ഒമാൻ
തെക്കുപടിഞ്ഞാറൻ ഏഷ്യയിലെ ഒരു അറേബ്യൻ രാജ്യമാണ് ഒമാൻ. عمان ( ഇംഗ്ലീഷ് ഉച്ചാരണം: Umān). തലസ്ഥാനം മസ്കറ്റ്. അതിരുകൾ: പടിഞ്ഞാറ് : സൗദി അറേബ്യ, വടക്കുപടിഞ്ഞാറ് : ഐക്യ അറബ് എമിറേറ്റുകൾ, തെക്കുപടിഞ്ഞാറ് :യെമൻ
ഒമാൻ സുൽത്താനേറ്റ് سلطنة عُمان | |
---|---|
ദേശീയ മുദ്രാവാക്യം: none | |
ദേശീയ ഗാനം: Nashid as-Salaam as-Sultani | |
തലസ്ഥാനം and largest city | മസ്കത്ത് |
ഔദ്യോഗിക ഭാഷകൾ | അറബിക് |
നിവാസികളുടെ പേര് | ഒമാനി |
ഭരണസമ്പ്രദായം | സമ്പൂർണ്ണ രാജവാഴ്ച |
• സുൽത്താൻ | ഹൈതം ബിൻ താരിഖ് അൽ സെയ്ദ് |
• ചാൻസലർ | ഫഹദ് ബിൻ മഹമൂദ് |
സ്ഥാപനം | |
• First imamate established[1] | 751 |
• പോർച്ചുഗീസുകാരിൽ നിന്നുള്ള സ്വാതന്ത്ര്യം | 1651 |
• ദേശീയ ദിവസം (സുൽത്താന്റെ ജന്മദിനം) | നവംബർ 18 |
• ആകെ വിസ്തീർണ്ണം | 309,500 km2 (119,500 sq mi) (70th) |
• ജലം (%) | negligible |
• mid 2006 estimate | 2,577,000[2] (139th) |
• 2003 census | 2,341,000 |
• ജനസാന്ദ്രത | 8.3/km2 (21.5/sq mi) (182th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $61.658 billion[3] |
• പ്രതിശീർഷം | $23,987[3] |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $40.391 billion[3] |
• Per capita | $15,713[3] |
എച്ച്.ഡി.ഐ. (2007) | 0.814 Error: Invalid HDI value · 58th |
നാണയവ്യവസ്ഥ | ഒമാനി റിയാൽ (OMR) |
സമയമേഖല | UTC+4 |
• Summer (DST) | UTC+4 |
കോളിംഗ് കോഡ് | +968 |
ഇൻ്റർനെറ്റ് ഡൊമൈൻ | .om |
|
ചരിത്രം
തിരുത്തുകബിസി ആറാം നൂറ്റാണ്ട് മുതൽ എ.ഡി. ഏഴാം നൂറ്റാണ്ട് വരെ ഒമാൻ നിയന്ത്രിച്ചിരുന്നത് മൂന്ന് രാജവംശങ്ങളാണ്.
ഭരണ സംവിധാനം
തിരുത്തുകഒമാനിലെ പരമാധികാരി സുൽത്താനാണ്. ഹിസ് മജസ്റ്റി സുൽത്താൻ ഹൈതം ബ്ന് സഈദ് ആണ് ഇപ്പോഴത്തെ ഭരണാധികാരി.
ഭൂപ്രകൃതി
തിരുത്തുകഒമാൻറെ ഭൂപ്രകൃതി | |
---|---|
തീരപ്രദേശം | 2,092 km |
അതിർത്തി രാജ്യങ്ങൾ | സൗദി അറേബ്യ, UAE and യെമൻ |
മദ്ധ്യ ഒമാന്റെ ഭൂരിഭാഗവും വിശാലമായ മരുഭൂമിയാണ്. വടക്കും തെക്ക്കിഴക്കൻ തീരപ്രദേശം വരെയും പർവ്വതനിരകൾ ഉണ്ട്. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങൾ സ്ഥിതി ചെയ്യുന്നതിവിടെയാണ്. വടക്ക് തലസ്ഥാന നഗരമായ മസ്കറ്റ്, മത്രാ, സുർ എന്നിവയും തെക്ക് സലാലയും സ്ഥിതി ചെയ്യുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പമുള്ള കാലാവസ്ഥയും മറ്റ് പ്രദേശങ്ങളിൽ ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ് ഉള്ളത്.
