പാലോട്
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമ്മല പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പാലോട്[1][2]. തിരുവനന്തപുരത്ത് നിന്നും ചെങ്കോട്ട റോഡിൽ എകദേശം 39[3] കി.മി. സഞ്ചരിച്ചാൽ പാലോട് എത്താം. പെരിങ്ങമ്മല, നന്ദിയോട്, പാങ്ങോട് ഗ്രാമപഞ്ചായത്തകളുടെ സംഗമസ്ഥാനമാണു ഈ ചെറൂഗ്രാമം.ഈ ദേശത്തിൻറ്റെ വാമനപുരം നദി, മറുവശത്തൂടെ ചിറ്റാറും ഒഴുകുന്നു.തിരുവനന്തപുരത്തെ ഹിൽ സിറ്റി എന്നറിയപ്പെടുന്ന വിതുരയുടെ തൊട്ടടുത്താണ് പാലോട്.
പാലോട് | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം |
Taluks | നെടുമങ്ങാട് |
(2001) | |
• ആകെ | 14,795 |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
PIN | 695562 |
വാഹന റെജിസ്ട്രേഷൻ | KL-21 & KL-16 |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെടുന്ന വാമനപുരം ബ്ലോക്കിലാണ് പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട് സ്ഥിതിചെയ്യുന്നത്.[4]
സ്ഥലനാമോൽപത്തി
തിരുത്തുകഒരു കാലത്ത് പാലോട്ട് വലിയ ഒരു പാല മരം നിലനിന്നിരുന്നു. പിന്നീട് ആ പാല മരം നിലം പൊത്തി. പാലമൂട് മാത്രം നിലനിന്നു. ജനങ്ങൾ പാലമൂട് എന്ന് വിളിക്കുവാൻ തുടങ്ങി.[അവലംബം ആവശ്യമാണ്] അതു പറഞ്ഞു പറഞ്ഞു ലോപിച്ച് പാലോട് എന്നായി.[അവലംബം ആവശ്യമാണ്]
ഒരു കാലത്ത് ജില്ലയിലെ പ്രധാന ക്ഷീരമേഖലയായിരുന്നു പാലോട്. പണ്ട്കാലങ്ങളിൽ പശുക്കളുടെ ആദ്യത്തെ കറവയിൽ നിന്നുമുള്ള പാൽ നദിയിൽ ഒഴുക്കുന്ന പതിവുണ്ടായിരുന്നു.[അവലംബം ആവശ്യമാണ്] അങ്ങനെ പാലൊഴുകുന്ന പുഴയോടും ഗ്രാമം പാലോട് ആയി എന്ന അഭിപ്രായവും ഉണ്ട്.[അവലംബം ആവശ്യമാണ്]
കുടാതെ ഈ പ്രദേശത്ത് പകലും ഇരുൾ മൂടിയ സ്ഥലങ്ങൾ ഉണ്ടായിരുന്നു എന്നും ആയതിനാൽ ഇവിടെ പകൽ പോലും ഇരുട്ടിനെ പേടിച്ചു ഓടാൻ തുടങ്ങി അങ്ങനെ പകൽ ഓടി എന്ന് പറഞ്ഞു പാലോട് ആയി മാറി.
പാലോട് മേള
തിരുത്തുകപാലോട് വർഷാവർഷവും പാലോട് മേള എന്ന പേരിൽ ഒരു കാർഷിക-വ്യവസായ-വിനോദസഞ്ചാര വരാഘോഷം ഫെബ്രുവരിമാസം ഏഴാം തിയതി മുതൽ നടക്കാറുണ്ട്. 1963-ൽ വേലംവെട്ടി ജനാർദ്ദന പിള്ള കന്നുകാലി ചന്ത എന്ന പേരിൽ ആരംഭിച്ചതാണ് ഇന്നത്തെ ഈ മേള.[അവലംബം ആവശ്യമാണ്] പാലോട്ടുള്ളവരുടെ ഉത്സവമാണു മേള.
കേന്ദ്ര, സംസ്ഥാന സ്ഥാപനങ്ങൾ
തിരുത്തുക- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ദേശീയ എണ്ണപ്പന ഗവേഷണ കേന്ദ്രം
- ഭാരത് സ്കൌട്ട് ആൻഡ് ഗൈഡ്സ് സെന്റർ(കേരള സംസ്ഥാനം)
- വെറ്റിറിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
- ചീഫ് ഡിസീസ് ഇൻ വെസ്റ്റിഗേഷൻ
- ബനാന നഴ്സറി
വിനോദ സഞ്ചാര കേന്ദ്രങ്ങൾ
തിരുത്തുക- പൊന്മുടി[5](വിതുര വഴി ).
- ബ്രൈമൂർ എസ്റ്റേറ്റ്
- മങ്കയം കുരിശടിയിലെ വെള്ളച്ചാട്ടങ്ങൾ.
- ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക്ക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
- ബനാന നഴ്സറി , അഗ്രിഫാം
അവലംബം
തിരുത്തുക- ↑ "Census of India : Villages with population 5000 & above". Retrieved 2008-12-10.
{{cite web}}
:|first=
missing|last=
(help)CS1 maint: multiple names: authors list (link) - ↑ "Yahoo India Map". Retrieved 2008-12-18.
- ↑ JSTOR എന്ന സൈറ്റിൽ നിന്നും
- ↑ "തിരുവനന്തപുരം ജില്ലയിലെ തദ്ദേശസ്വയംഭരണ സംവിധാനം". Archived from the original on 2012-03-11. Retrieved 2010-03-10.
- ↑ "Ponmudi Hill Station". keralatourism.org. Retrieved 28 September 2015.