ഓസ്ലൊ
നോർവെയുടെ തലസ്ഥാനമാണ് ഓസ്ലൊ (നേരത്തെ ക്രിസ്റ്റിയാനിയ). ഇവിടത്തെ ജനസംഖ്യ ഏകദേശം 575,000 ആണ് (2009)[1].സ്കാൻഡിനേവിയൻ രാജ്യങ്ങളിൽ ഏറ്റവും വേഗത്തിൽ വികസിക്കുന്ന തലസ്ഥാനനഗരമാണ് ഓസ്ലൊ. ലോകത്തിലെ ഏറ്റവും വലിയ ചില ഷിപ്പിങ് കമ്പനികളുടെയും ഇൻഷുറൻസ് ബ്രോക്കർമാറുടെയും ആസ്ഥാനമാണീ നഗരം. 1049-ൽ ഹരാൾഡ് ഹർദ്രാദേ രാജാവാണ് ( Harald Hardråde) ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. 2019 ന്റെ തുടക്കത്തിൽ ലോകത്തിൽ ആദ്യമായി വൈധ്യുതചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ചു.
അവലംബം
തിരുത്തുക- ↑ "Figures on Oslo Municipality". Statistics Norway. 2009. Retrieved 2009-05-12.