കാലാവസ്ഥ
തിരുത്തുകനേരിയ മൺസൂൺ കാലാവസ്ഥയുള്ള ദോഫാർ മേഖല ഒഴിച്ചാൽ ബാക്കിയെല്ലായിടത്തും കൊടും ചൂടുള്ള കാലാവസ്ഥയാണ്. ഏപ്രിൽ മുതൽ ഒക്ടോബർ വരെ നീളുന്ന വേനൽക്കാലത്ത് 50 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. അൽബതിനാ സമതലത്തിൽ 46 ഡിഗ്രി സെൽഷ്യസ് ആണ് വേനൽച്ചൂട്. മസ്കറ്റിലെ താപനില 33 ഡിഗ്രി സെൽഷ്യസ് ആണെങ്കിലും റൂബ് അൽ ഖാലിയിൽ നിന്നു വീശുന്ന ഗർബി കാറ്റുമൂലം ചൂട് ആറു മുതൽ പത്തു ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശീതകാലത്ത് രാജ്യം മുഴുവൻ 15 ഡിഗ്രിക്കും 23 ഡിഗ്രിക്കുമിടയിലാണ് താപനില.
പൊതുവെ അൽ ബത്തിനാഹ് സഹം അൽ ബത്തിനാഹ് സുവൈഖ് അൽ ബത്തിനാഹ് മുസന്ന തുടങ്ങി അൽ ബത്തിനാഹ് സൊഹാർ സ്ഥലങ്ങളിൽ ചൂടും, കാറ്റുമുള്ള കാലാവസ്ഥയാണുള്ളത്. പൊതുവെ ഈ പ്രദേശങ്ങളിൽ കൃഷിയും നടത്താറുണ്ട്. കേരളത്തിനോട് ചേർന്നുള്ള കാലാവസ്ഥയാണ് സ്ഥിരമായിട്ടുള്ളത്, എന്നാൽ മണ്ണ് വ്യത്യാസമാണ്. മഞ്ഞുമഴ(ആലിപ്പഴം) തുടങ്ങി ഇവിടെ പെയ്തിട്ടുണ്ട്,വർഷത്തിൽ ഒരു തവണ സ്ഥിരമാണ്.
മസ്‌കറ്റ് പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
ശരാശരി കൂടിയ °C (°F) | 25.5 (77.9) |
26.1 (79) |
29.8 (85.6) |
34.7 (94.5) |
39.5 (103.1) |
40.4 (104.7) |
38.6 (101.5) |
36.2 (97.2) |
36.3 (97.3) |
35 (95) |
30.5 (86.9) |
27.1 (80.8) |
40.4 (104.7) |
പ്രതിദിന മാധ്യം °C (°F) | 17.3 (63.1) |
17.6 (63.7) |
20.7 (69.3) |
24.7 (76.5) |
29.1 (84.4) |
30.6 (87.1) |
30.4 (86.7) |
28.4 (83.1) |
27.5 (81.5) |
24.9 (76.8) |
20.9 (69.6) |
18.9 (66) |
15.9 (60.6) |
ശരാശരി താഴ്ന്ന °C (°F) | 3.8 (38.8) |
4.3 (39.7) |
5.9 (42.6) |
8.3 (46.9) |
12.1 (53.8) |
15.6 (60.1) |
18.0 (64.4) |
17.9 (64.2) |
15.3 (59.5) |
11.6 (52.9) |
7.7 (45.9) |
5.1 (41.2) |
10.4 (50.7) |
മഴ/മഞ്ഞ് mm (inches) | 104.4 (4.11) |
