ഓപ്പറ (കമ്പനി)

(Opera (company) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഓപ്പറ ഒരു നോർവീജിയൻ മൾട്ടിനാഷണൽ ടെക്‌നോളജി[5]കോൺഗ്ലോമറേറ്റ് ഹോൾഡിംഗ് കമ്പനിയാണ്, ഓസ്ലോയിലാണ് ആസ്ഥാനം. പ്രധാനമായും ഓപ്പറ വെബ് ബ്രൗസറിന്റെ പേരിലാണ് കമ്പനിയുടെ പ്രസിദ്ധി. ഡബ്ല്യു3സിയിൽ അംഗത്വമുള്ള, വെബ് മാനദണ്ഡങ്ങളുടെയും മറ്റും പുരോഗമനത്തിൽ താല്പര്യമുള്ള കമ്പനിയാണ് ഓപ്പറ സോഫ്റ്റ്‌വെയർ. ഓസ്ലൊ, നോർവെ തലസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ കമ്പനി നോർവെ ഓഹരി വിപണിയുടെ പട്ടികയിലുണ്ട്. ചൈന,യൂറോപ്പ് എന്നിവടങ്ങളിൽ കമ്പനിക്ക് ഓഫീസുകളുണ്ട്.[6][7][8]ഡെസ്‌ക്‌ടോപ്പ് ബ്രൗസറുകൾ, മൊബൈൽ ബ്രൗസറുകൾ, മറ്റ് സേവനങ്ങൾ എന്നിവയുടെ ഉപയോക്താക്കൾ ഉൾപ്പെടെ കമ്പനിയ്ക്ക് പ്രതിമാസം 380 ദശലക്ഷം സജീവ ഉപയോക്താക്കളുണ്ട്.[9]

ഓപ്പറ സോഫ്റ്റ്‌വെയർ എഎസ്
Public AS
Traded asNASDAQOPRA
വ്യവസായം
  • Software
  • Internet
സ്ഥാപിതം1995; 29 വർഷങ്ങൾ മുമ്പ് (1995) in Oslo, Norway
സ്ഥാപകൻs
ആസ്ഥാനംOslo, Norway
പ്രധാന വ്യക്തി
ഉത്പന്നങ്ങൾOpera Browser, Opera GX
വരുമാനം
  • Increase US$331,037,000(2022)
  • US$99,200,00(2019)
  • Steady US$15,035,000 million (2022)
മൊത്ത ആസ്തികൾ{Unbulleted list|Increase US$964,686,000 (2022)|US$636,500,000 (2017)}}
ഉടമസ്ഥൻർ
  • Beijing Kunlun Tech Co., Ltd. (Zhou Yahui)[3]
  • Keeneyes Future Holdings Inc (Zhou Yahui)[3]
ജീവനക്കാരുടെ എണ്ണം
606
മാതൃ കമ്പനി
ഡിവിഷനുകൾOpera Gaming
വെബ്സൈറ്റ്www.opera.com

“എന്ത് ഉപകരണമായാലും മികച്ച ഇന്റർനെറ്റ് അനുഭവം നൽകുക (to deliver the best Internet experience on any device)” എന്നതാണ് ഓപ്പറയുടെ ദർശനം. 2016-ൽ, ഒരു ചൈനീസ് കൺസോർഷ്യത്തിന്റെ നേതൃത്വത്തിലുള്ള ഒരു നിക്ഷേപ ഗ്രൂപ്പാണ് ഓപ്പറയെ ഏറ്റെടുത്തത്.[10]2018 ജൂലൈ 27-ന്, ഓപ്പറ സോഫ്റ്റ്‌വെയർ നാസ്ഡാക്(NASDAQ) സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ പബ്ലിക് ആയി, അതിന്റെ പ്രാഥമിക ഓഹരി വിൽപ്പനയിൽ 115 മില്യൺ ഡോളർ സമാഹരിച്ചു.[11]

ചരിത്രം

തിരുത്തുക

ആദ്യകാല വികസനം

തിരുത്തുക

ഐസ്‌ലാൻഡിക് ജോൺ സ്റ്റീഫൻസൺ വോൺ ടെറ്റ്‌ഷ്‌നറും(Jon Stephenson von Tetzchner) ഗീർ ഐവാർസോയും(Geir Ivarsøy) ചേർന്ന് 1995-ൽ നോർവേയിൽ ഒരു സ്വതന്ത്ര കമ്പനിയായി ഓപ്പറ സോഫ്റ്റ്‌വെയർ സ്ഥാപിച്ചു.[12] ഇരുവരും നോർവീജിയൻ ടെലികമ്മ്യൂണിക്കേഷൻസ് കമ്പനിയായ ടെലിനോറിൽ ജോലി ചെയ്യുന്നതിനിടയിലാണ് അവർ ആദ്യം ഓപ്പറ വെബ് ബ്രൗസർ വികസിപ്പിക്കാൻ തുടങ്ങിയത്.[13]

