പാമ്പൻ മാധവൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(Pamban Madhavan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു സ്വാതന്ത്യസമര സേനാനിയും പ്രമുഖ പത്രപ്രവർത്തകനും[1]. രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു പാമ്പൻ മാധവൻ എന്ന പി. മാധവൻ[2]. കണ്ണൂർ സ്വദേശിയായിരുന്നു ഇദ്ദേഹം. കണ്ണൂർ -2 നിയമസഭാമണ്ഡലത്തിൽ നിന്നും കോൺഗ്രസ് സ്ഥാനാർഥിയായി വിജയിച്ചാണ് ഇദ്ദേഹം രണ്ടാം കേരളനിയമസഭയിൽ അംഗമായത്[3]. 1911 ജൂലൈയിലായിരുന്നു ജനനം.

പി. മാധവൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
ഫെബ്രുവരി 9 1960 – സെപ്റ്റംബർ 10 1964
മുൻഗാമികെ.പി. ഗോപാലൻ
മണ്ഡലംകണ്ണൂർ -2
വ്യക്തിഗത വിവരങ്ങൾ
ജനനം(1911-07-00)ജൂലൈ , 1911
മരണംമാർച്ച് 5, 1992(1992-03-05) (പ്രായം 80)
രാഷ്ട്രീയ കക്ഷികോൺഗ്രസ്
As of നവംബർ 24, 2020
ഉറവിടം: നിയമസഭ

രാഷ്ട്രീയ ജീവിതം

തിരുത്തുക
 
പയ്യാമ്പലത്തുള്ള പാമ്പൻ മാധവന്റെ ശവകുടീരം

സ്വാതന്ത്ര്യാനന്തര കാലത്തെ കണ്ണൂർ ജില്ലയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രധാന നേതാവായിരുന്നു പാമ്പൻ മാധവൻ. സി. കണ്ണൻ, ടി.സി. ജനാർദ്ദനൻ, പി. അനന്തൻ, കെ.പി. ഗോപാലൻ, എ.കെ. കുഞ്ഞമ്പുനായർ, കെ.വി. അച്യുതൻ, ഒറക്കൻ കണ്ണൻ, പി.വി. ചാത്തുനായർ, കെ.വി. കുമാരൻ, ഇ.വി.ഉത്തമൻ എന്നിവർക്കാപ്പം വടക്കെ മലബാർ പ്രദേശത്തെ കൈത്തറി തൊഴിലാളികളെ സംഘടിപ്പിക്കാൻ പ്രയത്നിച്ചിരുന്നു.[4]. കെപിസിസി അംഗമായിരുന്ന ഇദ്ദേഹം ഉപ്പ് സത്യാഗ്രഹത്തിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കേരളാ ലേബർ കോൺഗ്രസ് എന്ന സംഘടനയുടെ പ്രസിഡന്റും സ്ഥാപകനുമായിരുന്നു പി. മാധവൻ. പിന്നീട് ഐഎൻറ്റിയുസിയുടെ കേരളാ ഘടകം രൂപീകൃതമായപ്പോൾ കേരളാ ലേബർ കോൺഗ്രസ് അതിലേക്ക് ലയിച്ചു. മസ്ദൂർ എന്ന ദ്വൈവരികയുടെ എഡിറ്ററായും പ്രവർത്തിച്ചിരുന്നു. പിന്നീട് കോൺഗ്രസ്സിൽ നിന്നും രാഷ്ട്രീയമായി അകന്നു.[1]. ഇന്ത്യാചരിത്രത്തെ കുറിച്ചും ഭരണഘടനയെ കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു പാമ്പൻ മാധവൻ.[1]. 1992 മാർച്ച് അഞ്ചിന് ഇദ്ദേഹം അന്തരിച്ചു.

  1. 1.0 1.1 1.2 കേരളാ മീഡിയ അക്കാദമി ശേഖരം Archived 2020-04-07 at the Wayback Machine. ശേഖരിച്ചതു് 2020 ഏപ്രിൽ 7
  2. "Members - Kerala Legislature". Retrieved 2020-11-26.
  3. "Members - Kerala Legislature". Retrieved 2020-11-26.
  4. തറികളിൽ ഇഴയിടുന്ന പ്രതീക്ഷ, ദേശാഭിമാനി ദിനപത്രം ശേഖരിച്ചതു് 2020 ഏപ്രിൽ 7
"https://ml.wikipedia.org/w/index.php?title=പാമ്പൻ_മാധവൻ&oldid=3715685" എന്ന താളിൽനിന്ന് ശേഖരിച്ചത്