97.9 (3.854) |
85.7 (3.374) |
75.5 (2.972) |
49.6 (1.953) |
34.1 (1.343) |
24.3 (0.957) |
41.6 (1.638) |
80.3 (3.161) |
129.7 (5.106) |
162.1 (6.382) |
121.4 (4.78) |
1,006.6 (39.63) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 1.0 mm) | 9.9 | 9.8 | 9.5 | 8.8 | 5.7 | 4.0 | 2.3 | 3.8 | 5.8 | 8.1 | 10.8 | 10.7 | 89.2 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 114.7 | 127.6 | 158.1 | 189.0 | 244.9 | 279.0 | 313.1 | 294.5 | 234.0 | 189.1 | 126.0 | 105.4 | 2,375.4 |
ഉറവിടം: World Meteorological Organization[4] |
സമ്പദ്ഘടന
തിരുത്തുകഒമാൻറെ പ്രധാന വരുമാനം എണ്ണയാണ്. എന്നാൽ വളരെയധികം എണ്ണ നിക്ഷേപമുള്ള രാജ്യമല്ല ഇത്. [അവലംബം ആവശ്യമാണ്] തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും ഉൾനാടുകളിൽ കൃഷിക്കും ആണ് പ്രാധാന്യം.
എണ്ണയും പ്രകൃതിവാതകവും
തിരുത്തുക1967-ലാണ് ഒമാൻ വാണിജ്യാടിസ്ഥാനത്തിൽ എണ്ണ കയറ്റുമതി ആരംഭിച്ചത്. വളരെയധികം എണ്ണപ്പാടങ്ങൾ ഇവിടെയുണ്ട്.
ധാതു നിക്ഷേപങ്ങൾ
തിരുത്തുകക്രോമൈറ്റ്, ഡോളമൈറ്റ്, സിങ്ക്, ലൈംസ്റ്റോൺ, ജിപ്സം, സിലിക്കൺ, കോപ്പർ, ഗോൾഡ്, കൊബാൾട്ട്, ഇരുമ്പ് എന്നിവയാണ് ഒമാൻറെ ധാതു നിക്ഷേപങ്ങൾ.
ആയിരം വർഷങ്ങൾക്ക് മുൻപ് തന്നെ ഒമാനിൽ ചെമ്പ് ഖനനം തുടങ്ങിയിരുന്നു.
വ്യവസായം
തിരുത്തുകAd 5th century
വിനോദസഞ്ചാരം
തിരുത്തുകആകർഷകമായ വിനോദസഞ്ചാര മേഖലകൾ കൊണ്ട് ഒമാൻ വളരെ പ്രശസ്തമാണ്. ജെബൽ ഷാംസാണ് ഇവിടുത്തെ ഏറ്റവും നീളമുള്ള പർവ്വതം.
വിദ്യാഭ്യാസം
തിരുത്തുകആരോഗ്യം
തിരുത്തുകആരോഗ്യ മേഖലകളിൽ സുരക്ഷിതത്വം ഒമാൻ എപ്പോഴും പുലർത്താറുണ്ട്. ആശുപത്രികളിൽ എപ്പോൾ വേണമെങ്കിലും കടന്നു വരാം. ചെലവ് കൂടിയ ചികിത്സയാണു ഒമാൻ ആശുപത്രികളിൽ ചെയ്യാറുള്ളത് അത് സാധാരണക്കാർക്ക് താങ്ങുവാൻ കഴിയാവുന്നതല്ല എന്നുള്ളത് പൊതുവെയുള്ള പ്രശ്നമാണ്.
