ബാക്ടീരിയൽ പ്രവർത്തനം വഴി ഉണ്ടാക്കുന്ന ഒരു പാൽ ഉൽപ്പന്നമാണ് യോഗർട്ട് (US: /ˈjɡərt/) (കട്ടി തൈര്, പുളി ഇല്ലാത്ത തൈര്). ഇത് ഒരു പ്രോബയോട്ടിക് ആയി കണക്കാക്കപ്പെടുന്നത്. ഇത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ബാക്ടീരിയ യോഗർട്ട് കൾച്ചർ എന്നറിയപ്പെടുന്നു. പൊതുവായി തൈരിന്റെ പാശ്ചാത്യ നാമം മാത്രമാണ് യോഗർട്ട് എന്നാണ് ഇന്ത്യയിലെ മിക്ക ആളുകളും കരുതുന്നത്. അത്തരമൊരു ആശയക്കുഴപ്പമുണ്ടാക്കുന്ന ജോഡിയാണ് തൈരും യോഗർട്ടും.[1] തൈരിന്റെ കാര്യത്തിലെന്നപോലെ പാലു പുളിപ്പിച്ചാണ് യോഗർട്ടും തയാറാക്കുന്നത്. സ്ട്രെപ്ടോകോക്കസ് തെർമാഫീല്ലസ്, ലാക്ടോ ബാസില്ലസ് ബൾക്കാരിസ് എന്നീ ബാക്ടീരിയകൾ നിശ്ചിത അനുപാതത്തിൽ ചേർക്കുന്നു. ഈ ബാക്ടീരിയകൾ പാലിലെ പഞ്ചസാരയെ പുളിപ്പിച്ച് ലാക്റ്റിക് ആസിഡ് ഉത്പാദിപ്പിക്കുന്നു. ഇത് പാലിലെ പ്രോട്ടീനിൽ പ്രവർത്തിക്കുകയും യോഗാർട്ടിന്റെ ഘടനയും സ്വഭാവഗുണവും പുളിയുള്ള സ്വാദും നൽകുകയും ചെയ്യുന്നു. യോഗർട്ട് ഉണ്ടാക്കാൻ ഏറ്റവും കൂടുതലായി പശുവിൻ പാൽ ഉപയോഗിക്കുന്നു.

യോഗർട്ട്
ഒരു യോഗർട്ട് വിഭവം
ഉത്ഭവ വിവരണം
പ്രദേശം/രാജ്യംമെസപ്പൊട്ടേമിയ
വിഭവത്തിന്റെ വിവരണം
തരംപാലുൽപ്പന്നം
Serving temperatureതണുപ്പിച്ച്

ആന്റിബയോട്ടിക്കുകളുടെ ഉപയോഗം നമ്മുടെ ഉദരത്തിലെ മിത്ര ബാക്ടീരിയകളെ ഒട്ടൊക്കെ നശിപ്പിക്കാറുണ്ട്. പരിഹാരമായി പ്രോബയോട്ടിക് ഗുളികകൾ നിർദേശിക്കാറുണ്ട്. എന്നാൽ അതിനു പകരം യോഗർട്ടു പോലുള്ള പ്രോബയോട്ടിക് വിഭവങ്ങൾ കഴിക്കുമ്പോൾ ഒരേസമയം അത് ഭക്ഷണവും ഔഷധവുമായി മാറുന്നു. പുളിപ്പിച്ച പാലുൽപന്നങ്ങളിലൂടെ കുടലിലെത്തുന്ന ലാക്ടിക് ആസിഡ് ബാക്ടീരിയ ഉപദ്രവകാരികളായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുമെന്നതിനാൽ കുടലിനെ ബാധിക്കുന്ന അസുഖങ്ങൾക്കും പരിഹാരമായി വൈദ്യശാസ്ത്രം മുമ്പേ തന്നെ അവ നിർദേശിക്കാറുമുണ്ട് യോഗർട്ടിലെ ബാക്ടീരിയകൾ ദഹന രസങ്ങൾ കാരണം നശിപ്പു പോകില്ല. ഇവ കുടൽ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. ഇതിലെ ബാക്ടീരിയകൾ അൾസർ പോലുള്ള പ്രശ്‌നങ്ങൾക്കും ദഹനക്കേട് പോലുള്ള പ്രശ്‌നങ്ങൾക്ക് തടി കുറയ്ക്കാൻ, ബിപി നിയന്ത്രിയ്ക്കാൻ, കൊളസ്‌ട്രോൾ കുറയ്ക്കാൻ, മലബന്ധം മാറ്റാൻ തുടങ്ങിയ പല അവസ്ഥകൾക്കും യോഗർട്ട് ഏറെ നല്ലതാണ്.

  1. Solutions, 88GB Business (2020-10-13). "Difference between Yoghurt and Curd" (in ഇംഗ്ലീഷ്). Retrieved 2022-10-27. {{cite web}}: |first= has generic name (help)CS1 maint: numeric names: authors list (link)
"https://ml.wikipedia.org/w/index.php?title=യോഗർട്ട്&oldid=3813525" എന്ന താളിൽനിന്ന് ശേഖരിച്ചത്