി , അശ്വനിദേവന്മാരിൽ നിന്ന് )
ഗണംമനുഷ്യൻ
കുരു സാമ്രാജ്യത്തിന്റെ ചക്രവർത്തി
മുൻഗാമിവിചിത്രവീര്യൻ
പിൻഗാമിധൃതരാഷ്ട്രർ (ഹസ്തിനപുരി )
യുധിഷ്ഠിരൻ (ഇന്ദ്രപ്രസ്ഥം )

വില്ലാളിവീരനായ പാണ്ഡു ധൃതരാഷ്ട്രരുടെ സേനാപതിയാവുകയും അദ്ദേഹത്തിനുവേണ്ടി രാജ്യം ഭരിക്കുകയും ചെയ്തു. കാശി, അംഗ, വംഗ, കലിംഗ, മഗധ ദേശങ്ങൾ അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു.

മാദ്രരാജന്റെ പുത്രി മാദ്രിയും കുന്തീഭോജന്റെ പുത്രി കുന്തിയുമായിരുന്നു പാണ്ഡുവിന്റെ പത്നിമാർ. ഒരു മുനിയുടെ ശാപം നിമിത്തം അദ്ദേഹത്തിനു മക്കൾ ഉണ്ടാവുകയില്ലായിരുന്നു. കുന്തിക്കു ദുർവാസാവിൽനിന്നു ലഭിച്ച വരം നിമിത്തം ആദ്യ മൂന്ന് പാണ്ഡവർ കുന്തിയിൽനിന്നും മറ്റു രണ്ടുപേർ മാദ്രിയിൽനിന്നും ജനിച്ചു.

പ്രമാണം:Pandu-kl.jpg
പാണ്ഡു

അർജ്ജുനന്റെ പതിനാലാം വയസ്സിലാണ് പാണ്ഡു മരിക്കുന്നത്. അതുവരെ കുന്തിയും മാദ്രിയും അവർക്കുണ്ടായ അഞ്ചുമക്കളും കാട്ടിൽ പാണ്ഡുവിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. [1]





  1. മഹാഭാരതം -- മലയാള വിവർത്തനം, സംഭവ പർവ്വം -- വിദ്യാരംഭം പബ്ലീഷേഴ്സ് -- ഡോ. പി.എസ്.വാര്യർ
"https://ml.wikipedia.org/w/index.php?title=പാണ്ഡു&oldid=4117864" എന്ന താളിൽനിന്ന് ശേഖരിച്ചത്