ഓമല്ലൂർ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം
(Omallur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓമല്ലൂർ

ഓമല്ലൂർ
9°26′N 76°32′E / 9.44°N 76.54°E / 9.44; 76.54
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പത്തനംതിട്ട
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
പ്രസിഡന്റ്
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് ഓമല്ലൂർ. പത്തനംതിട്ട ജില്ലാ കേന്ദ്രത്തിൽ നിന്നും 4 കിലോമീറ്റർ തെക്കുമാറിയാണ് ഓമല്ലൂരിന്റെ സ്ഥാനം.

സ്ഥലനാമോല്പത്തി

തിരുത്തുക

വിശാലമായ നെൽവയലുകൾ ഉള്ളതിനാൽ ഓമനനെല്ലൂര് എന്നു വിളിക്കപ്പെട്ട ഈ പ്രദേശം പിൽക്കാലത്ത് ഓമല്ലൂരായി മാറി എന്നാണ് പ്രബലമായ ഒരു സ്ഥലനാമഐതിഹ്യം. മനോഹരമായ പ്രദേശം എന്ന അർത്ഥത്തിൽ ഓമൽ ഊര് എന്നു വിളിക്കപ്പെട്ടതാണ് പിന്നീട് ഓമല്ലൂരായതെന്നു മറ്റൊരു അഭിപ്രായവുമുണ്ട്.[1]

ചരിത്രം

തിരുത്തുക

മധ്യതിരുവിതാംകൂർ പ്രദേശം ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന കാലത്ത് പന്തളം രാജാവിന്റെ സാമന്തന്മാരായിരുന്ന കോയിക്കൽ തമ്പുരാക്കന്മാരായിരുന്നു ഓമല്ലൂരിന്റെ ഭരണം നിയന്തിച്ചിരുന്നത് എന്ന് കരുതപ്പെടുന്നു. ക്രി.വ.1740-50 കാലയളവിൽ മാർത്താണ്ഡവർമ്മ മഹാരാജാവ് കൊല്ലം മുതൽ വടക്കോട്ട് കൊച്ചിരാജ്യത്തിന് തെക്കുവരെയുള്ള നാട്ടുരാജ്യങ്ങൾ പിടിച്ചടക്കി തിരുവിതാംകൂർ രാജ്യം സ്ഥാപിച്ചതോടെ പന്തളം രാജ്യവും അതിന്റെ ഭാഗമായ ഓമല്ലൂരും തിരുവിതാംകൂറിന്റെ ഭാഗമായി മാറി.[1]

വയൽ വാണിഭം

തിരുത്തുക

കാർഷികോത്സവമായ വയൽ വാണിഭം കൊണ്ട് പ്രസിദ്ധമാണ് ഓമല്ലൂർ[2]. മലയാളമാസം മീനത്തിലാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. വയലുകളാണ് കാർഷിക വിഭവങ്ങളും ഉരുക്കളെയുമൊക്കെ വിപണനം ചെയ്യുന്നതിനുള്ള വേദി. അതിനാൽ ഈ ഉത്സവം ഓമല്ലൂർ വയൽവാണിഭം എന്ന പേരിലറിയപ്പെടുന്നു.

ആരാധനാകേന്ദ്രങ്ങൾ

തിരുത്തുക
  • രക്തകണ്ഠ സ്വാമി ക്ഷേത്രം
  • മാത്തൂർ ദേവീക്ഷേത്രം
  • യാക്കോബായ
  • വലിയപള്ളി
  • മഞ്ഞനിക്കര ദയറ
  • സെൻറ് സ്റ്റീഫൻസ് യാക്കോബായ പള്ളി
  • പുത്തൻപീടിക മലങ്കര കത്തോലിക്കാപളളി
  • ചീക്കനാൽ മലങ്കര കത്തോലിക്കാപളളി
  • ഊട്ടു പാറ മലനട
  • ഉഴുവത്ത് ദേവി ക്ഷേത്രം
  • പന്ന്യാലി ഗണപതി ക്ഷേത്രം
  • ഓമല്ലൂർ ചക്കുളത്തുകാവ്‌ ദേവി ക്ഷേത്രം
  • ഓമല്ലൂർ സെന്റ് പീറ്റേഴ്സ് യാക്കോബായ വലിയ പള്ളി
  • ആറ്റരികം സെന്റ് തോമസ്‌ യാക്കോബായ സുറിയാനി പള്ളി

പ്രമുഖ വ്യക്തികൾ

തിരുത്തുക
പ്രമാണം:ഓമല്ലൂർ മണികണ്ഠൻ
  1. 1.0 1.1 "ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വെബ്‌സൈറ്റ്". Archived from the original on 2016-03-04. Retrieved 2011-10-16.
  2. "Hindu News". Archived from the original on 2005-05-30. Retrieved 2008-09-13.
  3. കലാകേരളം
"https://ml.wikipedia.org/w/index.php?title=ഓമല്ലൂർ&oldid=4073578" എന്ന താളിൽനിന്ന് ശേഖരിച്ചത്