സംസ്കാരം
തിരുത്തുകഭക്ഷണം
തിരുത്തുകജനങ്ങൾ പൊതുവെ മത്സ്യവും മാംസവും കൂടുതലായി ആഹരിക്കുന്നവരാണ്. മാംസവും അരിയുമാണ് ഒമാനികൾക്ക് പ്രിയപ്പെട്ട ഭക്ഷണം. ഉച്ചയൂണ് സമൃദ്ധമായി കഴിക്കുകയാണ് ഒമാനികളുടെ രീതി. വലിയ ഒരു പാത്രം ചോറും തക്കാളിയോ മീനോ, ഇറച്ചിയോ കൊണ്ടുള്ള കൊഴുത്ത ചാറുള്ള കറിയും കൂട്ടിയാണ് ഉച്ചയൂണ്. ഈന്തപ്പഴം മറ്റൊരു പ്രധാന ഭക്ഷണഘടകമാണ്. വെണ്ണ, തേൻ, മുട്ട, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഹൽവ ഒമാനികൾക്ക് പ്രിയപ്പെട്ട മധുരപലഹാരമാണ്. ഏലയ്ക്കയിട്ട തിളപ്പിച്ച കാപ്പിയാണ് ഇഷ്ടപാനീയങ്ങളിലൊന്ന്. ലബാൻ എന്നറിയപ്പെടുന്ന ഉപ്പുചേർത്ത ബട്ടർബിൽക്ക്, ഏലയ്ക്ക ചേർത്ത യോഗർട്ട് എന്നിവയും പ്രചാരത്തിലുണ്ട്. റൂസ് അൽ മദ്റൗബ്, മഖ്ദീദ്, മുലാലബ്, മിഷ്ഖാഖ് എന്നിവ ഉത്സവാഘോഷങ്ങൾക്ക് എരിവും പുളിയും പകരുന്ന വിഭവങ്ങളാണ്. ഏറ്റവും വിശിഷ്ടമായ അവസരങ്ങളിൽ മാത്രം തയ്യാറാക്കുന്ന ഒമാനി വിഭവമാണ് ഷുവ. കുബ്ബൂസ് എന്നറിയപ്പെടുന്ന അറബിക് ബ്രഡ് ആണ് സാധാരണക്കാരുടെ പ്രധാനഭക്ഷണം.
ഓമനികൾ താഴെ പാഴ് വിരിച്ചു കുടുംബമായും-കുട്ടുകാരുമായും ചേർന്ന് ഇരുന്നു കഴിക്കുന്ന രീതിയുമുണ്ട് എന്നാൽ ആ രീതി ഇപ്പോൾ മാറിവരുന്നുമുണ്ട്. ഹോട്ടലുകളിൽ പ്രേത്യേക ഇരിപ്പടങ്ങൾ ഉണ്ടെങ്കിലും ഇങ്ങെനെയുള്ള പഴയ രീതികളും അവർ തുടർന്ന് വരുന്നു, ബിരിയാണി പ്രേത്യക വിഭവമാണ്. വരുന്നവരും, ഒമാനികളും കഴിക്കാറുണ്ട് എന്നാൽ പ്രേത്യേക താല്പര്യം മലബാറി ബിരിയാണി മാത്രമാണ്.
അവലംബം
തിരുത്തുക- ↑ http://encarta.msn.com/encyclopedia_761561099_7/Oman.html#s28 Archived 2009-10-28 at the Wayback Machine. Fourth line down from the top of the history section: "In 751 Ibadi Muslims, a moderate branch of the Kharijites, established an imamate in Oman. Despite interruptions, the Ibadi imamate survived until the mid-20th century.".
- ↑ "Statistical Year Book" (PDF). Ministry of National Economy. October 2007. Archived from the original (PDF) on 2013-03-14. Retrieved 2008-11-23.
- ↑ 3.0 3.1 3.2 3.3 "Oman". International Monetary Fund. Retrieved 2008-10-09.
- ↑ "Weather Information for Muscat". World Meteorological Organization. August 2019. Archived from the original on 2019-08-23. Retrieved 23 August 2019.