ഓപ്പറ സോഫ്‌റ്റ്‌വെയറിന്റെ ആദ്യ ഉൽപ്പന്നമായ, വിൻഡോസിനായുള്ള ഓപ്പറ വെബ് ബ്രൗസർ പതിപ്പ് 2.10, 1996-ൽ പരസ്യമായി പുറത്തിറങ്ങി.[12]1998-ൽ മൊബൈൽ ഉപകരണ പ്ലാറ്റ്‌ഫോമുകൾക്കായി ഓപ്പറ അതിന്റെ ആദ്യത്തെ ബ്രൗസർ വികസിപ്പിക്കാൻ തുടങ്ങി.[14] 2000-ൽ പുറത്തിറങ്ങിയ ഓപ്പറ 4.0, ഒന്നിലധികം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കും പ്ലാറ്റ്‌ഫോമുകൾക്കുമായി ഓപ്പറയുടെ പതിപ്പുകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന ഒരു പുതിയ ക്രോസ്-പ്ലാറ്റ്ഫോം കോർ ഉൾപ്പെടുത്തിയിട്ടുണ്ട്.[15]

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക

ഓപ്പറ സോഫ്റ്റ്‌വെയർ വെബ്സൈറ്റ്

  1. "OPRA Company Profile & Executives - Opera Ltd. ADR". The Wall Street Journal. Retrieved 9 December 2021.
  2. "Frode Jacobsen". Bloomberg.
  3. 3.0 3.1 "昆仑万维参股公司Opera Limited拟赴美上市". Reuters (in Chinese (China)). July 2, 2018. Archived from the original on 2019-05-03. Retrieved 2 July 2018.
  4. SEC (2022-06-28). "Opera Ltd 2021 Annual/Transition Report 20-F/A". SEC.report (in ഇംഗ്ലീഷ്). Archived from the original on 2022-10-31. Retrieved 2022-10-31. Kunlun, our parent company, and Mr. Yahui Zhou, our chairman of the board and chief executive officer, have control over our company and their interests may not be aligned with the interests of our other shareholders. As of the date of this annual report, Kunlun, a Chinese public company traded on the Shenzhen stock exchange, indirectly owns 55.60% of our issued and outstanding ordinary shares. As such, we are a consolidated subsidiary of Kunlun.{{cite web}}: CS1 maint: bot: original URL status unknown (link)
  5. "OPRA - Opera Ltd Shareholders - CNNMoney.com". money.cnn.com. Retrieved 2021-08-10.
  6. "A Tour of Opera Software's Super Cool Wroclaw Office". Officelovin' (in അമേരിക്കൻ ഇംഗ്ലീഷ്). 2016-09-12. Retrieved 2020-10-30.
  7. Chan, Isabelle. "Opera sets up office in India". ZDNet (in ഇംഗ്ലീഷ്). Retrieved 2020-10-30.
  8. Street, Kenyan Wall (10 May 2017). "Opera Software opens Kenya & Nigeria offices, pumps $100M to grow African digital economy". african markets (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Retrieved 2020-10-30.
  9. "Opera user base continuing strong growth trajectory; exceeding 380 million monthly active users in August and up more than 30 million year-to-date". investor.opera.com (in ഇംഗ്ലീഷ്). 2020-09-10. Retrieved 2021-06-07.
  10. "Opera Golden Brick". NY Times. 10 February 2016.
  11. Shankland, Stephen (July 27, 2018). "Opera browser raises $115 million in initial public offering". CNET. Retrieved July 27, 2018.
  12. 12.0 12.1 "About Opera - Opera". Opera.com. Archived from the original on October 11, 2008. Retrieved 30 January 2018.
  13. "Opera is the oldest browser, and it is still surviving: Jon Tetzchner, founder, Opera software". Retrieved 2020-09-17.
  14. "Affiliated Organization of Firefox and Mozilla" (PDF). Mozilla Japan. 2006. Retrieved 24 October 2007.
  15. Schenk, Mark (6 January 2007). "Opera browser version history". Archived from the original on 14 October 2007. Retrieved 24 October 2007.
"https://ml.wikipedia.org/w/index.php?title=ഓപ്പറ_(കമ്പനി)&oldid=4007504" എന്ന താളിൽനിന്ന് ശേഖരിച്ചത്