വേൾഡ് വൈഡ് വെബ് കൺസോർഷ്യം

(ഡബ്ല്യു3സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വേൾഡ് വൈഡ് വെബ്ബിന്റെയും അതിലുപയോഗിക്കുന്ന സാങ്കേതികവിദ്യകളുടേയും ഗുണനിലവാരവും മാനദണ്ഡങ്ങളും മറ്റും നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു അന്താരാഷ്ട്ര ഗുണനിലവാരനിർണ്ണയ സംഘടനയാണ് ഡബ്ല്യു3സി (W3C) അല്ലെങ്കിൽ വേൾഡ് വൈഡ് വെബ് കൺസോർഷ്യം.

വേൾഡ് വൈഡ് വെബ് കൺസോർഷ്യം
(World Wide Web Consortium)
ചുരുക്കപ്പേര്ഡബ്ല്യു3സി (W3C)
ആപ്തവാക്യംLeading the Web to Its Full Potential...
രൂപീകരണംഒക്ടോബർ 1994
തരംStandards organization
Location
പ്രവർത്തിക്കുന്ന പ്രദേശങ്ങൾആഗോളം
അംഗത്വം
316 അംഗങ്ങൾ[1]
Director
ടിം ബർണേയ്സ് ലീ
Staff
62
വെബ്സൈറ്റ്w3.org

ടിം ബർണേയ്സ് ലീയാൽ സ്ഥാപിതമായതാണ് ഈ സംഘടന, അദ്ദേഹം തന്നെയാണ് ഇപ്പോഴും അതിന്റെ നേതൃസ്ഥാനത്ത്. ജെഫ്രി ജാഫെ(Dr. Jeffrey Jaffe) ആണ് സംഘടനയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ[2] . സോഫ്റ്റ്‌വെയർ വികസന സേവന രംഗത്തുള്ള നിരവധി സംഘടനകളാണ് ഡബ്ല്യു3സി അംഗങ്ങൾ, ഇത് കൂടാതെ സംഘടനക്കുവേണ്ടി മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരുമുണ്ട്.

വെബ് സാങ്കേതികവിദ്യകളെപ്പറ്റിയുള്ള വിദ്യാഭ്യാസം, ഉദ്ബോധനം, സോഫ്റ്റ്‌വെയർ വികസനം തുടങ്ങിയ മേഖലകളിലും ഡബ്ല്യു3സി പ്രവർത്തിക്കുന്നു. ഇതിന് പുറമെ വെബ്ബിനെ സംബന്ധിച്ചുള്ള എല്ലാ ചർച്ചകൾക്കും വേണ്ടിയുള്ള ഒരു തുറന്ന വേദികൂടിയാണ് ഈ സംഘടന.

അംഗത്വം

തിരുത്തുക

ആഗസ്റ്റ് 2011 ലെ കണക്ക് പ്രകാരം സംഘടനയിൽ 316 അംഗങ്ങളുണ്ട്[1], അംഗങ്ങളുടെ പട്ടിക പൊതുജനത്തിന് ലഭ്യമാണ്. പല മേഖലകളിൽ നിന്നും അംഗങ്ങളുണ്ട്, വ്യവസായ സംഘടനകൾ, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ചില സംഘടനകൾ, സർക്കാർ ഉടമസ്ഥതയിലുള്ള ചില സംരംഭങ്ങൾ, സർവ്വകലാശാലകൾ, വ്യക്തികൾ എന്നിങ്ങനെ.

അംഗത്വ ലഭിക്കുന്നതിനുള്ള പ്രക്രിയ ഏറക്കുറേ സുതാര്യമാണ്, അപേക്ഷകൾ ഡബ്ല്യൂ3സി പരിശോധിച്ച് അംഗീകരിക്കണം. അംഗത്വത്തിന് അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ വെബ്സൈറ്റിൽ വിശദമായി പറയുന്നുണ്ട്, കൊടുക്കുന്ന അപേക്ഷകൾ ആത്യന്തികമായി അംഗീകരിക്കപ്പെടുകയോ അതല്ലെങ്കിൽ നിരസിക്കപ്പെടുകയോ ചെയ്യാം പക്ഷേ അംഗത്വ അപേക്ഷകൾ വിലയിരുത്തപ്പെടുന്ന പ്രക്രിയയോ അതിനുള്ള മാനദണ്ഡങ്ങളോ സൈറ്റിൽ കാണുന്നില്ല.

പുറമേനിന്നുള്ള കണ്ണികൾ

തിരുത്തുക
  1. 1.0 1.1 "വേൾഡ് വൈഡ് വെബ് കൺസോർഷ്യം - നിലവിലുള്ള അംഗങ്ങൾ". വേൾഡ് വൈഡ് വെബ് കൺസോർഷ്യം. 09 ഓഗസ്റ്റ് 2011. Retrieved 09 ഓഗസ്റ്റ് 2011. {{cite web}}: Check date values in: |accessdate= and |date= (help)
  2. ഡബ്ല്യു3സി. "ഡോ. ജെഫ്രി ജാഫെ". Retrieved 22 ഓഗസ്റ്റ് 2011.{{cite web}}: CS1 maint: numeric names: authors list (link)

5 ജനുവരി 2016 –സാങ്കേതികവിദ്യകളുടേയും ഗുണനിലവാരവും മാനദണ്ഡങ്ങളും മറ്റും നിർണ്ണയിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ഗുണനിലവാരനിർണ്ണയ സംഘടനയായ വേൾഡ് വൈഡ് വെബ് കൺസോർഷ്യത്തിന് (ഡബ്ല്യു3സി ) അവരുടെ വീഡിയോ ഉള്ളടക്കം ടെക്സ്റ്റ് ക്യാപ്ഷനിംഗും സബ്ടൈറ്റിലുകളും ഉൾപ്പെടുത്തി കൂടുതൽ അഭിഗമ്യമാക്കുന്നതുമായി ബന്ധപ്പെട്ട ഡബ്ല്യു3സിയുടെ പ്രവർത്തനങ്ങൾക്ക് ദി നാഷണൽ അക്കാദമി ഓഫ് ടെലിവിഷൻ ആർട്ട് ആൻറ് സയൻസിൻറെ (എൻഎടിഎഎസ്) ടെക്നോളജി ആൻറ് എൻജിനീയറിംഗ് എമ്മി ® അവാർഡ് 2016 ജനുവരി 8-ന് ഏറ്റുവാങ്ങും.